- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീശയ്ക്ക് വയലാർ അവാർഡ് കിട്ടിയതുകൊണ്ടാണോ താടി വേണ്ടാ എന്നു വെച്ചത്? എസ് ഹരീഷിന്റെ മീശക്കാണ് വയലാർ അവാർഡ് കിട്ടിയത് അല്ലാതെ രാജേഷിന്റെ താടിക്കല്ല! താടി നരയ്ക്കുന്നതനുസരിച്ചു മുടി നരയ്ക്കുന്നില്ല.. രണ്ടു നരകളും രണ്ടു വഴിക്കു പോകുന്നതിന്റെ പ്രതിസന്ധി ഒഴിവാക്കാൻ മന്ത്രി താടിയെടുത്തു; എംബി രാജേഷിന്റെ 'പുതിയ മുഖം' ചർച്ചയാകുമ്പോൾ
പാലക്കാട്: പിണറായി മന്ത്രിസഭയ്ക്ക് പുതിയ മുഖം നൽകാനുള്ള ശ്രമത്തിലാണ് എംബി രാജേഷ്. ടിപിയുടെ ഭാര്യയായ കെക രമയെ കടന്നാക്രമിച്ച എംഎം മണിയെ തിരുത്തിയാണ് മന്ത്രികസേരയലേക്ക് രാജേഷ് എത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദൻ മാറിയപ്പോൾ കിട്ടിയ പ്രമോഷൻ. പട്ടി പ്രശ്‌നത്തിൽ സമാനതകളില്ലാതെ രാജേഷ് ഇടപെട്ടു. അതിവേഗ നടപടികളിലൂടെ ആശ്വാസമെത്തിക്കാൻ ശ്രമിച്ചു. നായകന്റെ റോളിലേക്ക് മാറി. അങ്ങനെ പിണറായി മന്ത്രിസഭയ്ക്ക് പുതിയ മുഖം നൽകിയ രാജേഷ് ഇപ്പോൾ സ്വയം മുഖവും മാറി.
30 വർഷമായി മുഖമുദ്രയായ താടി ഉപേക്ഷിച്ചാണ് രാജേഷ് പുതിയ മുഖം സ്വീകരിച്ചത്. മന്ത്രി തന്നെയാണു സമൂഹമാധ്യമത്തിലൂടെ 'മേക്ക് ഓവർ' വെളിപ്പെടുത്തിയത്. താടി നരയ്ക്കുന്നതനുസരിച്ചു മുടി നരയ്ക്കുന്നില്ല, രണ്ടു നരകളും രണ്ടു വഴിക്കു പോകുന്നതിന്റെ പ്രതിസന്ധി ഒഴിവാക്കാനാണു താടി വടിച്ചത്. ഇതാണ് മുൻ സ്പീക്കറായ ഇപ്പോൾ മന്ത്രിയായ രാജേഷിന്റെ വിശദീകരണം. ഏതായാലും പുതിയ മുഖത്തിൽ പുതിയ നടപടികളുമായി ജനപക്ഷത്ത് നിന്ന് മന്ത്രി പ്രവർത്തിക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ഏറെ ഉത്തരവാദിത്തമുള്ള തദ്ദേശത്തിന്റെ കടിഞ്ഞാണാണ് രാജേഷിന്റെ കൈയിലുള്ളത്.
ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലം മുതൽ രാജേഷിന് താടിയുണ്ട്. നാട്ടുകാർ ഇപ്പോഴാണു കാണുന്നതെങ്കിലും കോവിഡ് സമയത്തു താടിയെടുത്തിരുന്നു. ക്വാറന്റൈൻ കഴിഞ്ഞു പുറത്തിറങ്ങുമ്പോഴേക്കും പഴയ താടിക്കാരനായതിനാൽ ആരുമറിഞ്ഞില്ല. സ്പീക്കറായിരുന്ന കാലത്ത് പൊതു ഇടപെടലുകളും അന്ന് കുറവായിരുന്നു. വീട്ടിൽ തന്നെ കഴിയുകയായിരുന്നു ഗവർണ്ണർ. എന്നാൽ ഇപ്പോൾ പൊതു ജനങ്ങൾക്കിടയിൽ സജീവമാണ്. അതുകൊണ്ട് കൂടിയാണ് താടിയെടുക്കലിന് മന്ത്രിക്ക് വിശദീകരണം നൽകേണ്ടി വരുന്നതും.
രസകരമായ കമന്റുകളും മന്ത്രിയുടെ പോസ്റ്റിന് താഴെ വരുന്നുണ്ട്. മീശയ്ക്ക് വയലാര് അവാര്ഡ് കിട്ടിയതുകൊണ്ടാണോ താടി വേണ്ടാ എന്നു വെച്ചത്?-ഇതാണ് സന്ദീപാനന്ദ ഗിരിയുടെ സംശയം. എസ് ഹരീഷിന്റെ മീശക്കാണ് വയലാർ അവാർഡ് കിട്ടിയത് അല്ലാതെ mb രാജേഷിന്റെ താടിക്കല്ല-ഇതാണ് അതിനുള്ള മറ്റൊരു കമന്റ്. പ്രായം MBയിൽ നിന്നും KB ആക്കാനുള്ള മന്ത്രിയുടെ GB ബുദ്ധി കൊള്ളാം... പക്ഷേ Range ഉണ്ടോ ആവോ.-ഇങ്ങനേയും സന്ദീപാനന്ദ ഗിരി കുറിക്കുന്നു. NSS കോളേജ് വരാന്തയിലൂടെ മേല്‌പോട്ട് മുഷ്ടി ചുരുട്ടി ഞങ്ങൾക്കു മുന്നിൽ മുദ്രാവാക്യം വിളിച്ചു നടന്നിരുന്ന ആ സഖാവിനെ യാണ് ഓർമ വരുന്നത്... അന്ന് KSU കാരോട് സഖാവ് പറഞ്ഞത് ഓർമ്മയുണ്ടോ... ഗാന്ധിജി പോലും അവരുടെ പ്രവർത്തനങ്ങളിൽ തൃപ്തനാവാതെ മടങ്ങി പോവുന്ന ചിത്രം.... അന്നത്തെ ഇലക്ഷൻ ക്യാപ്യിനിൽ എല്ലാവരും വളരെയേറെ ആസ്വദിച്ച ഒരു പ്രസംഗ മായിരുന്നു സഖാവേ. അത്. അതുകൊണ്ട് ഈ look കൊള്ളാം.. ????????????????-ഇതാണ് മറ്റൊരു കമന്റ്. ഒരു കാലത്ത് സഖാവ് സുരേഷ് കുറുപ്പിന്റെ താടി ആയിരുന്നു ആ കാലത്ത് ഇഷ്ടം?? ഈ കാലത്ത് സഖാവ് M B രാജേഷിന്റെ താടി ആയിരുന്നു ?? താടി നഷ്ടം-ഇങ്ങനെ പോകുന്നു കമമന്റുകൾ.
ഇതാണ് മറ്റൊരു ശ്രദ്ധേയമായ അഭിപ്രായം.
ഇത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അതിൽ മറ്റുള്ളവർ അഭിപ്രായം പറയുന്നത് ഉചിതമല്ല എന്നാണ് എന്റെ ചിന്ത.
പിന്നെ ഒരു കാര്യം പൊതുവായ ചിന്തക്ക് സമർപ്പിക്കുന്നു.
ഇടതു പക്ഷത്തിന്റെ വലിയ ഒരു വിഭാഗം നേതാക്കൾ താടി വളർത്തിക്കാണുന്നുണ്ട്.എന്താണ് ഇതിന് പിന്നിലെ ലക്ഷ്യം എന്നറിയില്ല.. ഒരു ഐഡന്റിറ്റിക്ക് വേണ്ടി യായിരിക്കാം.
സഖാവ് സ്റ്റാലിനെതിരെ സാമ്രാജ്യത്വ ശക്തികൾ ദുഷ് പ്രചരണം നടത്തിയപ്പോൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ്കാർ ക്ലീൻ ഷേവ് ചെയ്തു ജനകീയരാവാനും ജനപ്രിയരാവാനും ശ്രമിച്ചിരുന്നതായി കേട്ടിട്ടുണ്ട്.
കാൾ മാർക്‌സും എയ്ൻഗെൽസും താടിക്കാരായിരുന്നു എന്നാണ് ചിത്ര സാക്ഷ്യം.സഖാവ് മാവൊ പറഞ്ഞത് മത്സ്യം ജലത്തിലെന്നപോലെ കമ്മ്യൂണിസ്റ്റ്കാർ ജനങ്ങൾക്കിടയിൽ അവരിൽ ഒരാളായി ഇണ ങ്ങി ചേരണം എന്നാണ്. സാധാരണജനങ്ങളുമായി ഇഴുകി ചേരുന്ന തിന് താടി ഉപേക്ഷിക്കുന്നത് തന്നെയാണ് നല്ലത് എന്ന് തോന്നുന്നു.
മറുനാടന് മലയാളി ബ്യൂറോ