- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചരിത്ര വിജയത്തിൽ സുരേഷ് ഗോപിക്ക് ആശംസകളുമായി സിനിമാ ലോകം
തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ചരിത്രം വിജയം നേടിയ സിനിമ താരവും എൻ ഡി എ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിക്ക് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് വിഭാഗീയതകളില്ലാതെ ആശംസകളും അഭിനന്ദനങ്ങളും നിറയുകയാണ്.ഒരു രാഷ്ട്രീയക്കാരൻ എന്നതിലുപരി സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിക്കുള്ള ജനങ്ങളുടെ അംഗീകാരമാണ് വിജയമെന്നും വിലയിരുത്തലുകൾ ഉണ്ട്.ഇപ്പോഴിത സുരേഷ് ഗോപിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമാ ലോകത്തെ സഹപ്രവർത്തകർ.സലീംകുമാർ,കൃഷ്ണകുമാർ,ജ്യോതികൃഷ്ണ, ഭാമ, സുധീർ,അനുശ്രീ, ബീന ആന്റണി, മുക്തതുടങ്ങി നിരവധി താരങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ സുരേഷ് ഗോപിക്ക് ആശംസകളുമായി എത്തുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയ സുരേഷ് ഗോപിക്ക് സമൂഹമാധ്യമത്തിൽക്കൂടിയാണ് സലിംകുമാർ
ആശംസകളറിയിച്ചത്."രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തിപരമായി അങ്ങയുടെ വിജയത്തിൽ സന്തോഷിക്കുന്നു. അഭിനന്ദനങ്ങൾ സുരേഷേട്ടാ"സലിംകുമാർ കുറിച്ചു.
തൃശ്ശൂർ ഭാഷയിൽ തന്നെയാണ് നടി ജ്യോതികൃഷ്ണ ആശംസകൾ അറിയിച്ചത്.മ്മടെ തൃശ്ശൂർ അങ്ങട് എടുത്തിനിട്ട സ്റ്റ എന്നാണ് നടി കുറിച്ചത്.സുരേഷ്ഗോപിക്കൊപ്പമുള്ള ചിത്രവും താരം ജ്യോതികൃഷ്ണ പങ്കുവെച്ചിട്ടുണ്ട്.
"അങ്ങനെ ഞങ്ങളുടെ സുരേഷേട്ടൻ ജയിച്ചിരിക്കുന്നു നന്മയുള്ള ഒരു മനുഷ്യൻ എല്ലാവർക്കും നന്മകൾ മാത്രം വരട്ടെ ആരെയും സഹായിക്കാൻ മനസ്സിലൊരു മനസ്സ് ഇത് എല്ലാവർക്കും അറിയാവുന്നതാണ് ദൈവം ഒരിക്കലും നന്മയുള്ളവരെ കൈവിടില്ല."എന്നായിരുന്നു തെസ്നിഖാൻ ആശംസകളായി അറിയിച്ചത്.
ഹൃദയം കീഴടക്കി സുരേഷ് ഗോപി, തൃശൂർ അങ്ങെടുത്തു.. നിറഞ്ഞ സ്നേഹം എന്നാണ് നടി ഭാമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
ഞങ്ങൾ പ്രതീക്ഷിച്ച വിജയം, ഞങ്ങൾ ആഗ്രഹിച്ച വിജയം, ഞങ്ങളെല്ലാവരും കൂടെയുണ്ട് സുരേഷേട്ടാ എന്നാണ് നടി ബീന ആന്റണി സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
വിശദമായ ആശംസയുമായാണ് സിനിമാ താരം ശ്രീയ രമേശ് രംഗത്തെത്തിയത്.'സിനിമ രംഗത്തെ സഹപ്രവർത്തകനായ സുരേഷ് ഗോപിച്ചേട്ടന്റെ വിജയത്തിൽ ആശംസകൾ അറിയിക്കുന്നു. അർപ്പണ മനോഭാവത്തോടെ സുരേഷേട്ടനും ഒപ്പം ഉള്ളവരും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് നേടിയ വിജയമാണിത്. സുരേഷേട്ടൻ തൃശൂരിനെ എടുക്കുകയല്ല, ജനങ്ങൾ നൽകുകയാണ് ചെയ്തത് എന്നാണ് ഈ വലിയ വിജയം കണ്ടപ്പോൾ തോന്നുന്നത്. രാധിക ചേച്ചിയും മക്കളും ഉൾപ്പെടെ കുടുംബാംഗങ്ങളുടെ പിന്തുണയും എടുത്ത് പറയേണ്ടത് ഉണ്ട്. വലിയ ഒരു ഉത്തരവാദിത്വമാണ് അദ്ദേഹത്തിൽ വന്ന് ചേർന്നിരിക്കുന്നത്. അദ്ദേഹത്തെ വിവാദങ്ങളിൽ കുടുക്കുവാൻ ശ്രമിക്കുന്നവർക്ക് തലവച്ചു കൊടുക്കാതെ എംപി എന്ന നിലയിൽ മികച്ച പ്രവർത്തനങ്ങളിലൂടെ തൃശൂരിന് വലിയ മാറ്റങ്ങൾ കൊണ്ടുവരുവാൻ സാധിക്കട്ടെ." എന്നും അവർ പങ്കുവെച്ചു.
ബിഗ് ബ്രദർ, അഭിനന്ദനങ്ങൾ, തൃശൂർ അങ്ങെടുത്തു എന്നാണ് മുക്ത കുറിച്ചിരിക്കുന്നത്.സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം അനുശ്രീയും പങ്കുവച്ചിട്ടുണ്ട്.
സുരേഷ് ഗോപിയുടെ വീട്ടിലെത്തിയാണ് നടനും ബിജെപി സ്ഥാർഥിയുമായ കൃഷ്ണകുമാർ അഭിനന്ദനം അറിയിച്ചത്.കൃഷ്ണകുമാറും ഭാര്യയും സുരേഷ് ഗോപിയുടെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു. കൊല്ലത്തെക്കുറിച്ച് ഇപ്പോൾ പറയുന്നില്ലെന്നും കേരളത്തിൽ താമര വിരിയില്ല, വിരിയില്ല എന്ന് പറഞ്ഞിട്ട് ഇപ്പോൾ ഇന്ത്യയൊന്നാകെ തൃശൂരിലേക്ക് നോക്കുകയാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹീറോയായി സുരേഷ് ഗോപി മാറിയെന്നും കൃഷ്ണകുമാർ പറഞ്ഞു.
സുരേഷ് ഗോപിയുടെ മകനും മരുമകനും സമൂഹമാധ്യമത്തിൽ കൂടി ആശംസകളും സന്തോഷവും പങ്കുവെച്ചു.'തൃശൂർ എടുത്തു' എന്നായിരുന്നു സുരേഷ് ഗോപിയുടെ ലീഡ് നില വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ച് മകൻ മാധവ് സുരേഷ് കുറിച്ചത്.മരുമകൻ ശ്രേയസ് മോഹനും വിജയത്തിൽ സന്തോഷം പങ്കുവച്ച് രംഗത്തെത്തി."മാറ്റം അനിവാര്യമാണ് അതിനെ തടയാനാവില്ല."ഫലമറിഞ്ഞ ശേഷം മാധ്യമങ്ങൾക്കു മുന്നിൽ പ്രതികരിക്കുന്ന സുരേഷ് ഗോപിയുടെ ചിത്രം പങ്കുവച്ച് ശ്രേയസിന്റെ വാക്കുകൾ.
അതേസമയം വിജയത്തിനു പിന്നാലെ വികാരധീനനായാണ് സുേരഷ് ഗോപി മാധ്യമങ്ങൾക്കു മുന്നിൽ സംസാരിച്ചത്. തൃശൂർ ഞാനെടുത്തിട്ടില്ലെന്നും തൃശൂരുകാർ തന്നെന്നും പറഞ്ഞ സുരേഷ് ഗോപി ലൂർദ് മാതാവിന് കൊടുത്തത് അതുപോലൊരു കിരീടമായിട്ട് തൃശൂരിനെ ഞാനെന്റെ തലയിൽ വയ്ക്കുമെന്നും തൃശൂരിലെ യഥാർഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുന്നെന്നും പറഞ്ഞു. കേരളത്തിന്റെ എംപിയായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ശേഷം വീടിന് പുറത്തേക്ക് വന്ന സുരേഷ് ഗോപിക്ക് ഭാര്യ രാധിക മധുരം നൽകി ആഹ്ലാദം പങ്കിട്ടു. തുടർന്ന് വീട്ടിലെത്തിയവർക്കെല്ലാം മധുരം വിതരണം ചെയ്താണ് വിജയം ആഘോഷിച്ചത്.