- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വച്ഛ് ഭാരത്തും നമാമി ഗംഗേയും ഡിജിറ്റൽ ഇന്ത്യയും അടക്കമുള്ള പുതിയ സംരഭങ്ങൾക്ക് തുടക്കം; ആത്മനിർഭർ ഭാരതിനെ പ്രോത്സാഹിപ്പിച്ച റേഡിയോ ഇടനാഴി; പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് 'സെഞ്ച്വറി'യിൽ; യുഎൻ ആസ്ഥാനത്തും തൽസമയം; തിരുവനന്തപുരത്ത് ഗവർണ്ണർക്കൊപ്പം ആഘോഷത്തിന്റെ ഭാഗമാകാൻ മറുനാടൻ എഡിറ്റർക്കും ക്ഷണം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ 'മൻ കി ബാത്ത്' നൂറാം എപ്പിസോഡ് ആഗോള ചർച്ചകളിൽ. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ആരംഭിച്ചതാണ് 'മൻ കി ബാത്ത്' പ്രഭാഷണം. പ്രധാനമന്ത്രി ജനങ്ങളുമായി സംവദിക്കുന്ന ഈ പരിപാടിയുടെ ആദ്യ പ്രക്ഷേപണം 2014 ഒക്ടോബർ 3നായിരുന്നു. പിന്നീട് എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് പ്രക്ഷേപണം. നൂറാം എപ്പിസോഡ് ആഘോഷത്തിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന പ്രത്യേക പരിപാടികൾ കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ചു.
100 രൂപയുടെ പ്രത്യേക സ്മാരക നാണയവും പുറത്തിറക്കി. 35 ഗ്രാം ഭാരമുള്ള നാണയം ഭാഗികമായി വെള്ളിയിൽ തീർത്തതാണ്. ഇന്നും രാജ്യമെങ്ങും പ്രത്യേക പരിപാടികളും സംഗമങ്ങളുമുണ്ട്. തിരുവനന്തപുരത്ത് ഗവർണ്ണർ ആരിഫ് ഖാന്റെ നേതൃത്വത്തിൽ രാജ് ഭവനിൽ പ്രത്യേക പരിപാടി നടത്തുന്നുണ്ട്. ഇതിൽ മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയും പങ്കെടുക്കും. മറുനാടൻ ചീഫ് എഡിറ്ററേയും പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ട്.
ഇന്നാണ് മൻകി ബാത്തിന്റെ 100 എപ്പിസോഡിന്റെ പ്രക്ഷേപനം. ഇത് തത്സമയം യുഎൻ ആസ്ഥാനത്തും പ്രക്ഷേപണം ചെയ്യും. ഇന്ത്യൻ സമയം രാവിലെ 11നാണ് അരമണിക്കൂർ നീളുന്ന പ്രഭാഷണം. ന്യൂയോർക്കിൽ യുഎൻ ആസ്ഥാനത്ത് പ്രാദേശികസമയം പുലർച്ചെ 1.30നാണു പ്രക്ഷേപണം. യുഎന്നിലെ ട്രസ്റ്റ്ഷിപ് കൗൺസിൽ ചേംബർ ഹാളിൽ നടക്കുന്ന അപൂർവമായ ഈ ചരിത്രമുഹൂർത്തത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ട്വീറ്റ് ചെയ്തു.
വിവിധ സംഘടനകളുമായി ചേർന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ന്യൂജഴ്‌സിയിലും പരിപാടി പ്രക്ഷേപണം ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രസംഗമായ 'മൻ കി ബാത്തിന്റെ' നൂറാം എപ്പിസോഡ് ആഘോഷിക്കുന്നതിനായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 2023 ഏപ്രിൽ 30ന് രാവിലെ 10.30 മണിക്ക് കേരള രാജ്ഭവനിൽ 'മൻ കി ബാത്ത് @ 100' പ്രത്യേക പരിപാടി സംഘടിപ്പിക്കും.
ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ഇംഗ്ലീഷിലും മലയാളത്തിലും പരിപാടിയിൽ തത്സമയം പ്രദർശിപ്പിക്കും. പത്മ അവാർഡ് ജേതാക്കൾ, മൻ കി ബാത്ത് എപ്പിസോഡുകളിൽ പരാമർശിച്ചിട്ടുള്ള വ്യക്തികൾ, ദേശീയ ബാലശ്രീ അവാർഡ് ജേതാക്കൾ, സംസ്ഥാനത്ത് നിന്ന് പ്രധാനമന്ത്രിയുടെ 'യുവ' പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുവ എഴുത്തുകാർ, വിശിഷ്ട വ്യക്തികൾ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
2014 ഒക്ടോബർ മൂന്നിന് ഒരു വിജയദശമി ദിനത്തിലായിരുന്നു മൻ കി ബാത്തിന്റെ തുടക്കം. ആദ്യ അഭിസംബോധനയിൽ മുന്നോട്ടുവെച്ച ആശയമായിരുന്നു ' സ്വച്ഛ് ഭാരത്'. ഹരിതഭാരതം എന്ന ആശയത്തിലൂന്നി ആവിഷ്‌കരിച്ച പരിപാടിയെ ജനങ്ങളുടെ പ്രസ്ഥാനമാക്കി മാറ്റുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ ശുദ്ധിയാക്കുന്നതിനായി ജനങ്ങളോട് ഒരുമിച്ച് കൈക്കോർക്കാനുള്ള ആഹ്വാനമായിരുന്നു അന്ന് അദ്ദേഹം നൽകിയത്. തുടർന്ന് നിരവധി ശുചിത്വ ഡ്രൈവുകൾ വഴി ശുചിത്വ ഭാരതത്തിന്റെ പുതുയുഗത്തിനാണ് തിരി തെളിച്ചത്.
സ്വച്ഛ് ഭാരത് അഭിയാൻ, ആയുഷ്മാൻ ഭാരത്, കോവിഡ്-19 വാക്സിനേഷൻ, ഇസഞ്ജീവനി, ഫിറ്റ് ഇന്ത്യ മൂവ്മെന്റ്, ജലശക്തി അഭിയാൻ, അടൽ ഭുജൽ യോജന, നമാമി ഗംഗേ, ഡിജിറ്റൽ ഇന്ത്യ, സ്ത്രീ ശാക്തീകരണം തുടങ്ങിയ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചത് ഇതിലൂടെയാണ്. ജനങ്ങളുമായി ബന്ധപ്പെടാനും സന്ദേശം അയയ്ക്കാനും പൗരന്മാരുമായി ഇടപഴകാനും കൂട്ടായ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാനും സാംസ്‌കാരിക പ്രതിബദ്ധതയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മാറ്റമുണ്ടാക്കുന്നവരെ ആഘോഷിക്കാനും ലക്ഷ്യമിട്ടാണ് മൻ കി ബാത്ത് ആരംഭിച്ചത്
മൻ കി ബാത്തിലൂടെയാണ് പ്രധാന ആശയമായ മെയ്ക്ക് ഇൻ ഇന്ത്യ ഉടലെടുത്തത്. ആത്മനിർഭർ ഭാരതിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇടനാഴിയായിരുന്നു പ്രതിമാസ റേഡിയോ പരിപാടി. 'വോക്കൽ ഫോർ ലോക്കൽ' എന്ന മുദ്രാവാക്യത്തിലൂടെ ജനങ്ങളെ സ്വാശ്രയത്വം പഠിപ്പിച്ചതും നരേന്ദ്ര മോദി തന്നെയായിരുന്നു. സ്വയം പര്യാപ്തത കൈവരിക്കാനുള്ള പിന്തുണയാണ് അദ്ദേഹം ജനങ്ങൾക്ക് നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ