- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിനോദ യാത്രയുമായി എക്സൈസ് മന്ത്രിയും
തിരുവനന്തപുരം: എക്സൈസ് മന്ത്രി എം.ബി. രാജേഷ് വിദേശസന്ദർശനത്തിന് യാത്ര തിരിച്ചു. ഫ്രാൻസ്, ബെൽജിയം, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ, നിശ്ചയിച്ച പ്രകാരമുള്ള സ്വകാര്യസന്ദർശനമാണിത്. മദ്യ നയത്തിലെ വിവാദത്തിൽ ഇനി മന്ത്രി തിരിച്ചെത്തിയ ശേഷമേ ഇടതു മുന്നണിയിൽ ചർച്ച നടത്തൂ. ഇക്കാര്യം സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
മദ്യനയം മാറ്റാൻ സർക്കാരിന് പിരിവ് നൽകണമെന്ന ബാർ ഉടമയുടെ ശബ്ദസന്ദേശം പുറത്തുവന്ന് വിഷയം ചൂടുപിടിച്ചിരിക്കെയാണ് മന്ത്രിയുടെ വിദേശയാത്ര. കേന്ദ്രാനുമതി അടക്കം നേടിയാണ് മന്ത്രിയുടെ യാത്ര. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ഗതാഗത മന്ത്രി കെബി ഗണേശ് കുമാറും വിദേശ യാത്ര നടത്തിയിരുന്നു. കുട്ടികളുടെ അവധിക്കാലമായതുകൊണ്ടാണ് രാജേഷും വിദേശ യാത്രയ്ക്ക് പോകുന്നത്.
സർക്കാരിൽനിന്നും അനുകൂല തീരുമാനം ഉണ്ടാകണമെങ്കിൽ രണ്ടരലക്ഷം രൂപവീതം നൽകണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ആരോപണങ്ങൾക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. അന്വേഷണ സംഘത്തെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ഡ്രൈഡേ പിൻവലിക്കാനോ ബാറുകളുടെ സമയം കൂട്ടാനോ സർക്കാർ ആലോചിച്ചിട്ടുപോലുമില്ല. എക്‌സൈസ് വകുപ്പ് ആലോചിക്കാത്ത വിഷയമാണ് ഇതെല്ലാമാണെന്നും അദ്ദേഹം വ്യക്തമാക്കി.