- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാനെ ബിജെപി കൗൺസിലർമാർ പൂട്ടിയിട്ടു; കോർപ്പറേഷന് മുന്നിൽ യൂത്ത് കോൺഗ്രസ്സ് മാർച്ചിന് നേരെ കണ്ണീർവാതക പ്രയോഗം; സേവനങ്ങൾക്കെത്തിയ പ്രായമായവർ ഉൾപ്പെടെ കുടുങ്ങി; വിവാദ കത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിഷേധം കത്തുന്നു
തിരുവനന്തപുരം :വിവാദമായ നിയമന കത്ത വിഷയത്തിൽ തിരുവനന്തപരുത്ത് പ്രതിഷേധം കടുക്കുന്നു.പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധത്തെ തുടർന്ന കോർപ്പറേഷനിൽ സംഘർഷം.ക്ഷേമകാര്യ സ്റ്റാംന്റിങ് കമ്മിറ്റി ചെയർമാനെ ബിജെപി കൗൺസിലർമാർ പൂട്ടിയിട്ടു. ഇതിനെ ചോദ്യം ചെയ്ത് സിപിഎം കൗൺസിലർമാരും എത്തിയതോടെ ഇരു വിഭാഗവും തമ്മിൽ സംഘർഷം ആരംഭിക്കുകയായിരുന്നു.വിവാദ കത്തെഴുതിയ മേയർ രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങളും പ്രവർത്തകരും രാവിലെ മുതൽ ആരംഭിച്ച പ്രതിഷേധത്തെ തുടർന്ന് സേവനങ്ങൾക്കായി കോർപ്പറേഷനിൽ എത്തിയ പ്രായമായവരടക്കമുള്ളവർ വലഞ്ഞു.
രാവിലെ നടന്ന പ്രതിഷേധത്തിനിടെ ഗ്രിൽ പൂട്ടിയിട്ടതാണ് വലിയ സംഘർഷത്തിന് ഇടയായത്.ഗ്രിൽ തുറക്കണമെന്ന് ബിജെപി കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും ഇതിന് അധികൃതർ തയ്യാറായില്ല. മേയർ എത്തിയ സമയത്തും ബിജെപി കൗൺസിലർമാർ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇവിടേക്കെത്തിയ ക്ഷേമകാര്യ സ്റ്റാംന്റിങ് കമ്മിറ്റി ചെയർമാന്റെ മുറി പൂട്ടിയിട്ടത്.
സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്റെ ഓഫീസിൽ അദ്ദേഹത്തെ കാണാൻ എത്തിയ വൃദ്ധയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.ജനങ്ങളാണ് ഈ പ്രതിഷേധത്തിൽ ബുദ്ധിമുട്ടുന്നതെന്ന് സ്റ്റാംന്റിങ് കമ്മിറ്റി ചെയർമാൻ പറഞ്ഞു.അതേസമയം തനിക്കും ഈ പ്രായത്തിലുള്ള മക്കളുണ്ടെന്നും ഇങ്ങനെ ചവിട്ടുന്നതും അടിക്കുന്നതുമൊന്നും കാണാൻ വയ്യെന്നും പ്രതിഷേദത്തിനിടയിൽ അകപ്പെട്ട വൃദ്ധ പ്രതികരിച്ചു.ഈ പ്രായത്തിൽ തനിക്ക് എന്തെങ്കിലും പറ്റിയാൽ കുഴപ്പമില്ലെന്നും എന്നാൽ ഇതൊന്നും കാണാൻ വയ്യെന്നും അവർ പറഞ്ഞു.
ഇതിനിടയിൽ മേയറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ പ്രവർത്തകർ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
കത്ത് വിഷയത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.പ്രതിഷേധത്തിനിടയിൽ കണ്ണന്മൂലയിലെ കൗൺസിലർ ശരണ്യക്ക് പരിക്കേറ്റിട്ടുണ്ട്.സിപിഎം - ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിലാണ് പരിക്കേറ്റത്.കോർപ്പറേഷന് മുന്നിൽ യുഡിഎഫ് കൗൺസിലർമാരും പ്രതിഷേധ സമരം നടത്തുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ