ന്യൂയോര്‍ക്ക്: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരേ വധശ്രമം ഉണ്ടാകുമെന്ന് സംഭവത്തിന് മൂന്ന് മാസത്തിന് മുമ്പ് പ്രവചനം നടത്തിയ വ്യക്തി അടുത്ത ഞെട്ടിക്കുന്ന പ്രവചനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. അമേരിക്കയിലെ ഒക്്ലഹോമയിലുള്ള ഒരു പാസ്റ്ററായ ബ്രാന്‍ഡന്‍ ഡെയില്‍ ബ്ഗ്സ് ആണ് വീണ്ടും പ്രവചനം നടത്തിയിരിക്കുന്നത്. അമേരിക്കയില്‍ അതിശക്തമായ തോതിലുള്ള ഭൂകമ്പം ഉണ്ടാകുമെന്നാണ് ഇദ്ദേഹം പ്രവചിക്കുന്നത്.

റിക്ടര്‍ സ്‌കെയിലില്‍ 10 വരെ രേഖപ്പെടുത്തുന്ന അതീവ പ്രഹര ശേഷിയുള്ള ഭൂകമ്പമാകും ഇതെന്നാണ് ബ്രാന്‍ഡന്‍ ഡെയില്‍ മുന്നറിയിപ്പ് നല്‍കുന്നത്. മിസൗറി, അര്‍ക്കന്‍സാസ്, ടെന്നിസി, കെന്റക്കി, ഇലിനോയിസ് എന്നിവിടങ്ങളിലായിരിക്കും ഭൂചലനം ആഞ്ഞടിക്കുക എന്നാണ് ഇദ്ദേഹം പറയുന്നത്. ആയിരക്കണക്കിന് ആളുകള്‍ ദുരന്തത്തില്‍ കൊല്ലപ്പെടാമെന്നും ബ്രാന്‍ഡ് ഡെയില്‍ പ്രവചിക്കുന്നു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിയുമെന്നും പ്രവാചകന്‍ സൂചിപ്പിക്കുന്നു.

ഇസ്രയേല്‍- ഫലസ്തീന്‍ തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി ജെറുസലേമിനെ രണ്ടായി വിഭജിക്കുന്നതിനായി തീരുമാനമെടുക്കുന്നതിന്റെ മൂന്നാം ദിവസമായിരിക്കും ഭൂകമ്പം ഉണ്ടാകുന്നതെന്നാണ് ബ്രാന്‍ഡന്‍ ഡെയില്‍ പറയുന്നത്. ദൈവം തന്നോട് ഇക്കാര്യം നേരിട്ട് അറിയിച്ചതായിട്ടാണ് അദ്ദേഹം അവകാശപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 13 നാണ് പെന്‍സില്‍വാനിയയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുമ്പോള്‍േ ഡൊണാള്‍ഡ് ട്രംപിന് നേര്‍ക്ക്് ആക്രമണം നടക്കുന്നത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ട്രംപിന് നേര്‍ക്ക് വധശ്രമം ഉണ്ടാകുമെന്ന ബ്രാന്‍ഡന്‍ ഡെയിലിന്റ വീഡിയോ പുറത്ത് വരുന്നത്. ട്രംപിന്റെ ചെവിക്ക് സമീപമായിരിക്കും ആക്രമണത്തിനിടയില്‍ പരിക്കേല്‍ക്കുന്നതെന്നും ഈ പ്രവചനത്തില്‍ പറഞ്ഞിരുന്നത്. ട്രംപിന്റെ ഇയര്‍ഡ്രമ്മിന് ആക്രമണത്തില്‍ പരിക്കേല്‍ക്കും എന്നും ഡെയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞ് മാത്യൂ ക്രൂക്സ് എന്ന ഇരുപതുകാരന്‍ ട്രംപിനെ ആക്രമിക്കുകയായിരുന്നു.

പ്രവചനക്കാരന്‍ പറഞ്ഞത് പോലെ ട്രംപിന്റെ ചെവിക്ക് പരിക്കേറ്റു എങ്കിലും ഇയര്‍ ഡ്രമ്മിന് തകരാര്‍ സംഭവിച്ചിരുന്നില്ല. ഇതേ പ്രവചനത്തിനൊപ്പം തന്നെ മിഷിഗണ്ണിലും ഒക്കലോഹോമയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്നേറ്റം ഉണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. അമേരിക്കയിലെ പല സുപ്രധാന സ്ഥലങ്ങളും ഉള്‍പ്പെടുന്ന ന്യൂ മാഡ്രിഡ് സെസ്മിക് സോണിലാണ് ഭൂകമ്പം ഉണ്ടാകാന്‍ പോകുന്നതെന്നാണ് ബ്രാന്‍ഡന്‍ ഡെയില്‍ പറയുന്നത്. ഭൂകമ്പത്തിന്റെ ശക്തിയില്‍ മിസിസിപ്പി നദി ദിശമാറി ഒഴുകുമെന്നും അദ്ദേഹം പറയുന്നു.

1811 ലും 1812 ലും ഇത്തരത്തില്‍ ഭൂകമ്പത്തിന്‍രെ ഫലമായി ഈ നദി ഗതിമാറി ഒഴുകിയതായിട്ടാണ് പറയപ്പെടുന്നത്. അന്നുണ്ടായ ഭൂകമ്പങ്ങളില്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്നത് ഇപ്പോഴും വ്യക്തമല്ലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഭൗമശാസ്്ത്ര രംഗത്തെ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെയൊരു ഭൂകമ്പത്തിന് യാതൊരു സാധ്യതയുമില്ല എന്നാണ്്. റിക്ടര്‍ സ്‌കെയിലില്‍ 10 രേഖപ്പെടുത്തുന്ന ഭൂകമ്പം ഉണ്ടാകുമെന്ന് പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല എന്നാണവര്‍ പറയുന്നത്.