- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒടുവിൽ യുദ്ധക്കെടുതിയിൽ മലയാളികളും! ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി യുവതിക്ക് പരിക്ക്; വീട്ടുകാരുമായ വീഡിയോ കോളിൽ സംസാരിക്കവേ ഹമാസ് മിസൈലെത്തി; കാലിന് പരിക്കേറ്റ ശ്രീകണ്ഠാപുരം സ്വദേശിനി ടെൽ അവീവിലെ ആശുപത്രിയിൽ ചികിത്സയിൽ; ശസ്ത്രക്രിയ നടത്തി
ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് യുദ്ധത്തിന്റെ ദുരന്തഫലങ്ങൾ ഇസ്രയേലിലെ മലയാളികളെയും ബാധിച്ചു തുടങ്ങി. ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി യുവതിക്ക് പരിക്കേറ്റെന്ന വാർത്തകൾ ആശങ്ക വർധിപ്പിക്കുന്നതാണ്. ഇതുവരെ യുദ്ധത്തിന്റെ കാഴ്‌ച്ചക്കാരായ നിന്ന കേരളത്തിന് ആശങ്ക നൽകുന്നതാണ് പുതിയ വാർത്തകൾ. ഇസ്രയേലിൽ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ കണ്ണൂർ ശ്രീകണ്ഠാപുരം വളക്കൈ സ്വദേശി ഷീജ ആനന്ദിനാണ്(41) പരിക്കേറ്റത്. ഇത് സംബന്ധിച്ച വാർത്ത മാതൃഭൂമി റിപ്പോർട്ടു ചെയ്തു. വീട്ടുകാർക്കാണ് ഷീജയ്ക്ക് പരിക്കേറ്റെന്ന വിവരം ലഭങിച്ചിരിക്കുന്നത്.
വടക്കൻ ഇസ്രയേലിലെ അഷ്‌കിലോണിൽ ഏഴ് വർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയാണ് ഷീജ. ഇസ്രയേൽ സമയം ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഈ സമയം ഷീജ വീട്ടിലേക്ക് വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ പൊട്ടിത്തെറി നടന്നു. ഉടൻ ഫോൺ സംഭാഷണം നിലച്ചു. പിന്നീട് ഇവരെ വീട്ടുകാർക്ക് ബന്ധപ്പെടാൻ സാധിച്ചില്ല. ഇവർ ജോലി ചെയ്യുന്ന വീട്ടുകാർക്കും പരിക്കുണ്ട്.
ഷീജയ്ക്ക് കാലിനാണ് പരിക്ക്. ഷീജയെ ഉടൻ തന്നെ സമീപത്തുള്ള ബെർസാലൈ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ടെൽ അവീവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി. ഇവിടെ വെച്ചു യുവതിയുടെ ശസ്ത്രക്രിയ കഴിഞ്ഞതായാണ് ലഭിച്ചിരിക്കുന്ന വിവരം. പയ്യാവൂർ സ്വദേശി ആനന്ദനാണ് ഷീജയുടെ ഭർത്താവ്. ആവണി ആനന്ദ്, അനാമിക ആനന്ദ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
അതേസമയം ഷീജയുടെ അപകട വാർത്ത ഇസ്രയേലിലെ മറ്റു മലയാളികളെയും ആശങ്കയിലാക്കുന്നുണ്ട. ഇതിനിടെ തീർത്ഥാടനത്തിന് പോയ 40 അംഗ മലയാളി സംഘം ഇസ്രയേലിൽ കുടുങ്ങിയിട്ടുണ്ട്. ഈ മാസം മൂന്നിന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട സംഘം ജോർദാൻ, ഫലസ്തീൻ, ഇസ്രയേൽ എന്നിവിടങ്ങൾ സന്ദർശിച്ച് ശനിയാഴ്ച ഈജിപ്തിലേക്ക് തിരിക്കുമ്പോഴാണ് യുദ്ധം തുടങ്ങിയത്. പുറപ്പെട്ട് 70 കിലോമീറ്റർ കഴിഞ്ഞപ്പോൾ ഇസ്രയേൽ പട്ടാളം സംഘത്തെ തടഞ്ഞു തിരിച്ചുപോകാൻ നിർദേശിച്ചു.
നിലവിൽ സംഘം ഹോട്ടലിൽ സുരക്ഷിതരാണ്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. ഇസ്രയേൽ ഫോഴ്സിന്റെ അകമ്പടിയിൽ ബോർഡർ കടക്കാൻ ആകുമെന്നാണ് ഇന്ത്യൻ എംബസി അറിയിച്ചത്. ഇസ്രയേലിൽ ഹമാസ് ആക്രമണമുണ്ടായ പ്രദേശങ്ങളിൽ ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ടെങ്കിലും, എല്ലാവരും സുരക്ഷിതരെന്നാണ് വിവരം. എല്ലാ സഹായവാഗ്ദാനങ്ങളുമായി ഇന്ത്യൻ എംബസിയും ഒപ്പമുണ്ട്. ഇസ്രയേലിലുള്ള ഇന്ത്യക്കാരെല്ലാം നിലവിൽ സുരക്ഷിതർ. അനാവശ്യമായി പുറത്തിറങ്ങരുതെന്നും എന്ത് ആവശ്യത്തിനും എംബസിയെ സമീപിക്കണമെന്നും നിർദ്ദേശം. ഇസ്രയേലിനൊപ്പമാണ് ഇന്ത്യയെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ആവർത്തിച്ചു.
ഇസ്രയേലിലേക്കുള്ള വിമാനസർവീസുകൾ എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാന കമ്പനികൾ റദ്ദാക്കിയതിനാൽ പലർക്കും നാട്ടിലേക്ക് ഉടൻ മടങ്ങാൻ സാധ്യമല്ല. ബത്്‌ലഹേമിൽ കുടുങ്ങിയ തീർത്ഥാടകരും സുരക്ഷിതരെന്നാണ് വിവരം. ഇവരുടെ മടക്കം എങ്ങനെ എന്നതിൽ മാത്രമാണ് ആശങ്ക. അതേസമയം ഇസ്രയേൽ-ഫലസ്തീൻ സംഘർഷത്തിൽ രണ്ടു ദിവസത്തിനിടെ മരണം ആയിരം കടന്നു. ഇസ്രയേലിലേക്ക് കടന്നു കയറി ഹമാസ് നടത്തിയ ആക്രമണത്തിലും ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിലും ഇരുപക്ഷത്തും കനത്ത നാശനഷ്ടമാണുണ്ടായത്. ഇസ്രയേലിൽ 600-ലധികം പേർ കൊല്ലപ്പെട്ടപ്പോൾ ഫലസ്തീനിൽ 370 മരണവും റിപ്പോർട്ട് ചെയ്തു.
ഇതിനിടെ ഇസ്രയേലിന് സായുധപിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ച് യു.എസ്. രംഗത്തെത്തിയിട്ടുണ്ട്. ജർമനി, യുക്രൈൻ, ഇറ്റലി, ബ്രിട്ടൻ എന്നിവയുടെ തലവന്മാരുമായി ചർച്ച നടത്തിയതായും ഇവർ തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കുകയും ചെയ്തു.
ഇതിനവിടെ ഈജിപ്തിൽ രണ്ട് ഇസ്രയേൽ പൗരന്മാരെ പൊലീസുദ്യോഗസ്ഥൻ വെടിവെച്ച് കൊന്ന സംഭവവും പുറത്തുവന്നു. വെടിവെപ്പിൽ ഒരു ഈജിപ്ഷ്യൻ പൗരനും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേൽ - ഫലസ്തീൻ സംഘർഷം രക്തരൂക്ഷിതമായിരിക്കെയാണ് ഈ സംഭവം. വിനോദസഞ്ചാരികളായി ഈജിപ്തിലെ അലക്സാൻഡ്രിയയിലെത്തിയ ഇസ്രയേലി പൗരന്മാരാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. യാതൊരു പ്രകോപനവും കൂടാതെയാണ് പൊലീസുകാരൻ വെടിയുതിർത്തത്.
പൊലീസ് തോക്ക് ഉപയോഗിച്ചല്ല ഉദ്യോഗസ്ഥൻ വെടിവെപ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്. പൊലീസുദ്യോഗസ്ഥൻ പിടിയിലായിട്ടുണ്ട്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലികളെ നാട്ടിലെത്തിക്കാൻ ഈജിപ്ഷ്യൻ സർക്കാറുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ഇസ്രയേലിലെ സ്ഥിതിഗതികൾ ഇന്ത്യയും നിരീക്ഷിക്കുകയാണ്. ഇസ്രയേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ ടെൽ അവീവിലുണ്ടായിരുന്ന 10 എയർ ഇന്ത്യ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. പൈലറ്റുമാർ, കാബിന് ക്രൂ, എയർപോർട്ട് മാനേജർമാർ എന്നവരുൾപ്പെടുന്ന സംഘത്തെയാണ് ഒഴിപ്പിച്ചത്. ഇസ്രയേലിലേക്കുള്ള വിമാന സർവീസും എയർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഈ മാസം 14 വരെ ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവീസാണ് റദ്ദാക്കിയത്.
യുദ്ധ മേഖലയിൽ കുടുങ്ങിയ മേഘാലയ സ്വദേശികളും അതിർത്തി കടന്നു. 27 മേഘാലയ സ്വദേശികൾ ഈജിപ്ത് അതിർത്തി കടന്നതായി മുഖ്യമന്ത്രി കോൺറാഡ് സാങ്മ സ്ഥിരീകരിച്ചു. ജെറുസലേമിലേക്ക് പോയവർ ബത്ലഹേമിലായിരുന്നു കുടുങ്ങിയത്. വിദേശകാര്യ ന്ത്രാലയത്തിന്റെ സഹായത്തോടെയാണ് അതിർത്തി കടന്നത്.