- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലന്തൂരിലെ പറമ്പ് അരിച്ചു പെറുക്കി മായയും മർഫിയും; സ്ഥലം കാണിക്കാൻ കൊണ്ടു വന്നത് മൂന്ന് പ്രതികളെയും; നായകൾ മണം പിടിച്ചു നിന്ന സ്ഥലങ്ങളിൽ കുഴിച്ചു നോക്കും; 10 മീറ്റർ വരെ താഴ്ചയിലെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്ന നായകൾ സത്യം കണ്ടെത്തുമോ?
ഇലന്തൂർ: നരബലി നടന്ന ഇലന്തൂരിലെ കടകംപള്ളി വീട്ടുവളപ്പിൽ പൊലീസ് അരിച്ചു പെറുക്കി പരിശോധിക്കുന്നു. കോടതി കസ്റ്റഡിയിൽ വിട്ട മൂന്നു പ്രതികളുമായിട്ടുള്ള തെളിവെടുപ്പിൽ നിർണായക പങ്കു വഹിക്കുന്നത് മായ, മർഫി എന്നീ പരിശീലനം സിദ്ധിച്ച രണ്ടു നായകളാണ്. പറമ്പിലെ കാവിന് സമീപം നായകൾ അസ്വാഭാവികമായി പ്രതികരിച്ചതിനെ തുടർന്ന് ഇവിടം കുഴിച്ചു നോക്കാനുള്ള നടപടികൾ ആരംഭിച്ചു.
മൂന്നു വാഹനങ്ങളിലായിട്ടാണ് മൂന്നു പ്രതികളെ എത്തിച്ചത്. ആദ്യത്തേതിൽ ഷാഫിയും രണ്ടാം വാഹനത്തിൽ ലൈലയും മൂന്നാമത്തേതിൽ ഭഗവൽ സിങ്ങുമായിരുന്നു. നായകൾ അസ്വാഭാവികമായി പ്രതികരിച്ചതിനെ തുടർന്ന് ഭഗവൽ സിങ്ങിനെ മാത്രം ആ സ്ഥലത്തേക്ക് കൊണ്ടു വന്നു. പിന്നാലെ മറ്റ് രണ്ട് പേരെയും എത്തിക്കുകയായിരുന്നു. അഞ്ചു മിനുട്ടോളം സിങ്ങുമായി പൊലീസ് സംസാരിച്ചു. അതിന് ശേഷം ഇയാളെ വാഹനത്തിലേക്ക് മടക്കി.
10 മീറ്റർ ആഴത്തിൽ വരെയുള്ള മനുഷ്യ ശരീരങ്ങൾ മണം പിടിച്ച് കണ്ടെത്താൻ കഴിയുന്ന നായകളാണ് മായയും മർഫിയും. പെട്ടിമുടി ദുരന്തത്തിൽ നിർണായ പങ്കു വഹിച്ച മായയ്ക്ക് ഇവിടെയും ശരീരാവശിഷ്ടങ്ങളുണ്ടെങ്കിൽ തിരിച്ചറിയാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതു വരെ നായകൾ അത്തരം സൂചന നൽകിയിട്ടില്ല. എന്നാൽ, അസ്വാഭാവികമായി പ്രതികരിച്ച സ്ഥലങ്ങളിൽ കുഴിക്കാനാണ് പൊലീസ് തയ്യാറെടുക്കുന്നത്. കാവിന് സമീപം കല്ലുവെട്ടാങ്കുഴി പോലെയുള്ള ഭാഗമാണ് പൊലീസ് സംശയിക്കുന്നത്.
മറ്റു രണ്ടു പേരെയും ഒഴിവാക്കി ഭഗവൽ സി്ങ്ങിനെ മാത്രം പൊലീസ് ആശ്രയിക്കുന്നത് സത്യം തിരിച്ചറിയാനുള്ള മാർഗമാണെന്ന് വേണം കരുതാൻ. വൈദ്യനെ മാപ്പുസാക്ഷിയാകും തുടരന്വേഷണം നടക്കുക. ദൃക്സാക്ഷിയില്ലാത്ത കേസിൽ മാപ്പുസാക്ഷിക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്