- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ കമ്പനികളുടെ കറിപൗഡറുകൾക്ക് നിരോധനവുമായി നേപ്പാളും
ന്യൂഡൽഹി: ഇന്ത്യൻ കറിപൗഡർ കമ്പനികൾക്ക് തിരിച്ചടി തുടരുന്നു. സിംഗപ്പൂരിന് പിന്നാലെ ഇന്ത്യൻ കമ്പനികളുടെ കറിപൗഡറുകൾക്ക് നിരോധനവുമായി നേപ്പാളും രംഗത്തെത്തിയതോടെ വലിയ മാർക്കറ്റാണ് ഇന്ത്യൻ കമ്പനികൾക്ക് നഷ്ടമാകുന്നത്. എം.ഡി.എച്ച്, എവറെസ്റ്റ് ബ്രാൻഡുകളുടെ മസാലപ്പൊടികൾക്കാണ് നിരോധനം. നേപ്പാൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റേതാണ് തീരുമാനം. അപകടകരമായ അളവിൽ രാസവസ്തുക്കൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
രണ്ട് കറിപൗഡറുകളിലും എതലിൻ ഓക്‌സൈഡിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. ഇത് അർബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തുവാണ്. എം.ഡി.എച്ച്, എവറെസ്റ്റ് എന്നീ ബ്രാൻഡുകളുടെ സുഗന്ധവ്യഞ്ജന പൊടികളുടെ ഇറക്കുമതി നിരോധിക്കുകയാണ്. രണ്ട് ബ്രാൻഡിന്റേയും ഉൽപന്നങ്ങൾ മാർക്കറ്റുകളിൽ വിൽക്കുന്നതിനും നിരോധനമുണ്ടെന്ന് നേപ്പാൾ ഫുഡ് ടെക്‌നോളജി ഡിപ്പാർട്ട്‌മെന്റ് വക്താവ് മോഹൻ കൃഷ്ണ മഹാരാജൻ അറിയിച്ചു. രണ്ട് ബ്രാൻഡുകളുടെ ഉൽപന്നങ്ങളിൽ എന്തൊക്കെ രാസവസ്തുക്കളാണ് അടങ്ങിയിട്ടുള്ളതെന്ന് കണ്ടെത്താൻ പരാിശോധന തുടരുകയാണ്. അന്തിമ റിപ്പോർട്ട വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും നേപ്പാൾ അറിയിച്ചു.
നേപ്പാളിന് പുറമെ ന്യൂസിലാൻഡ്, യു.എസ്, ആസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലും എം.ഡി.എച്ച് ഉൽപന്നങ്ങളെ സംബന്ധിച്ച് പരിശോധന നടക്കുന്നുണ്ട്. എതലിൻ ഓക്‌സൈഡ് എന്ന രാസവസ്തു അർബുദത്തിന് കാരണമായേക്കും. ഫുഡ് സ്റ്റർലൈസേഷനാണ് ഇത് ഉപയോഗിക്കുക. ന്യൂസിലാൻഡ് വിപണിയിലുള്ള എം.ഡി.എച്ച്, എവറെസ്റ്റ് ഉൽപന്നങ്ങളിൽ ഇതിന്റെ സാന്നിധ്യമുണ്ടെന്ന സംശയത്തെ തുടർന്ന് പരിശോധന ആരംഭിച്ചതായി ന്യൂസിലാൻഡ് ഫുഡ് സേഫ്റ്റി റെഗുലേറ്റർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജെന്നി ബിഷപ്പ് അറിയിച്ചു.
ഇന്ത്യൻ കറിപൗഡർ കമ്പനികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്കൻ ഭക്ഷ്യ മരുന്ന് സുരക്ഷാ ഏജൻസിയും രംഗത്തുവന്നിരുന്നു. അന്വേഷണം ക്യാൻസറിന് കാരണമായ കീടനാശിനി കണ്ടെത്തിയതുകാരണം ഹോങ്കോങ് മസാലപ്പൊടികളുടെ വിൽപ്പന നിരോധിച്ചതിനെ തുടർന്ന്
ഉയർന്ന അളവിൽ എത്തിലീൻ ഓക്‌സൈഡ് കണ്ടെത്തിയതിനെ തുടർന്ന് എം ഡി എച്ച്, എവറസ്റ്റ് കമ്പനികളുടെ മസാലക്കൂട്ടുകൾ ഈ മാസം ആദ്യം ഹോങ്കോങ് നിരോധിച്ചിരുന്നു. ഇന്ത്യയിലും വിദേശങ്ങളിലും എറെ ജനപ്രീതിയാർജ്ജിച്ച ബ്രാൻഡുകളാണിവ. തങ്ങളുടെ ഉത്പന്നങ്ങൾ സുരക്ഷിതമാണെന്നാണ് എവറസ്റ്റ് പറയുന്നത്.
ഇന്ത്യൻ കമ്പനികളുടെ മസാലപ്പൊടികൾ നിരോധിച്ച റിപ്പോർട്ടുകൾ കണ്ടു എന്നും, അത് സംബന്ധിച്ച് അധിക വിവരം തേടിക്കൊണ്ടിരിക്കുകയുമാണെന്ന് എഫ് ഡി എ വക്താവിനെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കാൻസറിന് കാരണമായേക്കാവുന്ന എത്തിലീൻ ഓക്‌സൈഡ് അമിതമായ അളവിൽ ഉണ്ടെന്ന കാാരണത്താൽ എവ്വറസ്റ്റിന്റെ മീൻ മസാല സിംഗപ്പൂരും പിൻവലിച്ചിരിക്കുകയാണ്.
അതേസമയം, ഇന്ത്യയിൽ നിന്നുള്ള സുഗന്ധ വ്യഞ്ജന കയറ്റുമറ്റിയുടെ മേൽനോട്ടം വഹിക്കുന്ന സ്പൈസസ് ബോർഡ് പറഞ്ഞത് രണ്ടു കമ്പനികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ്. അതുപോലെ ഹോങ്കോങ്ങിൽ നിന്നും സിംഗപ്പൂരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പ്രശ്‌നത്തിന്റെ മൂലകാരണം മനസ്സിലാക്കുന്നതിനുള്ള ശ്രമമാണ് സ്പൈസസ് ബോർഡ് നടത്തുന്നത്. ഇരു കമ്പനികളുടെയും പ്ലാന്റുകളിൽ പരിശോധന ആരംഭിച്ചു കഴിഞ്ഞു.