ഹാത്രാസ്: 'ജൂട്ട ചുപൈ' ചടങ്ങിനിടെ വരനും വധുവിന്‍റെ സഹോദരിമാരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. അമേരിക്കയിലുള്ള കുടുംബത്തിലെ മകളുടെ വിവാഹത്തിനായാണ് വിദേശത്തുനിന്നെത്തിയത്. നവംബർ 7-ന് ഹാത്രാസിലെ സഹ്പൗവ് ഗ്രാമത്തിൽ വെച്ചാണ് സംഭവം നടന്നത്.

വിവാഹത്തോടനുബന്ധിച്ചുള്ള 'ജൂട്ട ചുപൈ' ചടങ്ങിനെ തുടർന്നാണ് സംഭവം. വിവാഹ ചടങ്ങുകളിൽ വരന്‍റെ ഷൂ മോഷ്ടിക്കുകയും അതിനു പകരമായി പണം ആവശ്യപ്പെടുകയും ചെയ്യുന്ന 'ജൂട്ട ചുപായി' എന്ന ചടങ്ങ് ഇന്ത്യൻ വിവാഹങ്ങളിൽ സാധാരണയായി കണ്ടുവരാറുണ്ട്. വധുവിൻ്റെ സഹോദരിമാർ വരൻ്റെ ഷൂ മോഷ്ടിക്കുകയും തിരികെ നൽകാനായി 5,000 രൂപ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ, വരൻ 500 രൂപ മാത്രം നൽകാൻ സമ്മതിച്ചതോടെ ഇവർ തമ്മിൽ തർക്കമുണ്ടായി. തർക്കത്തെ തുടർന്ന് വരൻ ദേഷ്യപ്പെട്ട് വരണമാല്യം ഉപേക്ഷിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.

വരൻ്റെ ഈ പ്രവൃത്തി വധുവിൻ്റെ കുടുംബത്തിന് ഞെട്ടലുണ്ടാക്കി. നിസ്സാര വിഷയങ്ങളിൽ പോലും ഇത്രയധികം പ്രതികരിക്കുന്ന ഒരാളോടൊപ്പം മുന്നോട്ട് പോകാനാവില്ലെന്ന് വധു അറിയിച്ചു. തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറുകയും വിവാഹ വേദി വിട്ട് പോകുകയുമായിരുന്നു. ഇരു കുടുംബാംഗങ്ങളും വധുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ തൻ്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഈ സംഭവത്തെത്തുടർന്ന് വിവാഹം മുടങ്ങി.

വരന്‍റെ മാനസികാവസ്ഥയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നതോടെയാണ് വധു വിവാഹത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. വരന്‍റെ ബന്ധുക്കൾ പ്രശ്നത്തിൽ ഇടപെട്ട് ഇരുകുടുംബാംഗങ്ങളും വധുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ തന്‍റെ തീരുമാനത്തിൽ ഉറച്ചുനിന്നു. നിസ്സാര കാര്യങ്ങൾക്ക് ഇത്രയധികം അസ്വസ്ഥനാകുന്ന ഒരാളുമായി മുന്നോട്ട് പോകാനാവില്ലെന്ന് വധു നിലപാടെടുത്തു. ഇതേത്തുടർന്ന് വിവാഹം ഉപേക്ഷിച്ച വധു വിവാഹ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി.