- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പെൺകുട്ടിയെ നോക്കി ട്രെയിനിലെ അപ്പർ ബെർത്തിൽ കിടന്നയാളുടെ അശ്ലീല പ്രവർത്തി; വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് ബിഗ് ബോസ് താരം; ഈ വേട്ടക്കാരന്റെ മുഖം മറയ്ക്കില്ല; മുള്‍ച്ചെടി കെട്ടി നടന്നവരും കമ്പിവേലി ചുറ്റി നടന്നവരും ഇത് കാണണമെന്ന് റെന ഫാത്തിമ

കാസർകോട്: ട്രെയിൻ യാത്രയ്ക്കിടെ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി വെളിപ്പെടുത്തി ബിഗ് ബോസ് സീസൺ 7 മത്സരാർത്ഥി റെന ഫാത്തിമ. കാസർകോട് സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് നേരെ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങൾ സഹിതമാണ് റെന ഫാത്തിമ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചത്. ചെറുവത്തൂരിൽ നിന്ന് ട്രെയിനിൽ കയറിയ വിദ്യാർത്ഥിനിക്ക് കുമ്പള കഴിഞ്ഞപ്പോഴാണ് ദുരനുഭവം നേരിട്ടത്.
കുമ്പള സ്റ്റേഷനിലെത്തിയപ്പോൾ കമ്പാർട്ട്‌മെന്റിൽ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗവും ഇറങ്ങിയിരുന്നു. ഈ സമയത്താണ് കുമ്പളയിൽ നിന്ന് ട്രെയിനിൽ കയറിയ ഒരു യുവാവ് സൈഡ് അപ്പർ ബർത്തിൽ കയറി വിദ്യാർത്ഥിനിയെ നോക്കി സ്വയംഭോഗം ചെയ്തത്. പരിഭ്രാന്തയായ പെൺകുട്ടി സമീപ കമ്പാർട്ട്‌മെന്റിൽ നിന്ന് ആളുകളെ വിളിച്ചുകൊണ്ടുവന്നപ്പോഴേക്കും ഇയാൾ സ്ഥലം വിട്ടിരുന്നു. വിദ്യാർത്ഥിനി റെന ഫാത്തിമക്ക് ഇൻസ്റ്റഗ്രാമിലൂടെ അയച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ഈ സംഭവം പുറത്തുവന്നത്.
ആത്മഹത്യ ചെയ്തതും ഷിംജിത അറസ്റ്റിലായതിനും പിന്നാലെ കാര്‍ഡ് ബോര്‍ഡ് കെട്ടി നടന്നവരും മുള്‍ച്ചെടി കെട്ടി നടന്നവരും കമ്പിവേലി ചുറ്റി നടന്നവരും ഇത് കാണണമെന്നാണ് റെന ഫാത്തിമ പറയുന്നത്. സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ നേരിടുന്ന അതിക്രമങ്ങൾ തമാശയല്ലെന്നും ഇത്തരം വേട്ടക്കാരെ തുറന്നുകാട്ടേണ്ടത് അത്യാവശ്യമാണെന്നും റെന ഫാത്തിമ വീഡിയോയിൽ വ്യക്തമാക്കുന്നു. ഇത്തരം അക്രമികളുടെ മുഖം മറയ്ക്കേണ്ട ആവശ്യമില്ലെന്നും ഇയാളെപ്പോലെയുള്ളവര്‍ അത് അര്‍ഹിക്കുന്നില്ലെന്നും റെന വിഡീയോയിൽ പറയുന്നുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബസിനുള്ളിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ചുള്ള യുവതിയുടെ വീഡിയോയെ തുടർന്ന് ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്യുകയും ഷിംജിത എന്ന യുവതി അറസ്റ്റിലാവുകയും ചെയ്ത സംഭവമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ, അന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ഇത് തമാശയായി കണ്ടവർ ഈ വീഡിയോ കാണണമെന്നും റെന ഫാത്തിമ ആവശ്യപ്പെട്ടു. വീഡിയോ പുറത്തുവിട്ടതിന്റെ പേരിൽ എന്ത് നിയമനടപടിയുണ്ടായാലും നേരിടാൻ തയ്യാറാണെന്നും ഇത്തരം അക്രമികളുടെ മുഖം മറയ്ക്കേണ്ട ആവശ്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.


