- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെയ് ദിനാഘോഷത്തിന് ഇറങ്ങിയ ലക്ഷങ്ങൾ തെരുവിൽ അക്രമാസക്തരായി; പാരീസിൽ നൂറിലധികം പൊലീസുകാർക്ക് പരിക്ക്; ലണ്ടനിൽ മലയാളികൾ അടക്കമുള്ളവർ കമ്മ്യുണിസ്റ്റ് ലേബൽ ഉയർത്തി തെരുവിൽ; ലോകം മെയ് ദിനം ആഘോഷിച്ചതിങ്ങനെ
പാരീസ്: സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ, നിങ്ങൾക്ക് നഷ്ടപ്പെടാൻ കൈവിലങ്ങുകൾ അല്ലാതെ മറ്റൊന്നുമില്ലെന്ന ആഹ്വാനം നെഞ്ചിലേറ്റി ലോകമെമ്പാടും മെയ്ദിന റാലികൾ നടന്നു. കൂടുതൽ വേതനം, കുരഞ്ഞ പ്രവൃത്തി സമയം, തൊഴിലിടങ്ങളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ എന്നിവയായിരുന്നു ഈ വർഷത്തെ മെയിദിന റാലികളിലെ പ്രധാന ആവശ്യങ്ങൾ.
ഫ്രാൻസിൽ പെൻഷൻ പ്രായം 62 ൽ നിന്നും 64 ആക്കി ഉയർത്തിയ പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ തീരുമാനത്തിനെതിരെയായിരുന്നു പ്രധാനമായും തൊഴിലാളി യൂണിയനുകൾ പ്രതിഷേധിച്ചത്. തൊഴിൽ അവകാശങ്ങളുടെ ലംഘനമായിട്ടാണ് യൂണിയനുകൾ ഈ നടപടിയെ കാണുന്നത്. ഈ നിയമം കൊണ്ടുവന്നപ്പോൾ തന്നെ സമീപകാലത്ത് ഫ്രാൻസ് കണ്ടതിൽ വെച്ച് ഏറ്റവും വലിയ പ്രതിഷേധങ്ങളായിരുന്നു നടന്നത്. മെയ്ദിന റാലി ആ പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു.
പാരീസിൽ പ്രതിഷേധം പലയിടങ്ങളിലും അക്രമാസക്തമായതോടെ പൊലീസി ഇടപടലുകൾ ഉണ്ടായി. പലയിടങ്ങളിലയി നടന്ന സംഘർഷങ്ങളിൽ നൂറോളം പൊലീസുകാർക്ക് പരിക്ക് പറ്റിയതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ലോകത്തിലെ മറ്റു ഭാഗങ്ങളിൽ എന്നപോലെ പാരീസിലും മുൻവർഷങ്ങളേക്കാൾ കൂടുതൽ ആളുകൾ മെയ്ദിന റാലികളിൽ പങ്കെടുത്തിരുന്നു. കോവിഡ് നിയന്ത്രണങ്ങൾക്ക് അയവ് വന്നതും, പല രാജ്യങ്ങളിലും തൊഴിലാളികളുടെ നില മെച്ചപ്പെടുത്താൻ യൂണിയനുകൾ സജീവമായി ഇടപെടലുകൾ നടത്തുന്ന സമയമായതുമാണ് ഇതിനു കാരണം.
തുർക്ക്യിൽ ഇസ്താംബൂളിലെ പ്രധാന ചത്വരമായ ടാക്സിമിൽ എത്തുന്നതിൽ നിന്നും പൊലീസ് പ്രകടനക്കാരെ തടഞ്ഞു. നൂറോളം പേരെ കസ്റ്റഡിയിൽ എടുത്തതായും സ്വതന്ത്ര ടെലിവിഷൻ ചാനലായ സോസ്‌കു റിപ്പോർട്ട് ചെയ്യുന്നു. ഈ പ്രകടനം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകരെയും ബലം പിടിച്ച് പൊലീസ് വാഹനങ്ങളിൽ കയറ്റിയതായും റിപ്പോർട്ടിൽ പറയുന്നു. 1977-ൽ മെയ്ദിനം ആഘോഷിക്കുന്നതിനിടയിൽ ജനക്കൂട്ടത്തിനിടയിലേക്ക് ഒരു അജ്ഞാതൻ ഇവിടെ വെച്ച് നിറയൊഴിച്ചതിനെ തുടർന്നാണ് ടാക്സിം ചത്വരം തൊഴിലാളി യൂണിയനുകൾക്ക് പ്രാധാന്യമുള്ള ഒരു വേദിയായത്.
പാക്കിസ്ഥാനിൽ, സുരക്ഷാ കാരണങ്ങളാൽ പല നഗരങ്ങളിലും റാലികൾ നിരോധിച്ചിരിക്കുകയായിരുന്നു.പലയിടങ്ങളിലും ഹാളുകൾക്കുള്ളിലായിരുന്നു യൂണിയനുകൾ ചടങ്ങുകൾ സംഘടിപ്പിച്ചത്. പ്രധാന നഗരങ്ങളായ കറാച്ചിയിലും, ലാഹോറിലും പെഷവാറിലും ഒക്കെ നിരവധി സമ്മേളനങ്ങളും സെമിനാറുകളും നടന്നു. ദക്ഷിണ കൊറിയയിൽ ആയിരങ്ങൾ പങ്കെടുത്ത നിരവധി റാലികളായിരുന്നു മെയ്ദിന ആഘോഷത്തിന്റെ പ്രധാന ആകർഷണം. തലസ്ഥാനമായ സിയോളിൽ നടന്ന രണ്ട് റാലികളിലും 30,000 വീതം പേർ പങ്കെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു.
ജപ്പാനിലെ ടോക്കിയോയിൽ യൂണിയൻ നേതാക്കളും പ്രതിപക്ഷ എം പിമാരും, ബുദ്ധിജീവികലും യോയോഗി പാർക്കിൽ ഒത്തു ചേര്ന്നു. ജീവിത ചെലവുകൾ വർദ്ധിച്ചു വരുന്ന കാലത്ത് തൊഴിലാളികളുടെ വേതനം ഉയർത്തണമെന്ന് അവർ ആവശ്യപ്പെട്ടു. അതെസ്മയം, ഇന്തോനേഷ്യയിലെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ആയിരുന്നു മെയ്ദിനത്തിൽ പ്രധാനമായും പ്രതിഷേധം ഉയർന്നത്. തായ്വാൻ തലസ്ഥാനമായ തായ്പേയിലും ലെബനണിലും മെയ്ദിനം ആഘോഷിച്ചു. ആയിരങ്ങൾ അണിനിരന്ന നിരവധി റാലികൾ ഇവിടങ്ങളിൽ നടന്നു.
അതേസമയം, തൊഴിലാളി വർഗ്ഗ സർവ്വാധിപത്യ ഭരണം എന്ന് സ്വയം അവകാശപ്പെടുന്ന ഉത്തര കൊറിയയിൽ സർക്കാർ ഉടമസ്ഥതയിലുള്ള പത്രം ഒരു നീണ്ട എഡിറ്റോറിയൽ പ്രസിദ്ധീകരിക്കുകയായിരുന്നു ചെയ്തത്. തൊഴിലാളികൾ കിം ജോംഗ് ഉന്നിന് നിരുപാധിക പിന്തുണ നൽകണം എന്നാവശ്യപ്പെടുന്നതായിരുന്നു ആ എഡിറ്റോറിയൽ. അതേ സമയം ജർമ്മനിയിൽ മെയ്ദിന റാലികൾ പ്രധാനമായും ഉയർത്തിയത് സ്ത്രീകളുടെയും എൽ ജി ബി ടി വിഭാഗക്കാരുടെയും സുരക്ഷയായിരുന്നു.
മറുനാടന് ഡെസ്ക്