- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്രങ്ങളില്‍ ചരമവാര്‍ത്ത വന്നു, ബന്ധുക്കള്‍ സംസ്‌കാര ചടങ്ങിനുള്ള ഒരുക്കം തുടങ്ങി; മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ കൊണ്ടുവന്ന 'മൃതദേഹത്തിന് 'അനക്കം ശ്രദ്ധിച്ച് ജീവനക്കാരന്; കണ്ണൂര്‍ എകെജി ആശുപത്രിയില്‍ അദ്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തി പവിത്രന്‍
മരിച്ചെന്നു കരുതിയ വയോധികന്‍ അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വന്നു.
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ തളാപ്പ് എ.കെ.ജി സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍ വച്ച് മരിച്ചെന്നു കരുതിയ വയോധികന്‍ അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വന്നു. ജീവനക്കാരന്റ ജാഗ്രതയാണ് വയോധികന് തുണയായത്.
കൂത്തുപറമ്പ് പാച്ചപ്പൊയ്ക വനിതാ ബാങ്കിന് സമീപം പുഷ്പാലയം വീട്ടില്‍ വെള്ളുവക്കണ്ടി പവിത്രനാണ് (67) കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ വച്ച് അറ്റെന്‍ഡറുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ് രണ്ടാം ജന്മം നേടിയത്.
മംഗളൂരുവിലെ ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് പവിത്രനെ എകെജിലേക്ക് എത്തിച്ചത്.
വീട്ടില്‍ മൃതദേഹം എത്തിക്കാനുള്ള സൗകര്യങ്ങളും സംസ്‌കാര ചടങ്ങുകള്‍ നടത്താനുള്ള ഏര്‍പ്പാടുകളും ചെയ്തിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. എകെജി ആശുപത്രിയിലെ അറ്റന്‍ഡറുടെ ജഗ്രതയോടെയുള്ള ഇടപെടലാണ് വയോധികന് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള അവസരമൊരുക്കിയത്. ജീവന്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍മാര്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് പവിത്രനെ മാറ്റുകയായിരുന്നു.
രാവിലെ ചില ദിനപത്രങ്ങളിലും പവിത്രന്റെ മരണ വാര്‍ത്ത വന്നിരുന്നു. വിവരമറിഞ്ഞ് വീട്ടിലേക്ക് ബന്ധുക്കളും നാട്ടുകാരും വന്നു കൊണ്ടിരിക്കെയാണ് പവിത്രന്റെ അദ്ഭുതകരമായ തിരിച്ചു വരവ്. മംഗ്‌ളൂര് ഹെഗ്‌ഡേ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗിയെ അവിടെ നിന്നും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുവന്നത്. പ്രാദേശിക ജനപ്രതിനിധികള്‍ സാക്ഷ്യപ്പെടുത്തിയതിനാലാണ് മോര്‍ച്ചറി സൗകര്യം ഒരുക്കി നല്‍കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് പവിത്രന്‍.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്