- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിക്കാൻ പോവുകയാണെന്ന് യുവാവ് ഭാര്യയോട് പറഞ്ഞത് വീഡിയോ കോളിൽ; ഭാര്യ വീഡിയോ പൊലീസിന് കൈമാറിയതോടെ അതിവേഗ ഇടപെടൽ; വാതിൽ ചവിട്ടി തുറന്ന് പൊലീസ് എത്തിയപ്പോൾ കണ്ടത് ഹുക്കിൽ കെട്ടിയ മുണ്ട് കീറി താഴെ വീണ് അബോധാവസ്ഥയിലായ യുവാവിനെ
കോഴിക്കോട്: ആത്മഹത്യ ചെയ്യാൻ തുനിഞ്ഞ യുവാവിനെ രക്ഷപെടുത്തി പൊലീസ്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിന്റെ അതിവേഗ ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുലർച്ചെ മൂന്നുമണിയോടെ മെഡിക്കൽ കോളേജ് പൊലീസിലേക്ക് കൺട്രോൾറൂമിൽ നിന്നൊരു ഫോൺവിളിയെത്തി. കുറ്റിക്കാട്ടൂർ എ.ഡബ്ള്യു.എച്ച്. റോഡിലെ ഫ്ളാറ്റിൽ ഭാര്യയുമായി അകന്നുതാമസിക്കുകയായിരുന്ന യുവാവ് തൂങ്ങിമരിക്കാൻ പോകുന്നുവെന്ന് ഭാര്യയെ വീഡിയോകോളിലൂടെ വിളിച്ചുപറഞ്ഞു.
ഭാര്യ ഈ വീഡിയോ പൊലീസിന് കൈമാറിയതോടെയാണ് കൺട്രോൾറൂം വിവരം മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ പി.എം. ശ്രീജയനെ അറിയിക്കുന്നത്. ഉടൻ എസ്‌ഐ. ഫോൺനമ്പറിൽ വിളിച്ച് കുറ്റിക്കാട്ടൂരിലെത്തി. കുറ്റിക്കാട്ടൂരിന് സമീപമെത്തിയപ്പോൾ ജോലിക്കുപോവുകയായിരുന്ന രണ്ടുപേരെ കണ്ടു. ഇവരെയും കൂടെക്കൂട്ടി. ഭാര്യ പറഞ്ഞപ്രകാരം രണ്ടാംനിലയിലെ ഫ്ളാറ്റിലെത്തിയപ്പോൾ മുറി അകത്തുനിന്ന് അടച്ചനിലയിലായിരുന്നു.
തുടർന്ന് ചവിട്ടിത്തുറന്നപ്പോൾ ഫാനിന്റെ ഹുക്കിൽ കെട്ടിയ വെളുത്തമുണ്ട് കീറി യുവാവ് താഴെവീണ് ബോധമറ്റനിലയിലായിരുന്നു. യുവാവിനെ പൊലീസ് ജീപ്പിൽ അരമണിക്കൂറിനുള്ളിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.
യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനായതിന്റെ സന്തോഷത്തിലാണ് എസ്‌ഐ.യും കൂടെയുണ്ടായിരുന്ന ഹോംഗാർഡ് ബിജുവും ഡ്രൈവർ സന്ദീപും സഹായികളായെത്തിയ രണ്ടുപേരും. പിന്നീട് കൺട്രോൾറൂമിൽനിന്ന് വനിതാപൊലീസിന്റെ സഹായത്തോടെ ഭാര്യയെ പുലർച്ചെതന്നെ ആശുപത്രിയിലെത്തിച്ചു.
മറുനാടന് ഡെസ്ക്