- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈപ്പടമുകളില്‍ മാര്‍ത്തോമ്മാ ഭവന്റെ ചുറ്റുമതില്‍ തകര്‍ത്ത് 'റെഡിമെയ്ഡ്' മുറികള്‍ സ്ഥാപിച്ച് ഒരു സംഘം; തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് കന്യാസ്ത്രീകള്‍; മഠത്തിലേക്കുള്ള കുടിവെള്ള പൈപ്പുകള്‍ തകര്‍ത്തു; പിന്നില്‍ എസ്ഡിപിഐയെന്ന് ആരോപിച്ച് കാസ
കൈപ്പടമുകളില്‍ മാര്‍ത്തോമ്മാ ഭവന്റെ ചുറ്റുമതില്‍ തകര്‍ത്ത് 'റെഡിമെയ്ഡ്' മുറികള്‍ സ്ഥാപിച്ച് ഒരു സംഘം;
കൊച്ചി: കളമശ്ശേരിയില്‍ കൈപ്പടമുകളില്‍ മാര്‍ത്തോമ്മാ ഭവന്റെ ചുറ്റുമതില്‍ തകര്‍ത്ത് 'റെഡിമെയ്ഡ്' മുറികള്‍ കൊണ്ടുവന്നു സ്ഥാപിച്ചതായി പരാതി. 80 മീറ്ററോളം ചുറ്റുമതില്‍ ഈമാസം ആദ്യം നടന്ന സംഭവത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് ആരോപിച്ചാണ് കാസ രംഗത്തുവന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കാസയുടെ ആരോപണം.
സീറോ മലബാര്‍ സഭയുടെ കീഴിലാണ് മാര്‍ത്തോമാ ഭവന്‍. ഇവിടുത്തെ ഭൂമിയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നില്‍ക്കവേയാണ് സെപ്തംബര്‍ നാലാം തീയ്യതി ഒരു സംഘം ആളുകള്‍ പുലര്‍ച്ചെയെത്തി രാത്രി മതില്‍ പൊളിച്ചു നീക്കിയത്. മഠത്തിലുള്ളവര്‍ ഈ സംഭവം അറിഞ്ഞതാകട്ടെ പിറ്റേദിവസം രാവിലെയും പരാതിയെത്തുടര്‍ന്ന് പൊലീസെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
പൊലീസ് തിരികെ പോയതിനു ശേഷവും ജോലി തുടര്‍ന്നപ്പോള്‍ പള്ളി അസിസ്റ്റന്റ് വികാരി ഫാ.സെബാസ്റ്റ്യനും പള്ളിയില്‍ പ്രാര്‍ഥനക്കു ചെന്ന കുന്നത്തുപറമ്പില്‍ കെ.കെ.ജിന്‍സണും എത്തി ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ പറഞ്ഞു. ഇതില്‍ പ്രകോപിതരായ 3 അംഗ സംഘം തന്നെയും ഫാ.സെബാസ്റ്റ്യനെയും ആക്രമിക്കുകയായിരുന്നുവെന്നു തനിക്ക് മര്‍ദനമേറ്റെന്നും ഫാ.സെബാസ്റ്റ്യനെ കല്ലെറിഞ്ഞുവെങ്കിലും ഒഴിഞ്ഞുമാറിയതിനാല്‍ രക്ഷപ്പെടുകയായിരുന്നുവെന്നും ജിന്‍സണ്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.
40 വര്‍ഷത്തോളമായി ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കത്തിലുള്ള ഭൂമിയുടെ മതിലാണ് പൊളിച്ചുമാറ്റിയിട്ടുള്ളത്. സംഘര്‍ഷത്തില്‍ തങ്ങളുടെ ജോലിക്കാരിലൊരാളായ അതിഥിത്തൊഴിലാളിക്കും പരുക്കേറ്റതായി എതിര്‍പക്ഷം അറിയിച്ചു. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ചു തങ്ങള്‍ക്ക് അനുകൂലമായി കോടതി വിധിയുണ്ടെന്നും പകല്‍ പൊളിക്കാന്‍ ശ്രമിച്ചാല്‍ സംഘര്‍ഷം ഉണ്ടാകാനിടയുള്ളതുകൊണ്ടാണ് രാത്രി പൊളിച്ചതെന്നും തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയിലാണ് റെഡിമെയ്ഡ് മുറികള്‍ സ്ഥാപിച്ചിട്ടുള്ളതെന്നും ഇവര്‍ അവകാശപ്പെട്ടു.
ഈ സംഭവവമാണ് കാസ ഏറ്റുപിടിച്ച് രംഗത്തുവന്നത്. തങ്ങളുടെ ജീവന് ഭീഷണി ഉണ്ടെന്നും തങ്ങളുടെ കുടിവെള്ള പൈപ്പുകള്‍ തകര്‍ത്തുവെന്നുമാണ് മഠത്തിലെ കന്യാസ്ത്രീകള്‍ ആരോപിക്കുന്നത്. ഈസംഭവത്തില്‍ രണ്ടാഴ്ച്ചകള്‍ക്ക് ശേഷമാണ് കാസ പ്രതിഷേധക്കുറിപ്പുമായി രംഗത്തുവന്നത്. കന്യാസ്ത്രീ മഠത്തില്‍ ആക്രമണം നടത്തിയവര്‍ എസ്ഡിപിഐക്കാരാണ് എന്നാണ് കാസയുടെ ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കാസയുടെ ആരോപണം.
അതേസമയം കാസയുടെ ആരോപണം രാഷ്ട്രീയ പാര്‍ട്ടകള്‍ അടക്കം ആരും ഏറ്റുപിടിച്ചിട്ടില്ല. സംഭവത്തിന് പിന്നില്‍ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നും മറ്റ് ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ് മറുവിഭാഗം പറയുന്നത്. പോലീസിന് അടക്കം ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടെന്നും ഉയരുന്നു.
കാസയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പ്രതിഷേധിക്കുക.
രാത്രിയുടെ മറവില്‍ ഒരു സംഘം സുഡാപ്പി തീവ്രവാദികള്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള മാര്‍ത്തോമാ ഭവന്റെ 100 മീറ്ററോളം വരുന്ന കോമ്പൗണ്ട് മതില്‍ തകര്‍ത്ത് അകത്തുകയറി താല്‍ക്കാലിക കോണ്‍ക്രീറ്റ് വീടുകള്‍ സ്ഥാപിച്ചു താമസമാക്കിയിരിക്കുന്നു , ആശ്രമത്തിലെ ഒരു ഭാഗത്തുള്ള കന്യാസ്ത്രീ മഠത്തിലേക്കുള്ള കുടിവെള്ള പൈപ്പുകള്‍ തകര്‍ക്കുകയും അവര്‍ക്ക് ചാപ്പലിലേക്ക് പോകുന്നതിനുള്ള ഗേറ്റിനു മുന്നില്‍ മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച വീടുകള്‍ സ്ഥാപിക്കുകയും , ആ ഭാഗത്ത് സ്ഥാപിച്ചിരുന്ന കന്യാസ്ത്രീ മഠത്തിന്റെ നാലോളം CCTV ക്യാമറകളും തകര്‍ക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയതായും പരാതി.
ഇത് നടന്നിരിക്കുന്നത് ഉത്തരേന്ത്യയിലല്ല കേരളത്തിലാണ് !
എറണാകുളം ജില്ലയിലെ കളമശ്ശേരി എച്ച്എംടി കോളനിക്ക് അടുത്ത് കൈപ്പടമുകളിലുള്ള എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള മാര്‍ത്തോമാ ഭവനത്തിലാണ് ഇത് നടന്നിരിക്കുന്നത്.... ഓണത്തിന്റെ തലേന്ന് രാത്രി ഒരു മണിയോടെ ഒരു കൂട്ടം സുഡാപ്പികള്‍ മാര്‍ത്തോമാ ഭവനത്തിന്റെ റോഡിനോട് ചേര്‍ന്നുള്ള 120 മീറ്ററോളം വരുന്ന മതില്‍ ഇടിച്ചു നിരത്തുകയും കോണ്‍ക്രീറ്റ് വീടുകള്‍ ക്രെയിന്‍ ഉപയോഗിച്ച് കോമ്പൗണ്ടിനകത്ത് സ്ഥാപിക്കുകയും അതില്‍ സുഡാപ്പി ഗുണ്ടകളെ കൊണ്ടുവന്നു പാര്‍പ്പിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്.
1980-ല്‍ മാര്‍ത്തോമാ ഭവന് വേണ്ടി പലരില്‍ നിന്നാണ് ഭൂമി വാങ്ങിയത് അതില്‍ മുഹമ്മദ് ഹനീഫ എന്നു പറയുന്ന വ്യക്തിയില്‍ നിന്നും ഭൂമി വാങ്ങിയിരുന്നു , ഇതിന്റെയെല്ലാം കൃത്യമായ പണമിടമാണ് നടത്തി തന്നെയാണ് ഭൂമി രേഖകള്‍ സഹിതം മാര്‍ത്തോമാ ഭവന്‍ അധികൃതര്‍ വാങ്ങുന്നത്, എന്നാല്‍ കുറെ കാലങ്ങള്‍ക്ക് ശേഷം ആ ഭൂമിയില്‍ വീണ്ടും അവകാശവാദം ഉന്നയിച്ച് എത്തിയതിനെ തുടര്‍ന്ന് കോടതിയില്‍ കേസ് നടന്നിരുന്നുവെങ്കിലും 2007-ല്‍ മാര്‍ത്തോമാ ഭവന്റെ ഉടമസ്ഥാവകാശം ശരിവെച്ചുകൊണ്ട് കോടതി വിധിക്കുകയായിരുന്നു.
അങ്ങനെ 45 വര്‍ഷമായി മാര്‍ത്തോമാ ഭവന്റെ ഉടമസ്ഥതയിലുള്ള ഭൂമി മുന്‍ ഉടമയായിരുന്ന ഹനീഫയുടെ മക്കളില്‍ നിന്നും 2010 -ല്‍ ഈ സ്ഥലം തങ്ങള്‍ വാങ്ങിയതാണെന്നും അതിന്റെ ഡോക്യുമെന്റുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും പറഞ്ഞാണ് ഇപ്പോള്‍ തൃശ്ശൂര്‍ സ്വദേശികളായ മുഹമ്മദ് മൂസാ , എന്‍ എം നസീര്‍ , സെയ്ദ് മുഹമ്മദ് എന്നി മൂന്നു പേര്‍ ഗുണ്ടകളെ ഉപയോഗിച്ച് രാത്രിയുടെ മറവില്‍ മാര്‍ത്തോമാ ഭവന്റെ മതില്‍ തകര്‍ത്ത് അനധികൃതമായി ആ കോമ്പൗണ്ടില്‍ കടന്നു കയറി താല്‍ക്കാലിക കോണ്‍ക്രീറ്റ് വീടുകള്‍ സ്ഥാപിക്കുകയും അതില്‍ തങ്ങളുടെ ഗുണ്ടകളെ പാര്‍പ്പിക്കുകയും തങ്ങളുടെ വാഹനങ്ങളും മറ്റും അവിടെ കൊണ്ടുവന്ന് പാര്‍ക്ക് ചെയ്യുകയും ചെയ്തിരിക്കുന്നത്.
ഈ സംഭവത്തെക്കുറിച്ച് എറണാകുളം അങ്കമാലി അതിരൂപത നേതൃത്വം, കൂരിയാ, സെന്റ തോമസ് മൗണ്ട് , KCBC , എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതലയുള്ള തലശ്ശേരി രൂപതാ മെത്രാന്‍ ജോസഫ് പാംബ്ലാനി എന്നിവരെ മാര്‍ത്തോമാ ഭവന്‍ അധികൃതര്‍ ഈ സംഭവം ഉണ്ടായ അന്നുതന്നെ അറിയിച്ചിരുന്നു....... എന്നാല്‍ ഈ സംഭവം വിശ്വാസികളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും മറച്ചുപിടിക്കുന്ന ഒരു രീതിയിലെ നിലപാടുകളാണ് പലരുടെയും ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
കൂടാതെ ഈ സംഭവത്തെക്കുറിച്ച് കേരളത്തിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടികളോട് എല്ലാം സന്യാസ സഭ അധികൃതര്‍ പരാതി പറഞ്ഞിരുന്നുവെങ്കിലും അവരും നിശബ്ദത പാലിചിരിക്കുകയാണ്.
രാത്രിയില്‍ സുഡാപ്പി ഗുണ്ടകളെ ഉപയോഗിച്ച് ചുറ്റു മതില്‍ പൊളിക്കുകയും കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറി CCTV ക്യാമറകളും കന്യാസ്ത്രീകളുടെ കോണ്‍വെന്റിലേക്കുള്ള കുടിവെള്ള പൈപ്പുകളും തകര്‍ക്കുകയും കോമ്പൗണ്ട് ഉള്ളില്‍ അനധികൃതമായി കടന്ന് റെഡിമെയ്ഡ് കോണ്‍ക്രീറ്റ് വീടുകള്‍ സ്ഥാപിക്കുകയും സ്ഥലം കയ്യേറി അതിനുള്ളില്‍ താമസമാക്കുകയും ചെയ്തതായി പോലീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടും അവരെ അവിടെ നിന്നും ഒഴിപ്പിക്കുന്നതിനോ ഈ ആക്രമം കാണിച്ചവര്‍ക്കെതിരെ നടപടി എടുക്കുന്നതിനോ പോലീസ് തയ്യാറായിട്ടില്ല.
ഉത്തരേന്ത്യയില്‍ ഏതെങ്കിലും ഒരു പാസ്റ്ററുടെ തലയില്‍ കാക്ക കാഷ്ടിച്ചാല്‍ പോലും സംഘപരിവാര്‍ ഫാസിസമെന്നും കൃസ്ത്യന്‍പീഡനമെന്നും പറഞ്ഞ് ഇവിടെ ആഴ്ചകളോളം വാര്‍ത്തകള്‍ നല്‍കുകയും അന്തി ചര്‍ച്ച നടത്തുന്ന കേരളത്തിലെ മാധ്യമങ്ങള്‍ ഒന്നും തന്നെ ഈ കേരളത്തില്‍ കോടതിവിധിയെയും നിയമ സംവിധാനങ്ങളെയും എല്ലാം പുച്ഛിച്ചുകൊണ്ട് സുഡാപ്പികള്‍ ഒരു ക്രിസ്ത്യന്‍ ആധ്യാത്മിക സ്ഥാപനത്തിനുള്ളില്‍ കടന്നു കയറി അക്രമം നടത്തിയിട്ട് അങ്ങിനെയൊരു സംഭവം അറിഞ്ഞ മട്ടില്ല.
ഫാസിസം വരുന്നുണ്ടോ എന്നറിയാന്‍ ഉത്തരേന്ത്യയിലേക്ക് നോക്കിയിരിക്കുന്ന മതേതരരെ നിങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിയുക. നിങ്ങളുടെ കാല്‍ ചുവട്ടിലെ മണ്ണ് ഇളകി മാറിയിരിക്കുന്നു .......... കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനത്തിനും സീറോ മലബാര്‍ സഭയുടെ ആസ്ഥാനത്തിനും നാലര കിലോമീറ്റര്‍ അകലെ ഒരു സഭാ സ്ഥാപനത്തിന്റെ മതില്‍ സുഡാപ്പി തീവ്രവാദികളെ ഉപയോഗിച്ച് ഇടിച്ചു നിരത്തി അവര്‍ ഭൂമി കയ്യേറി വീട് സ്ഥാപിച്ച് താമസമാക്കിയിരിക്കുന്നു.
ഇതിലെങ്കിലും നിങ്ങള്‍ ആത്മാര്‍ത്ഥമായി പ്രതിഷേധിക്കുക