വിശാഖപട്ടണം: ആന്ധ്രയിലെ പടക്ക നിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം നടന്നതായി വിവരങ്ങൾ. അനകപ്പള്ളെ ജില്ലയിലെ കൈലാസപട്ടണത്തിൽ പടക്ക നിർമാണ യൂണിറ്റിലാണ് വൻ സ്‌ഫോടനം നടന്നത്. അപകടത്തിൽ 8 പേർ ദാരുണമായി കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് സ്ഫോടനം നടന്നത്. അപകടത്തിൽ 4 പേർക്ക് പരുക്ക് പറ്റുകയും ചെയ്തിട്ടുണ്ട്.

പലരുടെയും നില ഗുരുതരമാണ്. പൊള്ളലേറ്റ ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പി. അത്യുഗ്ര സ്ഫോടനം നടന്നെന്നാണ് കണ്ടവർ പറയുന്നത്. സ്‌ഫോടനത്തിൽ പടക്കനിർമാണ യൂണിറ്റ് പൂർണമായും തകർന്നിട്ടുണ്ട്. അപകടത്തിൽ മരിച്ചവരെല്ലാം കാക്കിനട ജില്ലയിലെ പ്രദേശവാസികളാണ്.

സംഭവസ്ഥലത്ത് കുതിച്ചെത്തിയ പോലീസും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ചേർന്നാണ് തീയണച്ച് പരുക്കേറ്റവരെ പുറത്തെത്തിച്ചത്. 8 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് അധികൃതർ പറയുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ്.

സ്ഫോടനത്തിന്റെ കാരണം പോലീസ് ഇപ്പോൾ പരിശോധിക്കുകയാണ്. പടക്കനിർമാണ യൂണിറ്റിന് ലൈസൻസ് ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നതായി അധികൃതർ അറിയിച്ചു.

അതേസമയം, അപകട കാരണം ഇതുവരെ വ്യക്തമല്ല ഉച്ച ആയപ്പോൾ വലിയ പൊട്ടിത്തെറി ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഉടനെ തന്നെ പ്രദേശവാസികൾ ചേർന്ന് കുറച്ചുപേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വലിയ ഉഗ്രൻ ശബ്ദമാണ് കേട്ടതെന്നും അവർ പറയുന്നു. ശേഷം അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ച് പരിക്കേറ്റവരെയെല്ലാം പുറത്തെത്തിക്കുകയായിരിന്നു.സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അറിയിച്ചു.