പൂനെ: ഭാര്യയും വീട്ടുകാരും അറിയാതെ യുവതികളെ തേടി നിരവധി തവണ തായ്ലന്‍ഡില്‍ പോയ ഒരു പൂനാക്കാരന്‍ ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. വീട്ടുകാര്‍ താന്‍ തായ്ലന്‍ഡില്‍ പോയ കാര്യം അറിയാതിരിക്കാന്‍ പ്രയോഗിച്ച കുബുദ്ധിയാണ് ഇയാളെ ജയിലിലാക്കാന്‍ കാരണമായത്. തായ്ലന്‍ഡില്‍ യുവതികളെ കാണാനായി ഇയാള്‍ പോയതെല്ലാം അതീവ രഹസ്യമായിട്ടായിരുന്നു. വീ്ട്ടുകാര്‍ എങ്ങാനും ഇത് മനസിലാക്കുമോ എന്ന സംശയത്തില്‍ ഇത് ഒരു അതിബുദ്ധി പ്രയോഗിച്ചു. മടങ്ങി എത്തിയതിന് ശേഷം ഇമിഗ്രേഷന്‍ സീലുള്ള പാസ്പോര്‍ട്ടിലെ പേജ് ഇയാള്‍ കീറിക്കളയുകയായിരുന്നു.

എന്നാല്‍ അടുത്ത യാത്രയില്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. പൂനെ സ്വദേശിയും 51 കാരനുമായ വി.കെ.ഭലേറാവുവാണ് ഇത്തരത്തില്‍ വീട്ടുകാരെ കബളിപ്പിക്കാന്‍ നോക്കി പിടിയിലായിരിക്കുന്നത്. ബാങ്കോക്കിലേക്ക് ഇയാള്‍ വീ്ട്ടുകാര്‍ അറിയാതെ നാല് തവണയാണ് യുവതികളെ കാണാനായി യാത്ര ചെയ്തത്. മുംബൈയിലെ സഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് ഈ തട്ടിപ്പ് കണ്ടെത്തി ഇയാളെ അഴിക്കുള്ളിലാക്കിയത്.

ഇയാളെ കുറിച്ച് പോലീസും അന്വേഷണം നടത്തുകയാണ്. മനപൂര്‍വ്വം ഒരു പാസ്പോര്‍ട്ട് കീറിക്കളഞ്ഞാല്‍ ഇ്ന്ത്യയിലെ നിയമം അനുസരിച്ച് അത് അസാധുവായി തീരും. 1967 ലെ പാസ്പോര്‍ട്ട് ആക്ട് അനുസരിച്ച് പാസ്പോര്‍ട്ടിന് മനപൂര്‍വ്വം കേടുപാടുകള്‍ വരുത്തുന്നത് കുറ്റകരവുമാണ്. പതിവ് പരിശോധനക്കിടെ ആണ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്‍ ഭലേറാവുവിന്റെ പാസ്പോര്‍ട്ടിലെ ചില പേജുകള്‍ കാണാനില്ലെന്ന് മനസിലാക്കിയത്. പതിനേഴ്, പതിനെട്ടും കൂടാതെ 21 മുതല്‍ 26 വരെയും ഉള്ള പേജുകളാണ് കാണാതായത്.

എന്നാല്‍ ഭലേറാവു ആകട്ടെ പേജുകള്‍ കീറിയതിന്റെ കാരണം ചോദിച്ചപ്പോള്‍ കൃത്യമായ ഉത്തരം നല്‍കാതെ ഉരുണ്ടു കളിക്കുകയായിരുന്നു. നേരത്തേ തായ്ലന്‍ഡിലേക്ക് നടത്തിയ യാത്രകളില്‍ ഇമിഗ്രേഷന്‍ സ്റ്റാമ്പുകള്‍ പതിച്ചിരുന്നു എന്നാണ് ഇയാള്‍ വിശദമാക്കിയത്. ചോദ്യം ചെയ്യല്‍ തുടര്‍ന്നപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഭലേറാവുവിന്റെ പേരില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

കുടുംബത്തില്‍ നിന്ന് ബാങ്കോക്ക് യാത്രകള്‍ മറച്ചുവെക്കാന്‍ താന്‍ തന്നെ പേജുകള്‍ കീറിക്കളഞ്ഞുവെന്ന സത്യം ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇത് പോലെ ബ്രെക്സിറ്റിന് ശേഷം പാസ്പോര്‍ട്ട് നിയമങ്ങള്‍ മാറിയത് കാരണം യു.കെയില്‍ ദമ്പതിമാര്‍ക്ക് അമേരിക്കയിലേക്കുള്ള ആഡംബര കപ്പലിലെ യാത്രയും നഷ്ടമായിരുന്നു.