കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ തുണിക്കടയിലുണ്ടായ തീപ്പിടുത്തം മറ്റ് കടകളിലേക്കും പടരുന്നു. കോഴിക്കോട് മാവൂര്‍ റോഡിലുള്ള മൊഫ്യൂസില്‍ ബസ്റ്റാന്‍ഡിലെ കടകളിലാണ് തീപ്പിടിത്തമുണ്ടായത്. കട തുറന്നുപ്രവര്‍ത്തിച്ചിരുന്നു. നിരവധിയാളുകള്‍ കെട്ടിടത്തിലുണ്ടായിരുന്നു. എല്ലാവരെയും ഒഴിപ്പിച്ചു. ഒന്നാം നിലയിലും രണ്ടാം നിലയിലും മുഴുവന്‍ തീ പടര്‍ന്നു. കെട്ടിടത്തിനകത്തുളള ഡ്രസ് മെറ്റീരിയലുകള്‍ കത്തി താഴേക്ക് വീണു. ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്. നഗരം മുഴുവന്‍ പുക പടരുന്ന സാഹചര്യമാണുളളത്.

ഫയര്‍ഫോഴ്സിന് തീ അണയ്ക്കാന്‍ കഴിയുന്നില്ല. ഫയര്‍ഫോഴ്സിന്റെ കൈവശം ആവശ്യമായ വെളളമില്ലെന്നാണ് കച്ചവടക്കാര്‍ ആരോപിക്കുന്നത്. ഫയര്‍ഫോഴ്സ് അണച്ച ഭാഗത്ത് വീണ്ടും തീ കത്തുകയാണെന്നാണ് ആരോപണം. വെളളിമാടുകുന്ന്, ബീച്ച്, മീഞ്ചന്ത ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പുറത്തെ തീ മാത്രം അണയ്ക്കാനാണ് നിലവില്‍ ശ്രമം നടക്കുന്നത്. ഉളളില്‍ തീ പടര്‍ന്നുപിടിക്കുകയാണ്.

അതേസമയം, നഗരം ഗതാഗതക്കുരുക്കിലാണ്. നഗരത്തിലേക്കുളള യാത്ര കഴിവതും ഒഴിവാക്കണമെന്ന് പൊലീസ് നിര്‍ദേശമുണ്ട്.

തീ മറ്റുകടകളിലേക്കും വ്യാപിച്ചതായി സൂചന. കെട്ടിടത്തിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ടെക്സ്‌റ്റൈല്‍സ് എന്ന തുണിക്കടയ്ക്കാണ് തീപിടുത്തമുണ്ടായത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു തീപിടുത്തം. ഗോഡൗണില്‍ നിന്ന് തീ സെയില്‍സ് വിഭാഗത്തിലേക്ക് പടരുകയായിരുന്നു. കടയുടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും തീ പടര്‍ന്നിരുന്നു. സ്‌കൂട്ടര്‍ കത്തി നശിച്ചു. വലിയ രീതിയില്‍ പുക ഉയരുന്നുണ്ട്.കടകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. ബസ്സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസ്സുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ചില ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

തീയണയ്ക്കാനായി ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ കൂടുതല്‍ ഭാഗത്തേക്ക് തീ പടരുന്നത് ഫയര്‍ ഫോഴ്സിന് വെല്ലുവിളിയായി. കെട്ടിടത്തിന്റെ മറ്റ് നിലകളില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. മീഞ്ചന്ത വെള്ളിമാടുകുന്ന് ബീച്ച് സ്റ്റേഷനിലെ യൂണിറ്റുകളെത്തിയാണ് തീ അണക്കാന്‍ ശ്രമിക്കുന്നത്. കലിക്കറ്റ് ടെക്സ്റ്റൈല്‍സിന്റെ ഗോഡൗണില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. തുടര്‍ന്ന് മറ്റ് കടകളിലേക്കും തീവ്യാപിക്കുകയായിരുന്നു. കടയിലും ബില്‍ഡിങ്ങിലും ഉണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. ബസ്സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസ്സുകളും സുരക്ഷിത സ്ഥാനക്കേക്ക് മാറ്റി.

മൂന്നു നിലക്കെട്ടിടത്തിനാണ് തീ പിടിച്ചത്. മറ്റു കടകളും ഇതിനു സമീപത്തുള്ളതിനാല്‍ തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്‌നിരക്ഷാസേന. കെട്ടിടത്തിന്റെ മറ്റു നിലകളിലുള്ളവരെ ഒഴിപ്പിച്ചു. ബസ് സ്റ്റാന്‍ഡിലെ ബസുകള്‍ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയിട്ടുണ്ട്. പ്രദേശത്താകെ പുക പടര്‍ന്നിട്ടുണ്ട്. ഈ ഭാഗത്തേക്കുള്ള ഗതാഗത്തിന് പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തി.

ബസ്സ്റ്റാന്‍ഡ് പരിസരത്തെ റോഡ് അടച്ചതോടെ നഗരത്തിലെ മറ്റു ഭാഗങ്ങളില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. സമീപത്തെ മുഴുവന്‍ കടകളിലുമുള്ളവരെ പൊലീസ് ഒഴിപ്പിച്ചു. പ്രദേശത്തെ എല്ലാ കടകളിലും വൈദ്യതി ബന്ധം വിച്ഛേദിക്കണമെന്ന് മേയര്‍ ബീനാ ഫിലിപ്പ് അറിയിച്ചു.

ബുക്സ്റ്റാളിനോട് ചേര്‍ന്ന ഭാഗത്തുനിന്നാണ് ആദ്യം തീ ഉയര്‍ന്നത്. കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന തുണിക്കടയിലേക്കും അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിച്ചു. കൂടുതല്‍ കടകളിലേക്ക് തീ ആളിപ്പടരാതിരിക്കാന്‍ അഗ്‌നിരക്ഷാ സേന കിണഞ്ഞു പരിശ്രമിക്കുകയാണ്. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ മുഴുവന്‍ മാറ്റി. ആളുകളെ ഒഴിപ്പിച്ചു. ബസ്സ്റ്റാന്‍ഡ് ബില്‍ഡിങ്ങില്‍ പ്രവൃത്തിച്ചിരുന്ന കടകള്‍ പൂട്ടിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ആര്‍ക്കും ആളപായമില്ലെന്നാണ് സൂചന.