പാനൂർ: വിമാനത്താവള നാലുവരി പാതയ്ക്കായി സ്ഥലം സർവേ നടത്താൻ ഉദ്യോഗസ്ഥർ എത്തിയതോടെ പാനൂർ ടൗണിലെ വ്യാപാരികൾ കടുത്ത ആശങ്കയിലായി. പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയായ മട്ടന്നൂർ-കുറ്റ്യാടി നാലുവരിപാത പാനൂർ ടൗണിനെ കീറി മുറിച്ചുകൊണ്ടാണ് കടന്നുപോകുന്നത്.

ഇതിനായി പൊലീസ് സന്നാഹത്തോടെ വ്യാപാരികളെ ഒഴിപ്പിച്ചുള്ള സ്ഥലമേറ്റെടുക്കാനുള്ള നീക്കം പാനൂരിൽ സംഘർഷവാസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. വ്യാപാരികളുടെ കടുത്ത എതിർപ്പിനിടയിൽ ഉദ്യോഗസ്ഥന്മാർ കടകളിൽ കയറി അടയാളപ്പെടുത്താൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.

ഇതേ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു. തിങ്കളാഴ്‌ച്ച രാവിലെ ഉദ്യോഗസ്ഥന്മാർ അടയാളപ്പെടുത്താൻ എത്തിയപ്പോഴാണ് പാനൂർ ടൗണിൽ വ്യാപാരികൾ കടുത്ത എതിർപ്പുമായി രംഗത്തുവന്നത്. കഴിഞ്ഞ ശനിയാഴ്ച തന്നെ പാനൂരിൽ മാർക്കിങ് നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ഇതേ തുടർന്ന് രാവിലെ തന്നെ വ്യാപാരികളും നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയതോടെ സി. ഐ എംപി ആസാദിന്റെ നേതൃത്വത്തിൽ വൻപൊലിസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.

തുടർന്ന് വ്യാപാരികളുമായി കെ. ആർ. എഫ്.ബി ഉദ്യോഗസ്ഥന്മാർ അനുരഞ്ജന ചർച്ച നടത്തിയെങ്കിലും വ്യാപാരികൾ വഴങ്ങിയില്ല.ഇതേ തുടർന്ന് എന്തുവന്നാലും സർവേ നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. തുടർന്ന് സർവേ തടസങ്ങളില്ലാതെ പുനരാരംഭിക്കുന്നതിനിടെയിൽ ഉദ്യോഗസ്ഥർ കടയിൽ കയറി മാർക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ വ്യാപാരികൾ തടയുകയായിരുന്നു.



പാനൂർ നജാത്തുൽ സ്‌കൂളിന് സമീപമാണ് അടയാളപ്പെടുത്തൽ നടന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ കടകളിൽ കയറി സർവേ നടത്തുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥന്മാർ അടയാളപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്‌ച്ചയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ സാമൂഹ്യാഘാത സർവേ നടത്താതെ സ്ഥലം ഏറ്റെടുക്കില്ലെന്ന് കെ.പി മോഹനൻ എംഎൽഎ കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും സ്ഥലം നഷ്ടപ്പെടുന്നവരുടെയും യോഗത്തിൽ ഉറപ്പുനൽകിയിരുന്നു. ഭൂമി ഏറ്റെടുക്കുന്നവർക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്നാണ് എംഎൽഎയുടെ വാഗ്ദാനം. ഒരുകാലത്ത് അക്രമരാഷ്ട്രീയം കൊണ്ടു പൊറുതിമുട്ടിയപാനൂർ ടൗണിലെ വ്യാപാരികൾ റോഡുവികസനത്തിന്റെ പേരിൽ കുടിയിറക്കു ഭീഷണിയിലാണ്. ജീവിത പ്രയാസം നേരിടുന്ന