- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീലങ്കയില്‍ നിന്നും മുങ്ങി അഭയം തേടിയെത്തിയത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡിഗോ ഗാര്‍ഷ്യ ദ്വീപില്‍; ബ്രിട്ടന്റെയും അമേരിക്കയുടെയും രഹസ്യ സൈനിക താവളമായ ദ്വീപില്‍ പെട്ടുപോയവര്‍ക്ക് വിസ നല്കി ബ്രിട്ടന്
ശ്രീലങ്കയില്‍ നിന്നും മുങ്ങി അഭയം തേടിയെത്തിയത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡിഗോ ഗാര്‍ഷ്യ ദ്വീപില്‍
ലണ്ടന്‍: വര്‍ഷങ്ങളായി ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡിഗോ ഗാര്‍ഷ്യ ദ്വീപില്‍ പെട്ടുപോയ അഭയാര്‍ത്ഥികള്‍ക്ക് യു കെയിലേക്ക് വരാനുള്ള അനുമതി നല്‍കാന്‍ തീരുമാനമായി. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി 60 ഓളം ശ്രീലങ്കന്‍ തമിഴ് വംശജര്‍ ഇവിടെ താത്ക്കാലിക ക്യാമ്പുകളില്‍ കഴിയുകയാണ്. അമേരിക്കയുടെയും ബ്രിട്ടന്റെയും അതീവ രഹസ്യമായ സൈനിക താവളം സ്ഥിതിചെയ്യുന്ന ഈ ദ്വീപില്‍ പുറത്തു നിന്നും ആദ്യമായി എത്തിയത് ഇവരാണ്.
നേരത്തെ, ഇവരെ യു കെയിലെക്ക് കൊണ്ടുവരുന്നതിനോട് സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു, ഇതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളോളമായിരുന്നു നിയമയുദ്ധങ്ങള്‍ നടന്നത്. കൂടുതല്‍ ചിന്തിച്ചതില്‍ നിന്നും സര്‍ക്കാര്‍ നയം മാറ്റാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ അഭിഭാസകരാണ് തിങ്കളാഴ്ച അറിയിച്ചത്. ഇതനുസരിച്ച്, അവിടെയുള്ള എല്ലാ പുരുഷന്മാരുടെയും മുഴുവന്‍ കുടുംബങ്ങളെയും, നേരിട്ട് യു കെയില്‍ എത്തിക്കാന്‍ വശിയൊരുക്കും. എന്നാല്‍, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ അവരെ യു കെയിലേക്ക് പ്രവേശിപ്പിക്കുകയില്ല.
ഇതുമായി ബന്ധപെട്ട ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനം പുറത്തുവരുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ദ്വീപിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് അവരെ യു കെയില്‍ എത്തിക്കാന്‍ തീരുമാനിച്ചതെന്നും, ബ്രിട്ടനില്‍ താമസിക്കാന്‍ അവര്‍ക്ക് അനുവാദമുണ്ടാവുക ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
തമിഴ് വംശജരെ പ്രതിനിധാനം ചെയ്യുന്ന അഭിഭാഷകര്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ജനാവാസമില്ലാത്ത ദ്വീപില്‍ മൂന്ന് വര്‍ഷം ചെലവഴിച്ച് നിരവധി നിയമ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് അവര്‍ ഇപ്പോള്‍ യു കെയില്‍ എത്തുന്നത്. അതുകൊണ്ടു തന്നെ അവരെ എത്രയും പെട്ടെന്ന് യു കെയില്‍ എത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അവരുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു.