- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ മൈതാനത്ത് പതിനഞ്ചോളം സ്‌കൂൾ വിദ്യാർത്ഥികളെ കുത്തിക്കയറ്റി തുറന്ന ജീപ്പിൽ വാഹനം തലങ്ങും വിലങ്ങും വട്ടത്തിലുമോടിച്ച് അഭ്യാസ പ്രകടനം; അഞ്ചു വിദ്യാർത്ഥികൾ പുറത്തേക്ക് തെറിച്ചു വീണു; മമ്പറത്ത് ലക്കും ലഗാനുമില്ലാതെ ക്രിസ്തുമസ് ആഘോഷം; അന്വേഷണവുമായി മോട്ടോർ വാഹനവകുപ്പ്
തലശേരി:ക്രിസ്തുമസ് അവധിയാഘോഷിക്കുന്നതിന്റെ ഭാഗമായി മമ്പറം ടൗണിലെ സ്‌കൂൾ ഗ്രൗണ്ടിൽ പതിനഞ്ചോളം വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് അന്വേഷണമാരംഭിച്ചു. സംഭവത്തിൽ കണ്ണൂർ ആർ.ടി.ഒ റിപ്പോർട്ട് തേടിയതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണമാരംഭിച്ചത്. സംഭവത്തിൽ വാഹന ഉടമയായ കൊളവല്ലൂർ ചെറുപ്പറമ്പ് സ്വദേശി മുഹമ്മദ് അസ്ഹറിനെതിരെയാണ് വണ്ടി ദുരുപയോഗം ചെയ്യാൻ വിട്ടുനൽകിയതിന് പിണറായി പൊലിസ് കേസെടുത്തത്.
ആർ.സി ഉടമയ്ക്കെതിരെ പിണറായി പൊലിസ് കേസെടുത്ത പശ്ചാത്തലത്തിൽ വാഹനത്തിന്റെ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ളവ പരിശോധിക്കാനാണ് അന്വേഷണം നടത്തുന്നത്. ലൈസൻസില്ലാതെയാണ് സ്‌കൂൾ വിദ്യാർത്ഥി വാഹനമോടിച്ചതെന്നു വ്യക്തമായിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് മമ്പറം ടൗണിലെ സ്‌കൂൾ മൈതാനത്ത് പതിനഞ്ചോളം സ്‌കൂൾ വിദ്യാർത്ഥികളെ കുത്തിക്കയറ്റി തുറന്നജീപ്പിൽ വിദ്യാർത്ഥികൾ വാഹനം തലങ്ങും വിലങ്ങും വട്ടത്തിലുമോടിച്ച് അഭ്യാസ പ്രകടനം നടത്തിയത്.
നാട്ടുകാരിൽ ചിലർ സോഷ്യൽ മീഡിയയിൽ വീഡിയോ ദൃശ്യം പോസ്റ്റു ചെയ്യുകയും പിണറായി പൊലിസിനെ വിവരമറിയിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ പിണറായി പൊലിസെത്തി വിദ്യാർത്ഥികളെയും ജീപ്പും കസ്റ്റഡിയിലെടുക്കുകയും ജീപ്പിന്റെ ആർ. സി ഓണർക്കെതിരെയും പതിനഞ്ചോളം വിദ്യാർത്ഥികൾക്കെതിരെയും കേസെടുക്കുകയുമായിരുന്നു. ജീപ്പിൽ അഭ്യാസം കാണിക്കുന്നതിനിടെ അഞ്ചുവിദ്യാർത്ഥികൾ പുറത്തേക്ക് തെറിച്ചുവീണിരുന്നു. ഇവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കോൺഗ്രസ് നേതാവ് മമ്പറം മാധവന്റെ കീഴിലുള്ള മാനേജ്മെന്റാണ് സ്‌കൂളിന്റെ ഭരണസമിതി.
എന്നാൽ വിദ്യാർത്ഥികൾ നടത്തിയ വാഹനാഭ്യാസ പ്രകടനത്തെ കുറിച്ചു തങ്ങൾക്ക് നേരത്തെ വിവരമുണ്ടായിരുന്നില്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്. വിദ്യാർത്ഥികളിലൊരാളുടെ രക്ഷിതാവിന്റെ ജീപ്പാണ് അഭ്യാസ പ്രകടനത്തിന് ഉപയോഗിച്ചത്. മമ്പറം ടൗണിലൂടെ ചീറിപാഞ്ഞാണ് വിദ്യാർത്ഥികൾ സ്‌കൂൾ ബസുകൾ നിർത്തിയിടുന്ന മൈതാനത്തിലേക്ക് അഭ്യാസ പ്രകടനത്തിന് എത്തിയത്.
തുടർന്ന് ഏതാണ്ട് ഒരുമണിക്കൂറോളം പൊടിപാറ്റിയ അഭ്യാസ പ്രകടനമാണ് നടന്നത്. മൈതാനത്തിൽ പൊടിമണ്ണായതിനാലാണ് അഭ്യാസ പ്രകടനത്തിനിടെ തെറിച്ചുവീണ വിദ്യാർത്ഥികൾക്ക് സാരമായ പരുക്കേൽക്കാതിരുന്നത്. സ്‌കൂൾ യൂനിഫോമിലാണ് വിദ്യാർത്ഥികൾ വാഹനവുമായി അഭ്യാസ പ്രകടനത്തിനെത്തിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്