- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഫേസ്ബുക്കിൽ പടം ഇടാൻ വേണ്ടിയാണ് കലക്ടർ ഇരിക്കുന്നത്; മോക്ഡ്രില്ലിൽ ഒരു പയ്യൻ മരിച്ചു; യാതൊരു സുരക്ഷയുമില്ല: പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ് അയ്യർക്കെതിരേ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്; സംസ്ഥാന വൈസ് പ്രസിഡന്റ് ശബരീനാഥന്റെ ഭാര്യയ്ക്കെതിരേ സമരം നടന്നതിൽ ഞെട്ടി കോൺഗ്രസ് നേതൃത്വം; എംജി കണ്ണൻ വീണ്ടും ചർച്ചകളിൽ
പത്തനംതിട്ട: ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ രാജി വയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ ആവശ്യപ്പെട്ടു. കലക്ടറേറ്റിലേക്ക് സമരം നടത്തിയതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോഴായിരുന്നു കണ്ണന്റെ പ്രതികരണം. ഫേസ് ബുക്കിൽ പടം ഇടാൻ വേണ്ടിയാണ് കലക്ടർ ഇവിടെ ഇരിക്കുന്നത്. മോക്ഡ്രില്ലിൽ ഒരു പയ്യൻ മരിച്ചു. ജനങ്ങൾക്ക് യാതൊരു സുരക്ഷയുമില്ല. ഇവരെ ഇവിടെ നിന്നും പറഞ്ഞു വിടണമെന്നും കണ്ണൻ പറഞ്ഞു.
കണ്ണന്റെ പ്രസ്താവന ഞെട്ടിച്ചത് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതൃത്വങ്ങളെയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥന്റെ ഭാര്യയാണ് കലക്ടർ. ഇക്കാരണം കൊണ്ട് തന്നെ കലക്ടർക്കെതിരേ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ സമരം നടത്താൻ തയാറായിരുന്നില്ല. മോക്ഡ്രിൽ ദുരന്തം അടക്കം നിരവധി വീഴ്ചകൾ കലക്ടറുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. എതിരേ ഒരു പ്രസ്താവന ഇറക്കാൻ പോലും കോൺഗ്രസ് നേതാക്കൾ തയാറായിരുന്നില്ല. ഇവർ മറ്റ് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി പ്രസ്താവന നടത്തുമ്പോഴാണ് കണ്ണൻ യാഥാർഥ്യം വിളിച്ചു പറഞ്ഞിരിക്കുന്നത്.
മോക്ഡ്രിൽ ദുരന്തത്തിനെതിരേ മല്ലപ്പള്ളി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്താൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. ഇതും കലക്ടർക്ക് എതിരാകുമെന്ന് കണ്ട് പിന്നീട് അത് റദ്ദാക്കി. കലക്ടർ പ്രതിക്കൂട്ടിലാകുന്ന നിരവധി വിഷയങ്ങൾ ഉണ്ടായപ്പോഴും കോൺഗ്രസ് നേതൃത്വം മൗനം പാലിച്ചു. ഇതേ ചോദ്യം ഡിസിസി പ്രസിഡന്റ് അടക്കമുള്ള ഉന്നത നേതാക്കളോട് ചോദിച്ചപ്പോഴും ഉരുണ്ടു കളിക്കുകയായിരുന്നു. കലക്ടർക്കെതിരേ മൂന്നു മുന്നണികളും അനങ്ങില്ല. സിപിഎം ജില്ലാ സെക്രട്ടറി പറയുന്നതു പോലെ കാര്യങ്ങൾ ചെയ്യുന്നതിനാൽ സിപിഎമ്മിന് അനക്കമില്ല ശബരീനാഥന്റെ ഭാര്യയായിനാൽ കോൺഗ്രസിനും പമ്പയിൽ ചെന്ന് ശരണം വിളിച്ച് വൈറൽ ആയതിനാൽ ബിജെപിക്കും കലക്ടറെ എതിർക്കാൻ താൽപര്യമില്ല.
റാന്നി ബണ്ട് പാലം റോഡിന്റെ അശാസ്ത്രീയ നിർമ്മാണത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തടി വെച്ച ബീമുമായി പ്രതിഷേധം നടത്തിയപ്പോഴാണ് കലക്ടർക്കെതിരായ പ്രസ്താവന ഉണ്ടായത്. ജില്ലാ പ്രസിഡന്റ് എം,ജി,കണ്ണൻ, ജില്ലാ സെക്രട്ടറിമാരായ,ആരോൺ ബിജിലി പനവേലി, അരവിന്ദ് വെട്ടിക്കൽ, ഷിന്റൂ തേനാലിൽ, നിയോജക മണ്ഡലം പ്രസിഡന്റ് സാംജി ഇടമുറി, സെക്രട്ടറി ഷിബു തോണിക്കടവിൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കുറ്റക്കാരനായ കരാറുകാറനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നിയമ നടപടികൾ സ്വീകരിക്കാൻ കലക്ടർ തയാറാക്കണം എന്ന യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്