- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനനം ബ്രിട്ടനിലെ സിറിയന്‍ ദമ്പതികളുടെ മകളായി; മികച്ച യൂണിവേഴ്സിറ്റികളില്‍ പഠിച്ച് വമ്പന്‍ കമ്പനികള്‍ ജോലി ചെയ്ത് അസ്സദിന്റെ ഭാര്യ ആയപ്പോള്‍ പശ്ചിമേഷ്യയിലെ സ്ത്രീ സ്വാതന്ത്ര്യ പ്രതീകമായി; ഇപ്പോള്‍ ലേഡി മാക്ബത്തിനെ പോലെ വെറുക്കപ്പെട്ടവള്‍; സിറിയയില്‍ നിന്നും ഓടി രക്ഷപ്പെട്ട അസ്മ അലി അസ്സദിന്റെ കഥ
സിറിയയില്‍ നിന്നും ഓടി രക്ഷപ്പെട്ട അസ്മ അലി അസ്സദിന്റെ കഥ
ദമാസ്‌ക്കസ്: സിറിയയില്‍ ഇപ്പോള്‍ നടക്കുന്ന കലാപങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് അസ്മ അലി അസദിന്റേത്. സിറിയന്‍ പ്രസിഡന്റായിരുന്ന ബാഷര്‍ അല്‍ അസാദിന്റെ ഭാര്യയാണ് അസ്മ അലി അസദ്. എന്നാല്‍ ഷേക്സിപയറിന്റെ കുപ്രസിദ്ധ കഥാപാത്രമായ ലേഡി മാക്ബത്തിനോടാണ് ഇവരെ പലരും ഉപമിക്കുന്നത്. അസദിന്റെ ക്രൂരകൃത്യങ്ങള്‍ക്കെല്ലാം പ്രേരണയും പിന്തുണയും നല്‍കിയത് അസ്മ അലിയായിരുന്നു എന്നാണ് പറയപ്പെടുന്നത്.
സിറിയന്‍ മാതാപിതാക്കളുടെ മകളായി ലണ്ടനിലാണ് അസ്മ ജനിച്ചത്. ജനിച്ചതും വളര്‍ന്നതും ബ്രിട്ടനിലാണ്. 1996ല്‍ കിങ്‌സ് കോളേജ് ലണ്ടനില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സിലും ഫ്രഞ്ച് സാഹിത്യത്തിലും ബിരുദം നേടി. ബഷറുല്‍ അസദുമായി വിവാഹം നടന്ന 2000 ഡിസംബറില്‍ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ എം.ബി.എ ബിരുദത്തിന് പഠിക്കുകയായിരുന്നു അവര്‍. ഒരു ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ ജീവനക്കാരിയുമായിരുന്നു. വിവാഹത്തോടെ ബാങ്കിലെ ജോലി ഉപേക്ഷിച്ചു. മൂന്നു മക്കള്‍ ജനിച്ചതോടെ അവര്‍ സിറിയയില്‍ തന്നെ താമസമാക്കി. ഫവാസ് അഖ്‌റാസ് എന്ന കാര്‍ഡിയോളജിസ്റ്റിന്റെയും സഹര്‍ അഖ് റാസിന്റെയും മകളാണിവര്‍.
മാതാവ് ലണ്ടനിലെ സിറിയന്‍ എമ്പസിയില്‍ ഫസ്റ്റ് സെക്രട്ടറിയായിരുന്നു. സിറിയയിലെ ഹോംസ് നഗരത്തില്‍ നിന്നുള്ള സുന്നി മുസ്ലിം കുടുംബത്തിലെ അംഗങ്ങളായിരുന്നു മാതാപിതാക്കള്‍. അസ്മ വളര്‍ന്നത് ലണ്ടനിലെ ആക്ടണിലായിരുന്നു. ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച്, സ്പാനിഷ് ഭാഷകള്‍ ഇവര്‍ നന്നായി സംസാരിക്കും. തങ്ങളുടെ ഇരുപത്തി നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കയാണ് അസ്മയക്കും ഭര്‍്ത്താവിനും റഷ്യയിലേക്ക് ജീവനും കൊണ്ട് ഓടി രക്ഷപ്പെടേണ്ട്ി വന്നത്. ഒരു കാലത്ത് ഇവരെ മരുഭൂമിയിലെ റോസാപ്പൂവ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
മധ്യ പൂര്‍വേഷ്യയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസവും ബാങ്കിംഗ് മേഖലയിലെ ഉന്നത പദവിയും എല്ലാം ആദ്യ കാലത്ത് തന്നെ നേടുന്ന അപൂര്‍വ്വ വനിതകളില്‍ ഒരാളായിരുന്നു അസ്മ. ജെ.പി മോര്‍ഗന്‍ ഉള്‍പ്പെടെയുള്ള വന്‍കിട ധനകാര്യ സ്ഥാപനങ്ങളില്‍ ഇവര്‍ വലിയ പദവികള്‍ വഹിച്ചിരുന്നു. പ്രസിഡന്റായി അസദ് ചുമതലയേറ്റതോടെ ഭരണകാര്യങ്ങളില്‍ നിര്‍ണായക സ്വാധീനമായി അസ്മ മാറുകയായിരുന്നു. അത്യാധുനിക വേഷവിധാനങ്ങളോടെ അന്താരാഷ്ട്ര വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന അസ്മയെ ഒരു മുസ്ലീം രാജ്യത്തെ വനിതകളുടെ സ്വാതന്ത്യത്തിന്റെ പ്രതീകം ആയിട്ടാണ് അറിയപ്പെട്ടിരുന്നത്.
2010 ല്‍ വോഗ് മാഗസീന്‍ ഇവരുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. അതിന് നല്‍കിയ തലക്കെട്ടാമ് മരുഭൂമയിലെ റോസാപ്പൂവ് എന്നത്. എന്നാല്‍ രാജ്യത്ത് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതോടെയാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്. കുറേക്കാലം ദമ്പതികള്‍ വേര്‍പിരിഞ്ഞാണ് ജീവിക്കുന്നതെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ 2018 ല്‍ അസ്മ അര്‍ബുദ ബാധിതയായതോടെ വീണ്ടും അവര്‍ ഒന്നിക്കുകയായിരുന്നു. തുടര്‍ന്ന് സിറിയയിലെ വ്യവസായ വാണിജ്യ മേഖലകളില്‍ ഇവര്‍ നടത്തിയ ഇടപെടലുകള്‍ വിവാദം ഉയര്‍ത്തിയിരുന്നു.
എല്ലാ പ്രദാന മേഖലകളിലും സ്വന്തക്കാരെ തിരുകിക്കയറ്റിയ അസ്മയുടെ പേരില്‍ നിരവധി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. സിറിയയുടെ സാമ്പത്തിക രംഗം തകര്‍ത്തതിന്റെ പേരിലാണ് അസ്മയെ നാട്ടുകാര്‍ ഒടുവില്‍ ലേഡി മാക്ബത്ത് എന്ന് വിളിച്ചത്. ഇനിയുള്ള കാലം അസദിന് സിറിയയിലേക്ക് ഒരു മടക്കമുണ്ടാകുമോ എന്നാണ് അറിയേണ്ടത്.
വിമതരുടെ മുന്നേറ്റത്തെത്തുടര്‍ന്ന് രാജ്യംവിട്ട സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദും കുടുംബവും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലുണ്ടെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിക്കുന്നത്. മാനുഷിക പരിഗണനയിലാണ് റഷ്യ, അസദിനും കുടുംബത്തിനും അഭയം നല്‍കിയതെന്നും മാധ്യമങ്ങള്‍ വ്യക്തമാക്കി. ബഷാര്‍ അല്‍ അസദും കുടുംബവും സിറിയ വിട്ടെന്നും സമാധാനപരമായ അധികാരക്കൈമാറ്റത്തിനു തയാറാണെന്ന് അറിയിച്ചെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
റഷ്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്കും നയതന്ത്ര ഓഫിസുകള്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്ന് വിമതര്‍ അറിയിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹയാത്ത് തഹ്രീര്‍ അല്‍ ശാം സംഘടന നേതൃത്വം നല്‍കുന്ന വിമതസഖ്യം അധികാരം പിടിച്ചതോടെയാണ് 24 വര്‍ഷം സിറിയ അടക്കിവാണ ബഷാര്‍ അല്‍ അസദ് രാജ്യം വിട്ട് മോസ്‌കോയിലെത്തിയത്. ഭാര്യ അസ്മയും രണ്ടു മക്കളും ഒപ്പമുണ്ട്. തലസ്ഥാന നഗരം കീഴടക്കിയതായി വിമതര്‍ പ്രഖ്യാപിക്കുന്ന സമയം ഡമാസ്‌കസ് വിമാനത്താവളം വഴി അസദും കുടുംബവും രക്ഷപ്പെടുകയായിരുന്നു.
തീരദേശമേഖല ലക്ഷ്യമാക്കി പറന്ന വിമാനം അവിടെയെത്തിയ ശേഷം എതിര്‍ദിശയില്‍ തിരിഞ്ഞ് റഡാറില്‍നിന്നു മറയുകയായിരുന്നു. അസദിന് റഷ്യ അഭയം നല്‍കുമെന്നാണ് അവിടത്തെ ഔദ്യോഗിക മാധ്യമമായ 'ടാസ്' പുറത്തുവിടുന്ന വിവരം. കഴിഞ്ഞ 53 വര്‍ഷമായി സിറിയയില്‍ തുടരുന്ന അസദ് കുടുംബവാഴ്ചയ്ക്കാണ് അന്ത്യമായിരിക്കുന്നത്.
1971 മുതല്‍ രാജ്യം ഭരിച്ച ഹാഫിസ് അല്‍ അസദിനു ശേഷം 2000ലാണ് മകന്‍ ബഷാര്‍ അല്‍ അസദ് പ്രസിഡന്റായത്. മേഖലയില്‍ അലയടിച്ച 'അറബ് വസന്ത' പ്രക്ഷോഭങ്ങളുടെ ഭാഗമായി 2011ല്‍ സിറിയയില്‍ ആരംഭിച്ച ജനാധിപത്യ പ്രക്ഷോഭം ആഭ്യന്തരയുദ്ധമായി രൂപം മാറി. അസദ് ഭരണത്തിന്റെ അന്ത്യം ആഘോഷിച്ച് തെരുവിലിറങ്ങിയ ജനം അസദിന്റെ സ്വകാര്യവസതിയില്‍ ഇരച്ചുകയറി സാധനങ്ങള്‍ കൊള്ളയടിച്ചു. സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയ വിമത സേന ഡമാസ്‌കസില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.