കൊച്ചി: മറുനാടൻ മലയാളിയ്‌ക്കെതിരെ വ്യാജ പ്രചരണം തുടരുകയാണ്. പിവി അൻവർ എംഎൽഎയുടെ നേതൃത്വത്തിലാണ് എല്ലാം നടക്കുന്നത്. ആ പ്രചരണങ്ങളിലെ സത്യം ജനങ്ങളെ അറിയിക്കേണ്ട ബാധ്യത മറുനാടനുണ്ട്. പച്ചയായ നുണകളാണ് 'നിലമ്പൂർ' നുണ ഫാക്ടറി പ്രചരിപ്പിക്കുന്നത്. അതിലെ വസ്തുതകളിലേക്ക് പതിയെ കടക്കുകയാണ് മറുനാടൻ. വിശദാമായ വീഡിയോ മറുനാടൻ തയ്യാറാക്കിയിട്ടുണ്ട്. വ്യാജ പ്രചരങ്ങൾക്ക് പിന്നിലെ വസ്തുത തുറന്നു കാട്ടുകായണ് ഇതിലൂടെ.

സമൂഹത്തിലെ തിന്മകൾക്കെതിരെ തുറക്കുന്ന കണ്ണാടിയാണ് മറുനാടൻ. എത്രയോ ജീവിതങ്ങളെ മറുനാടൻ രക്ഷപ്പെടുത്തിയിട്ടുണ്ട്. പിണറായിയുടെ പൊലീസ് കേസ് എടുത്തിട്ടും രക്ഷപ്പെട്ട കടയ്ക്കാവൂരിലെ അമ്മ. ഉത്രയെ പാമ്പു കടിപ്പിച്ച് കൊന്ന കാപാലികനെ ജയിലിലാക്കി ആ കുടുംബത്തിന് നീതിയൊരുക്കിയതും മറുനാടനാണ്. സ്വന്തം കുട്ടിയെ നഷ്ടപ്പെട്ട തിരുവനന്തപുരത്തെ സിപിഎം നേതാവിന്റെ മകൾ അനുപമയുടെ കൈയിലേക്ക് സ്വന്തം കുട്ടി തിരിച്ചെത്തിയതും മറുനാടന്റെ കൂടെ ഇടപെടലുകളുടെ ഭാഗമാണ്. അങ്ങനെ പല വിഷയത്തിലും മറുനാടൻ മുന്നിൽ നിന്ന് പൊരുതി. നേഴ്‌സുമാരുടെ ശമ്പള വർദ്ധനവിനായി നടത്തിയ പോരാട്ടവും തങ്ക ലിപികളിലുണ്ട്. പല പ്രമുഖരുടെ കേസും പുറത്തെത്തിത്തയത് മറുനാടനിലൂടെയാണ്.

അങ്ങനെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ മുന്നിൽ നിന്ന മറുനാടൻ. പൊലീസ് കേസെടുത്താലും അത് അതേ പടി നൽകുന്നവരല്ല മറുനാടൻ. അതിന്റെ തെളിവാണ് കടയ്ക്കാവൂരിലെ പോക്‌സോ കേസ്. കുട്ടിയെ അമ്മ പീഡിപ്പിച്ചെന്ന പൊലീസ് വാർത്ത ശ്രദ്ധയിൽ പെട്ട് ഇറങ്ങിയ മറുനാടൻ പുറത്തു കൊണ്ടു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. എന്നാൽ പൊലീസ് കേസെടുത്തവർ തട്ടിപ്പുകാരെന്ന് തെളിഞ്ഞാൽ അവർക്ക് പിന്നാലെ മറുനാടനുണ്ടാകും. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർക്കെതിരെ കേസെടുത്തിട്ടും അതിനെതിരെ ഉറച്ച നിലപാട് എടുക്കുന്നത് സത്യം ആ എഫ് ഐ ആറിൽ ഇല്ലാത്തതു കൊണ്ടാണ്.

അങ്ങനെ സത്യവും ധർമ്മവും അനുസരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനം. അതിനെതിരെയാണ് പിവി അൻവറിന്റെ പൂട്ടിക്കൽ ആഹ്വാനം. ഈ സാഹചര്യത്തിലാണ് അൻവറിന് പേജിലെത്തുന്ന കഥകളുടെ വസ്തുത മറുനാടൻ തുറന്നു കാട്ടുന്നത്.

 മുൻ ജഡ്ജ് എസ് സുധീപ്

ജ്യൂഡീഷറിയുടെ ഭാഗമായിരുന്നു എസ് സുദീപ്. തുടക്കത്തിൽ സോഷ്യൽ മീഡിയയിലെ സുദീപിന്റെ പോസ്റ്റുകളെ മറുനാടനും പിന്തുണച്ചു. പക്ഷേ സാമൂഹിക വിരുദ്ധമായി കാര്യങ്ങൾ മാറിയതോടെ മറുനാടന് ജനപക്ഷത്തേക്ക് മാറേണ്ടി വന്നു. ഇതിനിടെ ജ്യൂഡീഷറി തന്നെ സുദീപിനെതിരെ നടപടികൾ എടുത്തു. അന്വേഷണം നടത്തി. ഒടുവിൽ ജോലി നഷ്ടമായി. അതിന് മറുനാടൻ ഒന്നും ചെയ്തില്ല. എന്നാൽ പിവി അൻവറിന്റെ വ്യാജ പ്രചരണത്തിനൊപ്പമെത്തി ചിലത് സുദീപ് പറഞ്ഞു. അതിലൊന്ന് സുദീപിനെ പിരിച്ചു വിട്ടുവെന്ന് മറുനാടൻ വ്യാജ വാർത്ത നൽകിയെന്ന ആരോപണമാണ്. ആ പിരിച്ചുവടൽ നോട്ടീസ് മറുനാടൻ കാണിക്കണമെന്നാണ് അഡ്വ സുദീപ് പറയുന്നത്. എന്താണ് അതിന്റെ സത്യം?

2021 ജൂലൈ മൂന്നിന് എസ് സുദീപ് എഴുതിയ കുറിപ്പിൽ എല്ലാമുണ്ട്. എൻക്വയറി റിപ്പോർട്ട് സ്വീകരിച്ച് തനിക്ക് ജോലിയിൽ നിന്നും പിരിച്ചു വിടാൻ നോട്ടീസ് കിട്ടിയെന്ന് പറഞ്ഞു വയ്ക്കുന്നുണ്ട് സുദീപ്. ഇത് അന്ന് സുദീപ് തന്നെ വെളിപ്പെടുത്തിയ കാര്യമാണ്. ഇതുകൊണ്ടാണ് മറുനാടൻ അടക്കമുള്ള പലരും പിരിച്ചു വിടൽ റിപ്പോർട്ട് ചെയ്തത്. പിരിച്ചു വിടൽ നോട്ടീസ് എന്നാൽ പിരിച്ചു വിടൽ ഉത്തരവ് എന്നാണ് പ്രാഥമികമായി മനസ്സിലാക്കേണ്ടത്. അങ്ങനെ തനിക്ക് കിട്ടിയെന്ന് പോസ്റ്റിലൂടെ ലോകത്തെ അറിയിച്ച സുദീപ് തന്നെ ഇപ്പോൾ ആ സാധനം മറുനാടനോട് ചോദിക്കുന്നു. ഒപ്പം വിദ്യാഭ്യാസമുള്ള ആളിന് ചേരാത്ത വിധം 'തന്തയ്ക്ക് വിളിയും'. സൈബർ സഖാവ് എന്ന സാധാരണ വിളിക്ക് അപ്പുറത്തേക്ക് മാറുകയാണ് ഈ പ്രവർത്തിയിലൂടെ അഡ്വ സുദീപ്

ഫിജോ ടി ജോസഫ്

കേരളാ പൊലീസ് അറസ്റ്റു ചെയ്ത വ്യക്തിയാണ് ഫിജോ ടി തോമസ്. നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയാണെന്ന് പറഞ്ഞാണ് അറസ്റ്റ് നടന്നത്. അതായത് പിണറായി വിജയന്റെ പൊലീസ്. അവരെട പ്രതിയാക്കിയതും സമൂഹത്തിൽ തുറന്നു കാട്ടിയതും പൊലീസാണ്. അത് മറുനാടൻ വാർത്തയാക്കി. മറുനാടൻ മാത്രമല്ല മനോരമയും മാതൃഭൂമിയും നൽകി. വിശദമായ കഥയാണ് മനോരമാ ന്യൂസ് വീഡിയോയായി നൽകിയത്. ഫിജോ ടി തോമസിന്റെ ഫോട്ടോയും ഭർത്താവിന്റെ ഫോട്ടോയും അടക്കമുള്ള കഥ.

അങ്ങനെ മനോരമയും മാതൃഭൂമിയും റിപ്പോർട്ട് ചെയ്ത വാർത്ത മറുനാടനും നൽകി. മനോരമയ്ക്കും മാതൃഭൂമിക്കും പത്രത്തിൽ സ്ഥല പരിമിതികളുടെ പ്രശ്‌നമുണ്ട്. മനോരമ ന്യൂസ് അടക്കമുള്ള ചാനലുകൾക്ക് എല്ലാം 24 മണിക്കൂറിൽ ഒതുക്കണമെന്ന സമയ പരിമിതിയും. എന്നാൽ സൈബർ സ്‌പെയ്‌സിൽ സ്ഥല സമയ പരിമിതികൾ മറുനാടനില്ല. അതുകൊണ്ടു തന്നെ തട്ടിപ്പുകേസുകളിൽ പ്രതിയാകുന്നവരുടെ യഥാർത്ഥ മുഖം പുറംലോകത്ത് എത്തിക്കും. എന്നാൽ അത് പൊലീസിന്റെ നിലപാടും വിശധീകരണവും കേട്ടിട്ട് മാത്രമാണ്. ഫിജോ ടി ജോസഫിന്റെ കാര്യത്തിലും പൊലീസ് നടപടികളാണ് റിപ്പോർട്ട് ചെയ്തത്. അത് തന്നെയാണ് മനോരമയും മാതൃഭൂമിയും അടക്കമുള്ളവർ ചെയ്യുന്നത്. എന്നാൽ ഇപ്പോൾ പഴി മറുനാടന് മാത്രവും.

ഫിജോ ടി ജോസഫുമായി ബന്ധപ്പെട്ട് മനോരമ ചെയ്ത വാർത്ത ചുവടേ:

ഇത് ഒരു തരത്തിൽ മറുനാടനുള്ള അംഗീകാരവുമാണ്. ഇവരെല്ലാം മനോരമയും മാതൃഭൂമിയും നൽകുന്നത് കാണുന്നില്ല. മറുനാടൻ ലോകത്തിന്റെ മുക്കിലും മൂലയിലും മലയാളികൾക്കിടയിൽ തരംഗമാണ്. ഈ ഭയമാണ് ആരോപണങ്ങളിലേക്ക് മറുനാടനെ കൊണ്ടു വരുന്നത്.

സീമാ സജി

പിവി അൻവറിന്റെ കണ്ടു പിടിത്തത്തിൽ മറുനാടൻ തകർത്ത മറ്റൊരു ജീവിതം. യഥാർത്ഥത്തിൽ സീമാ സജിക്കെതിരെ കേസെടുത്തതും സമൂഹത്തിന് മുന്നിൽ ആ തട്ടിപ്പ് തുറന്നു കാട്ടിയതും കേരളാ പൊലീസാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്നു. അവർക്ക് മുൻകൂർ ജാമ്യം നൽകിയത് ഹൈക്കോടതിയാണ്. ഈ ഹൈക്കോടതി വിധിയിൽ പ്രോസിക്യൂഷൻ നിലപാട് ചൂണ്ടിക്കാട്ടുന്നുണ്ട് ഹൈക്കോടതി. ഈ വാദങ്ങളാണ് പൊതു സമൂഹത്തിന് മുന്നിൽ മറുനാടനും അവതരിപ്പിച്ചത്. പൊലീസ് എഫ് ഐ ആർ ഇടുന്നു. പ്രതിയെ കണ്ടെത്താൻ കഴിയാതെ പോകുന്നു. ഇതോടെ പിടികിട്ടാ പുള്ളിയാകുന്നു. ഒറ്റനോട്ടത്തിൽ ഗുരുതര ആരോപണങ്ങൾ ഉയരുന്നു. ഈ സാഹചര്യത്തിലാണ് സീമാ സജിയുടെ വാർത്തകൾ മറുനാടൻ റിപ്പോർട്ട് ചെയ്തത്.

ഹൈക്കോടതിയുടെ വെബ് സൈറ്റിൽ സീമാ സജിയുടെ മുൻകൂർ ജാമ്യ വിധി ഇപ്പോഴും ഉണ്ട്. ഈ വിധി പരിശോധിച്ചാൽ കവല എന്ന വാട്‌സാപ്പ് ഗ്രൂപ്പും സ്മിതാ മേനോൻ എന്ന ഫെയ്‌സ് ബുക്ക് പേജുമെല്ലാം ഉണ്ട്. പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതാണ് ഇതെല്ലാം. മറ്റൊരു യുവതിയുടെ ഫോട്ടോയാണ് ഈ പേജുണ്ടാക്കാൻ ഉപയോഗിച്ചതെന്നും കിഡ്‌നി തകരാറിന്റെ പേരിൽ പണം തട്ടിയെന്നും ആരോപിക്കുന്നത് പിണറായിയുടെ പൊലീസും പ്രോസിക്യൂഷനുമാണ്. എന്നിട്ടും പിവി അൻവർ പറയുന്നു മറുനാടനാണ് സീമാ സജിയുടെ ജീവിതം തകർത്തതെന്ന്. പൊലീസ് ഇടപെടലുകൾ ഉണ്ടായിരുന്നില്ലെങ്കിൽ സീമാ സജിയെ കുറിച്ച് മറുനാടൻ അറിയുക പോലും ഉണ്ടായിരുന്നില്ല. ആദ്യ എഫ് ഐ ആറിന് ശേഷം ഇവരുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങൾ പുറത്തെത്തുകയും ചെയ്തു. ഉത്തരവാദിത്തപ്പെട്ട മാധ്യമം എന്ന നിലയിൽ അത് മറുനാടൻ നൽകുകയും ചെയ്തു.

സീമ സജിയുമായി ബന്ധപ്പെട്ട കോടതി വിധി

മറ്റൊരു യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയവർ പറയുന്നത് അവരുടെ ഫോട്ടോ മറുനാടൻ ദുരുപയോഗം ചെയ്തുവെന്ന്. അതാണ് ഇരട്ട മുഖം. ഇതിനൊപ്പം അവർ ഇട്ട പോസ്റ്റിലും ഉണ്ട് കള്ളക്കളി. മറുനാടനെ കുറ്റപ്പെടുത്തി അവർ അടുത്ത കാലത്തിട്ട പോസ്റ്റിന്റെ അവസാന ഭാഗം അവർ എഡിറ്റു ചെയ്തു. അതിൽ ന്യൂസ് 18ൽ ഞെളിഞ്ഞിരിക്കുന്ന വ്യക്തിയാണ് പ്രധാന ഗൂഡാലോചകൻ എന്നും പറയുന്നുണ്ട്. അതായത് മറുനാടനെക്കാൾ 'വില്ലനുണ്ടെന്ന്' അവർ ഇപ്പോഴും പറയുന്നു. എന്നാൽ ആ ഭാഗം എഡിറ്റ് ചെയ്തു. എഡിറ്റ് ഹിസ്റ്ററിയിൽ അത് ഇപ്പോഴുമുണ്ട്. മറുനാടന്റെ വീഡിയോ സ്‌റ്റോറിയിൽ ഇക്കാര്യം കൃത്യമായി തുറന്നു കാട്ടുന്നുണ്ട്.

സീമാ സജിയുടെ ഫോട്ടോ ദുരപയോഗം ചെയ്യുന്നുവെന്നതാണ് മറ്റൊരു ആരോപണം. അതും കഴമ്പില്ല. സമൂഹ മാധ്യമങ്ങളിൽ ഉള്ള ചിത്രമാണ് മറുനാടൻ നൽകിയത്. എന്നാൽ തിരുവല്ല കോടതിയിൽ ഹാജരാകാൻ എത്തിയ മറുനാടൻ എഡിറ്ററുടെ പുറകു വശത്തെ ചിത്രം അനുമതിയില്ലാതെ എടുത്ത് ഫെയ്‌സ് ബുക്കിൽ പ്രചരിപ്പിച്ച വ്യക്തിയാണ് സീമാ സജി.

സിൻസി അനിൽ

മറുനാടൻ മലയാളിയുമായി അടുത്ത് ഇടപെട്ടിരുന്ന വ്യക്തിയാണ് സിൻസി അനിൽ. നടിയെ ആക്രമിച്ച കേസിൽ അടക്കം പല നിർണ്ണായക വിവരങ്ങളും മറുനാടനുമായി പങ്കുവച്ച വ്യക്തി. ടെലി അഭിമുഖങ്ങൾ തരികയും അത് സ്വന്തം പേജിൽ ഇടുകയും ചെയ്ത വ്യക്തി. അങ്ങനെ മറുനാടൻ സുഹൃത്തെന്ന് കരുതിയ സിൻസി അനിൽ എന്തുകൊണ്ടാണ് ഇപ്പോൾ ചുവട് മാറിയതെന്ന് വ്യക്തമാകുന്നില്ല. കുറച്ചു കാലം മുമ്പ് പൊലീസിൽ നിന്ന് വിരമിച്ച ഒരാൾ മറുനാടനെതിരെ വ്യാജ ആരോപണവുമായി രംഗത്തു വന്നു. മറുനാടൻ ഇയാളെ പോലെ കള്ളക്കഥയുമായി വീഡിയോ ചെയ്തുവെന്നായിരുന്നു ആരോപണം. എല്ലാ പത്രത്തിലും ഒരു വാർത്ത വന്നു. അതു മറുനാടൻ സൈറ്റിൽ കൊടുത്തിരുന്നു. അന്ന് വിഡീയോ പോലും മറുനാടന് ഇല്ലായിരുന്നു.

സിൻസി അനിൽ ഒരുവർഷം മുമ്പ് മറുനാടനോട് സംസാരിച്ച വാർത്ത:

എന്നാൽ ആ പൊലീസുകാരൻ ഈയിടെ ആരോപിച്ചത് മറുനാടൻ വീഡിയോയിലൂടെ അതും ഇതും പറഞ്ഞുവെന്നായിരുന്നു. ഷാജൻ സ്‌കറിയ വീഡിയോ ചെയ്യുന്ന കാലത്തിന് മുമ്പായിരുന്നു ആ വാർത്ത എന്ന് അറിഞ്ഞതോടെ അതും തീർന്നു. സിൻസി അനിൽ പറയുന്നു 2016ൽ അവരെ കുറിച്ച് വാർത്ത ചെയ്തുവെന്നും അതോടെ വെറുപ്പ് തുടങ്ങിയെന്നും. എന്നാൽ മറുനാടൻ ടീമിന് ആ വാർത്ത കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് അവർ തന്നെ ആ വാർത്ത എന്തായിരുന്നുവെന്ന് അറിയിക്കണം. എങ്കിൽ മാത്രമേ അതിൽ നിലപാടും വിശദീകരണവും നൽകാൻ കഴിയൂ. എതായാലും 2021ലും മറ്റും മറുനാടനോട് സിൻസിക്ക് വെറുപ്പൊന്നും ഇല്ലായിരുന്നുവെന്ന് മറുനാടന് നൽകിയ അഭിമുഖത്തിൽ വ്യക്തമാണ്.

മറുനാടനുമായി സിൻസിക്കുണ്ടായിരുന്ന ബന്ധവും അഭിമുഖവുമെല്ലാം സത്യം എന്താണെന്ന് വിശദീകരിക്കുന്ന വീഡിയോയിൽ വ്യക്തമായി തന്നെ പറയുന്നുണ്ട്. 2016ന് ശേഷവും മറുനാടനോട് സഹകരിച്ച സാമൂഹിക പ്രവർത്തകയുടെ മനംമാറ്റത്തിന്റെ കാരണമാണ് മറുനാടനെ ഇപ്പോഴും ചിന്തിപ്പിക്കുന്നത്.

പ്രജിത പുത്തൻപുരയിൽ

മറുനാടൻ മലയാളിയുടെ എഡിറ്റർ പത്തനംതിട്ട കോടതിയിൽ ഒരു കേസിൽ ഹാജരായിരുന്നു. തികച്ചും വ്യാജമായ കേസ്. അതിന് വേണ്ടി കോടതി കൂട്ടിൽ നിൽക്കുമ്പോൾ പടം എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു സൈബർ സഖാക്കൾ. ഒരു മാധ്യമ പ്രവർത്തകന് എടുത്തു നൽകിയതായിരുന്നു ആ ചിത്രം. അത് ആദ്യം ഇട്ടത് പ്രജിതയാണ്. തീർത്തും ക്രിമിനൽ കുറ്റം.

കോടതിക്കുള്ളിൽ നിന്നുമെടുത്ത ഷാജൻ സ്‌കറിയയുടെ ചിത്രം പ്രജിത പ്രചരിപ്പിച്ചപ്പോൾ:

ഈ ഫോട്ടോയ്ക്ക് പിന്നിലെ വസ്തുതകളാണ് മറുനാടൻ എഡിറ്റർ വീഡിയോ ചെയ്തത്. ഇതിൽ അവരുടെ ചിത്രവും ഉപയോഗിച്ചു. അതും അവരുടെ പേജിൽ പൊതുവായി ഇട്ടിരിക്കുന്ന ചിത്രം. സുപ്രീംകോടതി ഉത്തരവുകൾ പാലിച്ചായിരുന്നു ആ ഫോട്ടോ നൽകലും. ഈ വസ്തുതകൾ പറയാതെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രജിതയും മറുനാടനെതിരെ ആഹ്വാനവുമായി എത്തുന്നത്.