- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് നേരെ വധശ്രമം: പാലായില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഗാന്ധിസ്‌ക്വയറില്‍ പ്രതിഷേധിച്ചു; സത്യത്തിന്റെ വായ മൂടിക്കെട്ടാനുള്ള ഇത്തരം ശ്രമങ്ങളെ ജനങ്ങള്‍ പരാജയപ്പെടുത്തണം മീഡിയാ അക്കാദമി പ്രസിഡന്റ്
മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് നേരെ വധശ്രമം
പാലാ: മറുനാടന്‍ മലയാളി വാര്‍ത്താചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ നടന്ന വധശ്രമത്തിനെതിരെ പാലാ മീഡിയാ അക്കാദമിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ പാലാ മൂന്നാനിയിലെ ഗാന്ധിസ്‌ക്വയറില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മീഡിയാ അക്കാദമി പ്രസിഡന്റ് എബി ജെ ജോസ് (പാലാ ടൈംസ്) പ്രതിഷേധം ഉദ്ഘാടനം ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവുമുള്ള നാട്ടില്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ നടന്ന വധശ്രമം ഞെട്ടിക്കുന്നതാണ്. സത്യത്തിന്റെ വായ മൂടിക്കെട്ടാനുള്ള ഇത്തരം ശ്രമങ്ങളെ ജനങ്ങള്‍ പരാജയപ്പെടുത്തണം. വധശ്രമത്തെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാടുകള്‍ ഗൗരവകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മീഡിയാ അക്കാദമി സെക്രട്ടറി തങ്കച്ചന്‍ പാലാ (കോട്ടയം മീഡിയാ) അധ്യക്ഷത വഹിച്ചു. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ പത്രപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. കേരളത്തിലും സ്ഥിതിയും ഭയാനകമായിക്കഴിഞ്ഞു. ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ മരണകാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വാര്‍ത്തകള്‍ തെറ്റാണെങ്കില്‍ നിയമമാര്‍ഗ്ഗം സ്വീകരിക്കാമെന്നിരിക്കെ നിയമം കൈയ്യിലെടുക്കുന്ന നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് തങ്കച്ചന്‍ പാലാ ചൂണ്ടിക്കാട്ടി.
ഷാജന്‍ സ്‌കറിയയെ ആക്രമിച്ചവര്‍ക്കെതിരെ മാതൃകപരമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മീഡിയ അക്കാദമി വൈസ് പ്രസിഡന്റ് സാംജി പഴേപറമ്പില്‍(പൈക ന്യൂസ്) പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മീഡിയാ അക്കാദമി ഭാരവാഹികളായ ഫാ ജെയ്‌മോന്‍ നെല്ലിക്കുന്നുചെരിവ്പുരയിടം (പാലാ വിഷന്‍), അനില്‍ ജെ തയ്യില്‍ (ട്രാവന്‍കൂര്‍ ന്യൂസ് ), അഡ്വ ജോസ് ചന്ദ്രത്തില്‍ വോയ്‌സ് ഓഫ് പാലാ), പ്രിന്‍സ് ചാത്തനാട്ടുകുന്നേല്‍, എം ആര്‍ രാജു, സുധീഷ് നെല്ലിക്കല്‍ (ഡെയ്‌ലി മലയാളി) തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്തു പ്രശ്‌നങ്ങള്‍ ഉണ്ടായാലും സത്യസന്ധമായ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുമെന്ന് സമരത്തില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞയെടുത്തു. ഷാജന്‍ സ്‌കറിയയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തു.