- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'താങ്കളുടെ ഭാര്യയോട് നന്നായി വസ്ത്രം ധരിക്കാന്‍ പറയണം; അല്ലെങ്കില്‍ ഞാന്‍ അവള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തും'; ഇന്‍സ്റ്റഗ്രാമിലൂടെ ഒരൊറ്റ മെസേജ്; യുവാവിന് നഷ്ടപ്പെട്ടത് നല്ലൊരു കമ്പനിയിലെ ജോലി; പിരിച്ചുവിട്ടതിന് പിന്നാലെ കേസും
ബംഗളൂരു കേന്ദ്രമായ കമ്പനി ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
ന്യൂഡല്‍ഹി: മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കില്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് യുവതിക്കെതിരെ ഭീഷണി മുഴക്കിയ യുവാവിനെ സ്വകാര്യ സ്ഥാപനം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് പിന്നാലെ കേസെടുത്തു. നിഖിത് ശര്‍മ്മ എന്നയാള്‍ യുവതിയുടെ ഭര്‍ത്താവിന് ഇന്‍സ്റ്റഗ്രാമിലൂടെ അയച്ച സന്ദേശം സമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് ബംഗളൂരു കേന്ദ്രമായ കമ്പനി ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
താങ്കളുടെ ഭാര്യയോട് നന്നായി വസ്ത്രം ധരിക്കാന്‍ പറയണം, അല്ലെങ്കില്‍ ഞാന്‍ അവള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തും എന്നായിരുന്നു നികിത് ഷെട്ടി എന്നയാളുടെ കമന്റ്. സംഭവത്തില്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം അധികൃതരെ ടാഗ് ചെയ്തുകൊണ്ട് മാധ്യമപ്രവര്‍ത്തകനായ ഷഹബാസ് അന്‍സാര്‍ എക്‌സില്‍ ഒരു കുറിപ്പ് പങ്കുവച്ചതോടെയാണ് സംഭവം വിവാദമാകുന്നത്. തന്റെ ഭാര്യ ഈ രീതിയില്‍ വസ്ത്രം ധരിച്ചാല്‍ അവരുടെ മുഖത്ത് ആസിഡ് ആക്രമണം നടത്തുമെന്ന് നികിതിന്റെ പ്രൊഫൈലില്‍ നിന്ന് ഭീഷണി ഉയര്‍ന്നു എന്നും, അത് സംഭവിക്കാതിരിക്കാന്‍ ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു കര്‍ണാടക പൊലീസിനെയും ഡിജിപിയെയും അടക്കം ടാഗ് ചെയ്തുള്ള അന്‍സാറിന്റെ എക്‌സ് പോസ്റ്റ്.
'വസ്ത്രധാരണത്തിന്റെ പേരില്‍ ഇയാള്‍ ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ്. അത്തരത്തിലൊരു സംഭവം നടക്കുന്നതിന് മുമ്പ് ഇയാള്‍ക്കെതിരെ നടപടിയെടുക്കണം' യുവതിയുടെ ഭര്‍ത്താവ് ഷഹബാസ് അന്‍സാര്‍ എക്സിലൂടെ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. കര്‍ണാടക മുഖ്യമന്ത്രിയെയും ഡി.ജി.പി.യെയും ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റില്‍ നിഖിത് ശര്‍മ്മ ഇന്‍സ്റ്റഗ്രാമിലൂടെ അയച്ച ഭീഷണി സന്ദേശം അടങ്ങുന്ന സ്‌ക്രീന്‍ഷോട്ടും ഷഹബാസ് പങ്കുവെച്ചിരുന്നു.
പോസ്റ്റ് ചര്‍ച്ചയായതോടെ നിഖിത് ശര്‍മ്മ ജോലി ചെയ്യുന്ന സ്ഥാപനത്തെ ഇന്‍സ്റ്റഗ്രാമിലൂടെ മറ്റുള്ളവര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ജോലി ചെയ്യുന്ന ഡിജിറ്റല്‍ സര്‍വ്വീസ് സ്ഥാപനത്തേ ടാഗ് ചെയ്തുകൊണ്ട് ഷഹബാസ് ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് പങ്കുവെച്ചു. ഇതിനെതുടര്‍ന്നാണ് ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചുകൊണ്ട് സ്വകാര്യ സ്ഥാപനം ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചത്. കമ്പനി നിഖിത് ശര്‍മ്മക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയയി യൂസര്‍മാര്‍ കമന്റിട്ട കക്ഷിയെ തിരിച്ചറിഞ്ഞതോടെയാണ് നടപടി. പിന്നാലെ അയാളുടെ ജോലി സ്ഥലവും കണ്ടെത്തി. സംഭവം കമ്പനിയെ അറിയിച്ചു. നിരവധി ആളുകള്‍ കമ്പനിയെ പരാതി അറിയിച്ചതോടെ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും, കേസ് രജിസ്റ്റര്‍ ചെയ്തതായും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ എടിയോസ് ഡിജിറ്റല്‍ എന്ന കമ്പനി അറിയിച്ചു.
മറ്റൊരു വ്യക്തിയുടെ വസ്ത്രസ്വാതന്ത്ര്യത്തെസംബന്ധിച്ച് ഭീഷണിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ ഞങ്ങളുടെ ജീവനക്കാരിലൊരാളായ നികിത് ഷെട്ടിയുടെ നടപടിയില്‍ കമ്പനിക്ക് അതീവ ദുഖമുണ്ട്. സുരക്ഷിതവും മാന്യവുമായ അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു കമ്പനി എന്ന നിലയില്‍, ഞങ്ങള്‍ ഉടനടി നടപടി സ്വീകരിച്ചുവെന്നുമാണ് കമ്പനി കുറിപ്പില്‍ വ്യക്തമാക്കിയത്. വസ്ത്രധാരണം ഇഷ്ടപ്പെടാത്തതിന്റെ പേരില്‍ ഒരു സ്ത്രീയെ ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ക്കെതിരായ കര്‍ശന നടപടിയെില്‍ നിരവധി പേര്‍ കമ്പനിക്ക് നന്ദി അറിയിച്ചു. അതേസമയം, തന്റെ ഭാര്യ ഖ്യാതി ശ്രീക്ക് നേരെ ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ക്കെതിരെ ഉടനടി നടപടി ഉണ്ടാകാന്‍ കാരണമായ എല്ലാവര്‍ക്കും നന്ദി പറയുന്നതായി മാധ്യമപ്രവര്‍ത്തകന്‍ അന്‍സാറും അറിയിച്ചു.