- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണസദ്യ മാലിന്യ കൂമ്പാരത്തിൽ തള്ളിയത് അവിവേകം; മേയറുടേത് സ്വാഭാവിക നടപടി മാത്രം; ശുചീകരണ തൊഴിലാളികളെ പരസ്യമായി ആനാവൂർ തള്ളി പറയുമ്പോൾ ഒത്തുതീർപ്പ് ശ്രമവും സജീവം; മേയർ ആര്യാ രാജേന്ദ്രൻ തിരിച്ചെത്തിയാൽ സസ്‌പെൻഷൻ പിൻവലിക്കുമെന്ന് സൂചന; സിഐടിയുവും ശിവൻകുട്ടിയും കടുത്ത നിലപാടിൽ; അത് പട്ടിണി സമരമായിരുന്നോ?
തിരുവനന്തപുരം : ഓണാഘോഷത്തിനിടെ കൂടുതൽ ജോലി ചെയ്യാൻ നിർദ്ദേശിച്ചതിന്റെ പേരിൽ ഓണസദ്യ മാലിന്യ കുപ്പയിൽ എറിഞ്ഞ ശുചീകരണ തൊഴിലാളികൾക്കെതിരായ തിരുവനന്തപുരം നഗരസഭയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം . നടപടി പിൻവലിക്കണമെന്ന് സി ഐ ടി യുവും ഐ എൻ ടി യു സിയും ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജില്ലാ സെക്രട്ടറിയുമായ ആനാവൂർ നാഗപ്പന്റെ വിഷയത്തിൽ ഇടപെടുമെന്നായിരുന്നു റിപ്പോർട്ട്.
എന്നാൽ സിപിഎം ജില്ലാ സെക്രട്ടറിയും മേയർക്കൊപ്പമാണ്. ഓണ സദ്യ എറിഞ്ഞത് അവിവേകമെന്ന് ആനാവൂർ പറയുന്നു. ഓണസദ്യ മാലിന്യ കുപ്പയിൽ എറിഞ്ഞ ശുചീകരണ തൊഴിലാളികളെ തള്ളുകയാണ് സിപിഎം ജില്ലാ സെക്രട്ടറി. അവിവേകമാണ് സംഭവിച്ചതെന്ന് ആനാവൂർ പറയുന്നു. മാലിന്യം മാറ്റിയിട്ട് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞതിന്റെ അഭിപ്രായ വ്യത്യാസമാണ് ഉണ്ടായത്. ഇത് പറഞ്ഞ ഉദ്യോഗസ്ഥനുമായി മുമ്പും പ്രശ്‌നമുണ്ടായിരുന്നുവെന്നും ആനാവൂർ പറയുന്നത്. താമസിച്ചു പോയി എന്നതു കൊണ്ടാണ് ഭക്ഷണം എറിഞ്ഞത്. അത് അപ്പോഴത്തെ മാനസികാവസ്ഥയിൽ ചെയ്തത്-ആനാവൂർ പറയുന്നു.
വിഷയം ഉണ്ടായതിന്റെ പ്രാഥമിക നടപടി മാത്രമേ സംഭവിച്ചുള്ളൂ. അതിന് മേയറെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും ജില്ലാ സെക്രട്ടറി പറയുന്നു. പരസ്യമായി മേയറെ ആനാവൂർ പിന്തുണയ്ക്കുമ്പോഴും പ്രശ്‌ന പരിഹാരത്തിനുള്ള നിർദ്ദേശം മേയർക്ക് കൊടുത്തിട്ടുണ്ടെന്നാണ് സൂചന. മേയറുടെ ഇമേജ് താഴാതിരിക്കാനാണ് ആനാവൂർ മേയറെ പരസ്യമായി പിന്തുണയ്ക്കുന്നത്. ജീവനക്കാരുടെ സസ്‌പെൻഷൻ പിൻവലിക്കുമെന്ന് തന്നെയാണ് സൂചന. ഇക്കാര്യത്തിൽ സിഐടിയുവിനൊപ്പമാണ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്തെ സിപിഎമ്മിലെ ഗ്രൂപ്പ് രാഷ്ട്രീയവും ഈ ചർച്ചകളിൽ പ്രതിഫലിക്കുന്നുണ്ട്.
ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം കോർപ്പറേഷനിലെ ചാലാ സർക്കിളിലെ ശുചീകരണ തൊഴിലാളികൾ സ്വന്തം പണം മുടക്കി വാങ്ങിയ ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയത് . തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീർന്നിട്ടും പണി ചെയ്യിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. ദൃശ്യങ്ങൾ വൈറലായതോടെ ഹെൽത്ത് ഇൻസ്‌പെക്ടറുടേയും ഹെൽത്ത് സൂപ്പർവൈസറുടേയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏഴ് സ്ഥിരം തൊഴിലാളികളെ മേയർ ആര്യാ രാജേന്ദ്രൻ സസ്‌പെൻഡ് ചെയ്തു . നാല് താത്കാലികക്കാരെ പിരിച്ചുവിട്ടു. ഇത് അതിവേഗ നടപടിയാണെന്നാണ് ഉയർന്ന ആക്ഷേപം.
ഭക്ഷണം വലിച്ചെറിഞ്ഞതിനെ വിമർശിച്ച് മേയർ ഫേസ് ബുക്ക് പോസ്റ്റിട്ടു. ഇതും വിവാദമായി. പട്ടണി സമരം നടത്താനുള്ള ജീവനക്കാരുടെ അവകാശത്തിനെതിരെയുള്ള കടന്നാക്രമണമായി ഇതിനെ വിലയിരുത്തി. നടപടി നേരിട്ട തൊഴിലാളികളിൽ ഭൂരിഭാഗവും സി ഐ ടി യുക്കാരാണ്. തൊഴിലാളികളുടെ ഭാഗം കേൾക്കാതെയാണ് നടപടി എന്നാണ് ഇവരുടെ പരാതി. ഡ്യൂട്ടി കഴിഞ്ഞ് ആഘോഷത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നതിനിടെ അറവു മാലിന്യങ്ങൾ പെറുക്കാൻ ആവശ്യപ്പെട്ടു എന്നാണ് പരാതി. അതിന് ശേഷം എങ്ങനെ സദ്യ കഴിക്കുമെന്നാണ് ഇവരുടെ ചോദ്യം.
നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി ഐ ടി യു മേയർക്ക് കത്ത് നൽകിയിട്ടുണ്ട്. മേയറുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധിക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ അടിച്ചമർത്തി എന്നാണ് വിമർശനം . വിവാദം ശക്തമായതടെ സി പി എം ജില്ലാ കമ്മിറ്റി ഒത്ത് തീർപ്പിന് ശ്രമം തുടങ്ങിയിട്ടുണ്ട്. കോഴിക്കോടുള്ള മേയർ അടുത്ത ദിവസം തിരിച്ചെത്തും. സി പി എം നേതൃത്വവും മേയറുമായി സംസാരിക്കുമെന്നാണ് വിവരം. തൊഴിലാളികളെ തിരിച്ചെടുത്ത് പ്രശ്‌ന പരിഹാരം വേഗത്തിലാക്കാനാണ് നീക്കം.
മറുനാടന് മലയാളി ബ്യൂറോ