കൊച്ചി: ഇവിടെ പത്ത് പേരെ കൊന്ന് അവിടെ പത്ത് പേരെ കൊന്ന്. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും. ചെയ്യുന്നത് ശരിയാണോ എന്നെനിക്ക് അറിയില്ല. എനിക്ക് ഒരുപാട് പാക്കിസ്ഥാനി, കാശ്മീരി ഫ്രണ്ട്‌സ് ഉണ്ട് പക്ഷെ അവരൊക്കെ നല്ല ഫ്രണ്ട്‌സ് ആണ്. നല്ല സുഹൃത്തുക്കളാണ് നല്ല മനുഷ്യന്മാരാണ്. നമ്മളെ കുറച്ച് ആള്‍ക്കാര്‍ അറ്റാക്ക് ചെയ്തു വന്നു, പക്ഷെ മൊത്തത്തില്‍ ആ രാജ്യത്തോട് ഒരു എതിര്‍പ്പ് ഉള്ളത് പോലെയല്ലേ നമ്മള്‍ നില്‍ക്കുന്നത്-മലയാളി നടി മറീന മൈക്കളിന്റെ പ്രതികരണമാണ് ഇത്. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഇതുണ്ടാക്കുന്നത്. സൈന്യത്തിന് പിന്നില്‍ ഉറച്ചു നില്‍ക്കേണ്ട സമയമാണ് ഇത്. പാക്കിസ്ഥാന്‍ ഇന്ത്യന്‍ പൗരന്മാരെ വകവരുത്തുന്നു. പഹല്‍ഗാമിലെ ഭീകരത അതിരുവിട്ടതായിരുന്നു. ആ സാഹചര്യം മനസ്സിലാക്കാതെയുള്ള മറീന മൈക്കിളിന്റെ പ്രതികരണം കേന്ദ്ര സര്‍ക്കാരിന്റേയും ശ്രദ്ധയില്‍ എത്തിയിട്ടുണ്ട്. അതിനിടെ സോഷ്യല്ഡ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഇതുണ്ടാക്കുന്നത്.

രണ്ട് തന്തക്ക് പിറന്ന ആള്‍ക്കാര്‍ക്കൊക്കെ പാകിസ്ഥാനില്‍ ഫ്രണ്ട്‌സ് ഉണ്ടെന്ന് വിചാരിച്ച് ഇന്ത്യയും, ഇന്ത്യന്‍ ആര്‍മിയും എന്ത് ചെയ്യണം എന്നാണ് ഇവര്‍ വിചാരിച്ചിരിക്കുന്നത്. എത്ര ലാഘവത്തോടെയാണ് ഇന്ത്യയില്‍ 10 പേരെ കൊന്നതിന് തിരിച്ച് 10 പേരെ കൊല്ലണമോ എന്നൊക്കെ ഇവള്‍ ഇത്രയും കോണ്‍ഫിഡന്‍സോടെ ചോദിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മരിച്ച് വീണ ഭീകരവാദികളാല്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരായ ആളുകളോട് ഒരു സഹാനുഭൂതിയും ഇല്ലാതെ ഒരു കൂസലില്ലാതെ ഇത്രയും മിടുക്കോടെ വന്നിരുന്ന സംസാരിക്കുന്നത്. ഇവള്‍ക്കൊക്കെ ഈ പാക്കിസ്ഥാനില്‍ ഉള്ള ഫ്രണ്ട്‌സ് ആരൊക്കെയാണ്, ഇവരുമായി ഇവള്‍ക്കൊക്കെയുള്ള ബന്ധമെന്താണ് ഇംന്നൊക്കെ വളരെ കൃത്യമായിട്ട് അന്വേഷിച്ച് അറിയേണ്ട കാര്യമാണ്. ഇന്ത്യയില്‍ കയറി വന്ന് ഒരു പത്ത് പേരെ കൊന്നാല്‍ തിരിച്ച് ഒരു പത്ത് പേരുടെ കൊന്നാല്‍ ശരിയാകുമോ ഒരു ഉളുപ്പിമില്ലാതെ നവമാധ്യമങ്ങള്‍ക്ക് മിന്നല്‍ വന്നിരുന്ന് ചോദിക്കുന്ന മണ്ടന്മാരോടും മണ്ടികളോടും എനിക്ക് ഒന്നേ ചോദിക്കാനുള്ളു. ഇന്ത്യ തീര്‍ത്തത് പാക്കിസ്ഥാനിലെ ഏതെങ്കിലും പത്ത് സിവിലയന്‍സിനെയല്ല, ഇന്ത്യയില്‍ എല്ലാ കാലത്തും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അഴിച്ച് വിടുകയും ഇന്ത്യയുടെ സമാധാനത്തെ എല്ലാ കാലത്തും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്ന പാക്കിസ്ഥാന്‍ ചോറ് കൊടുത്ത് വളര്‍ത്തുകയും ചെയ്ത ഒരുപാട് ഭീകരവാദികളുടെ ക്യാമ്പുകളെയാണ് ഇന്ത്യ ഇന്ന് തകര്‍ത്തിരിക്കുന്നത്-മറീനയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയ കുറിപ്പിലെ പ്രസക്ത ഭാഗമാണ് ഇത്.

ഇന്ന് നടക്കുന്ന ഈ ഓപ്പറേഷന്‍ സിന്ദൂരിനെ എതിര്‍ക്കുന്നവരോട് ഒറ്റ കാര്യം മാത്രമാണ് പറയാനുള്ളത്. ഇന്ത്യ എന്ന ഈ രാജ്യം ഒറ്റ കാലത്തും പ്രോത്സാഹിപ്പിക്കുകയും യുദ്ധം ആഗ്രഹിക്കുകയോ ചെയ്യുന്ന ഒരു രാജ്യമല്ല. നമ്മുക്ക് ആര്‍ക്കും ആഗ്രഹമില്ല ഇന്ത്യ യുദ്ധം ചെയ്യണമെന്ന്. ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ആഗ്രഹമില്ല യുദ്ധം നടക്കണമെന്ന് ഇന്ത്യയുടെ സൈന്യത്തിന് ആഗ്രഹമില്ല യുദ്ധം നടക്കണമെന്ന്. യുദ്ധം എല്ലാ കാലത്തും വിനാശം മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന പൂര്‍ണ ബോധ്യം നമ്മുക്കുണ്ട്. പക്ഷെ ഇന്ത്യ മഹാരാജ്യത്ത് എല്ലാ കാലത്തും യുദ്ധം അഴിച്ചു വിടുകയും ചെയ്യുമ്പോള്‍ തിരിച്ച് അടിക്കുക എന്നല്ലാതെ മറ്റൊരു മാര്‍ഗമില്ല. ഇന്ത്യയുടെ തിരിച്ചടിക്ക് എതിരെ സംസാരിക്കുന്നവരോട് എനിക്ക് ഒന്നേ ചോദിക്കാനുള്ളു. നിങ്ങളുടെ കുടുംബത്തില്‍, നിങ്ങളുടെ വീട്ടില്‍ നിങ്ങളുടെ ബന്ധുക്കള്‍, സുഹൃത്ത് ജനങ്ങള്‍ ആയിട്ടുള്ള ആരെങ്കിലും ഒരാള്‍ മരിച്ച് വീഴുന്നത് വരെ, ഈ മരണപ്പെടുന്ന വ്യക്തികള്‍ ഒക്കെ ഏതോ ഒരു വ്യക്തി ആയിരിക്കും. പക്ഷെ ഇതെന്റെ രാജ്യമാണ് ഇവിടെയുള്ള ഓരോ പൗരന്മാരും എന്റെ സഹോദരന്മാരാണ്, സഹോദരിയാണ് എന്ന പൂര്‍ണ ബോധ്യം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഇന്ത്യയില്‍ പാക്കിസ്ഥാന്‍ കൊന്ന് തള്ളുന്ന ഓരോ വ്യക്തിയും നിങ്ങളുടെ സ്വന്തം വീട്ടുകാരാണെന്ന് നിങ്ങള്‍ക്ക് തോന്നും തിരിച്ചടിക്കണം എന്ന പൂര്‍ണ ബോധം നിങ്ങള്‍ക്ക് തോന്നും. ഇതിനെതിരെ സംസാരിക്കുന്നവര്‍ ഒന്ന് ആലോചിക്കണം നിങ്ങള്‍ ഇന്ന് കാലിന്മേല്‍ കാല്‍ വെച്ച് പുട്ട് അടിക്കുന്നത് അതിര്‍ത്തിയില്‍ പാവം സൈനികര്‍ ആഹാരമില്ലാതെ ഉറക്കം ഒഴിച്ചിരുന്ന് നിങ്ങള്‍ക്ക് നിരന്തരം പ്രതിരോധം തീര്‍ത്തത് കൊണ്ടാണ്. ഇവിടെ ദക്ഷിണേന്ത്യയില്‍ ഇരുന്ന് കൊണ്ട് ഉത്തരേന്ത്യയിലേക്ക് നോക്കി കുറ്റം പറയാനും എളുപ്പമായിരിക്കും. ഈ സമയം പാക്കിസ്ഥാനില്‍ മരിച്ച് വീഴുന്നവര്‍ക്ക് വേണ്ടി കണ്ണീര്‍ പൊഴിക്കാതെ നമ്മുടെ സൈന്യത്തിനായി പ്രാര്‍ത്ഥിക്കുകയാണ് വേണ്ടതെന്നും മറീനയെ ഉപദേശിക്കുകയാണ് ഈ സോഷ്യല്‍ കുറിപ്പ്.

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച സംഭവത്തില്‍ മലയാളി യുവാവിനെ നാഗ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുനനു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ റിജാസ് എം.ഷീബയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്നാണ് റിജാസിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. സുഹൃത്ത് ബീഹാര്‍ സ്വദേശി ഇഷയെ പിന്നീട് വിട്ടയച്ചു. ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ഡിഎസ്എ) പ്രവര്‍ത്തകനാണ് റിജാസ്. കൊച്ചിയില്‍ നടത്തിയ കാഷ്മീരി ആകുന്നത് കുറ്റകരമല്ല എന്ന പരിപാടിയില്‍ പങ്കെടുത്തതിന് റിജാസിന് എതിരെ ഏതാനും ദിവസം മുന്‍പ് കേസ് എടുത്തിരുന്നു. ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ആയുധമെടുത്തുപോരാടാന്‍ ആഹ്വാനം ചെയ്തതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ റിജാസിനെതിരെ ഫയല്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിതെന്നും പോലീസ് പറഞ്ഞു. ഇത്തരം നടപടികള്‍ രാജ്യത്ത് പുരോഗമിക്കുന്നതിനിടെയാണ് നടിയുടെ പോസ്റ്റും ചര്‍ച്ചകളില്‍ എത്തുന്നത്.

യുവതലമുറയിലെ ശ്രദ്ധേയയായ നടിയാണ് മറീന മൈക്കിള്‍ കുരിശിങ്കല്‍. മുംബൈ ടാക്‌സി, ഹാപ്പി വെഡിങ്ങ്, അമര്‍ അക്ബര്‍ ആന്റണി, ചങ്ക്സ് എന്നീ സിനിമകളില്‍ അഭിനയിച്ചതിട്ടുള്ള മറീന എബിയിലൂടെയാണ് ആദ്യമായി നായികയാവുന്നത്. ചങ്ക്സ് എന്ന സിനിമയില്‍ 100 കിലോമീറ്ററിലധികം വേഗതയില്‍ ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ ഓടിച്ച് ഒരു ടോംബോയ് കാരക്ടര്‍ ചെയ്തു. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന മലയാളം സിനിമയുടെ തമിഴ് റീമേക്കായ വായ് മൂടി പേശവുവിലും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് തിരുവണ്ണൂരിലാണ് ജനനം. ഒരു പ്രശസ്ത ജൂവലറിയുടെ ഫോട്ടോഷൂട്ട് എന്നു പറഞ്ഞ് ഈ നടിയെ കെണിയില്‍ അകപ്പെടുത്താന്‍ ശ്രമിച്ച അനുഭവം നടി തന്നെ തുറന്ന് പറഞ്ഞതിലൂടെ വിവാദമായിരുന്നു. ജൂവലറിയില്‍ നേരിട്ട് വിളിച്ച് അന്വേഷിക്കാന്‍ തോന്നിയതിനാല്‍ അവസാന നിമിഷം കെണിയില്‍ നിന്നും രക്ഷപ്പെട്ടെന്നും നടി പറഞ്ഞിരുന്നു.