മ്മൾ കടയിൽ നിന്ന് മാമ്പഴം വാങ്ങി കഴിച്ചതിന് ശേഷം മാങ്ങാണ്ടി വലിച്ചെറിയുന്ന പ്രവണത പലർക്കുമുണ്ട്. എന്നാൽ മാങ്ങാണ്ടിയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ശരീരഭാരം കുറയ്ക്കാനും, മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും, ചർമ്മം തിളക്കമുള്ളതാക്കാനും മാങ്ങാണ്ടി കഴിക്കുന്നത് സഹായിക്കും.

ശരീരഭാരം കുറയ്ക്കാൻ:

പ്രത്യേകിച്ച് ആഫ്രിക്കൻ മാങ്ങാണ്ടികളിൽ നിന്നുള്ള മാമ്പഴ സത്ത്, ശരീരത്തിലെ ഉപാപചയ നിരക്ക് വർദ്ധിപ്പിച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത് കലോറി ചെലവഴിക്കാനും സഹായിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ഒരു പഠനത്തിൽ ഈ വിവരം സ്ഥിരീകരിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം:

മാങ്ങാണ്ടി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇത് ഇൻസുലിൻറെ അളവ് വർദ്ധിപ്പിക്കുകയും HbA1c അളവ് കുറയ്ക്കുകയും ചെയ്യുന്നതിലൂടെ പ്രമേഹ രോഗികൾക്ക് ഗുണകരമാകും. പ്രൊഫഷണൽ മെഡിക്കൽ ജേണലിലെ പഠനത്തിൽ ഇക്കാര്യം വിശദീകരിക്കുന്നു.

തിളങ്ങുന്ന ചർമ്മം:

മാങ്ങാണ്ടി കഴിക്കുന്നത് ചർമ്മത്തെ ബാക്ടീരിയകളിൽ നിന്ന് സംരക്ഷിക്കാനും ആരോഗ്യകരമായ തിളക്കം നൽകാനും സഹായിക്കും. മൾട്ടി ഡിസിപ്ലിനറി ഡിജിറ്റൽ പബ്ലിഷിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണത്തിൽ ഇത് വ്യക്തമാക്കുന്നു. മാങ്ങാവിത്തിന്റെ പൊടി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മ സംരക്ഷണത്തിന് നല്ലതാണ്.

മുടി വളർച്ച:

മാങ്ങാണ്ടിയിൽ അടങ്ങിയ ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇയും മുടി വളർച്ചയെ സഹായിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യും. മാങ്ങാണ്ടികൊണ്ടുള്ള എണ്ണ തലയോട്ടിയിൽ പുരട്ടുന്നത് മുടിയുടെ ബലം വർദ്ധിപ്പിക്കാനും ഗുണകരമാകും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനത്തിൽ ഇക്കാര്യം സൂചിപ്പിക്കുന്നു.

ഹൃദയാരോഗ്യം:

മാങ്ങാണ്ടിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും നാരുകളും കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗം തടയാനും സഹായിക്കും. ജേണൽ ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഫുഡ് കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇത് വ്യക്തമാക്കുന്നു.

അതുപോലെ മാങ്ങാണ്ടി പൊടിച്ച് സ്മൂത്തികളിലോ യോഗട്ട്, ധാന്യങ്ങൾ എന്നിവയിൽ ചേർത്തോ കഴിക്കാം. ഉണങ്ങിയ വിത്തുകൾ ചൂടുവെള്ളത്തിലിട്ട് ഹെർബൽ ടീ ആയും ഉപയോഗിക്കാവുന്നതാണ്. മാങ്ങാണ്ടിയുടെ ഇത്തരം ഗുണങ്ങൾ തിരിച്ചറിഞ്ഞ് അവയെ ഉപകാരപ്രദമാക്കാൻ ശ്രമിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.