ലക്‌നൗ: യുപി മതപരിവര്‍ത്തന റാക്കറ്റിന്റെ സൂത്രധാരന്‍ ജലാലുദ്ദീന്‍ എന്ന ചങ്കൂര്‍ ബാബയെ കഴിഞ്ഞ ശനിയാഴ്ചയാണ് ലഖ്നൗവിലെ ഒരു ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളി നീതു എന്ന നസ്രീനെയും അറസ്റ്റ് ചെയ്തതിരുന്നു, ഇതിലെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. ഹിന്ദു പെണ്‍കുട്ടികളെ മതംമാറ്റുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇയാഴളുടെ പ്രവര്‍ത്തനങ്ങള്‍. തന്റെ പ്രവൃത്തികള്‍ മറച്ചുവെക്കാനും ആളുകളെ തെറ്റിദ്ധരിപ്പിക്കാനും അയാള്‍ ഒരു സ്വയം പ്രഖ്യാപിത വിശുദ്ധനായി വേഷമിടുകയായിരുന്നു. ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് (യുപി-എടിഎസ്) പറയുന്നതനുസരിച്ച്, ഇയാള്‍ പ്രധാനമായും ലക്ഷ്യമിട്ടത് മുസ്ലീം ഇതര സമുദായങ്ങളിലെ സ്ത്രീകളെയായിരുന്നു, കൂടാതെ അവരുടെ മതപരിവര്‍ത്തനത്തിന് ഒരു 'റേറ്റ് ലിസ്റ്റ്' പോലും സൂക്ഷിച്ചിരുന്നു.

ദുര്‍ബല വിഭാഗങ്ങളെ, പ്രത്യേകിച്ച് ദരിദ്രര്‍, വിധവകള്‍, നിസ്സഹായരായ സ്ത്രീകളെ എന്നിവരെയായിരുന്നു ഇയാള്‍ ലക്ഷ്യം വെച്ചിരുന്നത്.

വിവിധ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചങ്കൂര്‍ ബാബയുടെ മതപരിവര്‍ത്തന പരിപാടികള്‍ക്ക് കൂട്ടാളിയായി പ്രവര്‍ത്തിക്കുന്നത് കാമുകി നസ്രീന്‍ കൂടി ചേര്‍ന്ന് 1,500-ലധികം ഹിന്ദു സ്ത്രീകളെയും ആയിരക്കണക്കിന് മറ്റ് മുസ്ലീം ഇതര സമുദായങ്ങളിലെ സ്ത്രീകളെയും ഇസ്ലാമിലേക്ക് മതം മാറ്റിയതായി പോലീസ് വൃത്തങ്ങള്‍ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു.

ഇതിനുമുമ്പ്, ജമാലുദ്ദീന്‍ രത്‌നക്കല്ലുകളും മോതിരങ്ങളും വില്‍ക്കുകയും ചെയ്തിരുന്ന സമയത്ത് മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പലപ്പോഴും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ ഈ സന്ദര്‍ശനത്തിന് പിന്നില്‍ വ്യക്തമായ പദ്ധതിയുണ്ടായിരുന്നതായിട്ടാണ് വിലയിരുത്തപ്പെട്ടുന്നത്. വെറും സാധാരണക്കാരനായി കഴിഞ്ഞിരുന്ന ഇയാള്‍ തന്റെ ജീവിതശൈലി മാറ്റുന്നത് 2020 ഓടെയാണ്. ഒരു ചെറുകിട വ്യാപാരി എന്ന നിലയില്‍ നിന്ന് വളരെ പെട്ടെന്ന് തന്നെ ബാബ പരിവേഷകനായി മാറുകയായിരുന്നു.അതിലൂടെ പെട്ടെന്ന് വളര്‍ന്നു, സമ്പത്തും പദവിയും ഒരുപോലെ നേടി.

പ്രണയച്ചതിയില്‍പ്പെടുത്തിയും യുവതികളെ മതംമാറ്റിയിരുന്നു. ലഖ്നൗവില്‍ നിന്നുള്ള ഒരു സ്ത്രീയെ അത്തരത്തില്‍ പ്രണയച്ചതിയില്‍പ്പെടുത്തിയിരുന്നു. ഹിന്ദുവെന്ന് തെറ്റി ദ്ധരിപ്പിച്ച് ഒരു മുസ്ലീമായ യുവാവ് പെണ്‍കുട്ടിയുമായി പ്രണയത്തിലായി. തുടര്‍ന്ന് നീതുവും മറ്റുള്ളവരും അവളെ മതം മാറ്റാന്‍ നിര്‍ബന്ധിച്ചു. മതപരിവര്‍ത്തനത്തിനായി ഒരു സംഘം തന്നെ ഇയാളുടെ കീഴിലുണ്ടായിരുന്നു. ബ്രാഹ്‌മണ, സിഖ് സ്ത്രീകളെ മതം മാറ്റുന്നതിന് 15-16 ലക്ഷം രൂപയും, ഒബിസികള്‍ക്ക് 10-12 ലക്ഷം രൂപയും, മറ്റ് ജാതിക്കാര്‍ക്ക് 8-10 ലക്ഷം രൂപയും ഇതിനായി നിശ്ചയിച്ചിരുന്നുവെന്നാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ ഒരു ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തിയത്.

ഈ വെളിപ്പെടുത്തല്‍ സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുകയാണ്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിക്ക് സമീപം ഒരു കേന്ദ്രം' സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ ചങ്കൂര്‍ ബാബ ഇതിനകം തന്നെ തയ്യാറാക്കിയിരുന്നു. രണ്ട് വര്‍ഷം മുമ്പ്, നിയമവിരുദ്ധ മതപരിവര്‍ത്തനത്തിന് ഉത്തര്‍പ്രദേശിലെ അസംഗഢിലുള്ള ഇയാളുടെ ചില ബന്ധുക്കള്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്തിരുന്നു.

ചങ്കൂര്‍ ബാബ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി ഒരു ആഡംബര വീട് നിര്‍മ്മിച്ചിരുന്നു, അത് പിന്നീട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൊളിച്ചുമാറ്റി. വെറുതെ ആഡംബരമെന്ന് വിശേഷിപ്പിച്ചാല്‍ അത് കുറഞ്ഞുപോകും. ഇറക്കുമതി ചെയ്ത മാര്‍ബിളും ടൈലുകളും, ആധുനിക സൗകര്യങ്ങളുള്ള അടക്കളയും,സോഫകള്‍, വിദേശ ഫര്‍ണിച്ചറുകള്‍, 10 സിസിടിവി ക്യാമറകള്‍, 500 മീറ്റര്‍ നീളമുള്ള ഒരു സ്വകാര്യ ഡ്രൈവ്വേ, നുഴഞ്ഞുകയറുന്നതവരെ തടയാന്‍ വൈദ്യുതീകരിച്ച മതില്‍ എന്നിവയുള്‍പ്പെടെയുള്ള ഒരു അത്യാഡംബര കൊട്ടാരമായിരുന്നു ഇത്. ഇത് കണ്ട ഉദ്യോഗസ്ഥര്‍ പോലും അമ്പരന്ന് പോയി. ദുബായില്‍ നിന്ന് ഇറക്കുമതി ചെയ്ത സ്പാനിഷ് ഓയില്‍, ആരോ ഗ്യ സംരക്ഷണത്തിനുള്ള മരുന്നുകള്‍, വിദേശ നിര്‍മ്മിത ഡിറ്റര്‍ജന്റുകള്‍, പെര്‍ഫ്യൂമുകള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഇവിടെ നിന്ന് കണ്ടെത്തി.

ഈ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏകദേശം 500 കോടി രൂപ വിദേശ ഫണ്ട് ലഭിച്ചിട്ടുണ്ട്. ഇതാണ് എടിഎസ് ഈ സംഭവത്തെ ഗൗരവമായി കാണുന്നതും. ഇതില്‍ 200 കോടി രൂപ നിയമപരമായി മാര്‍ഗങ്ങളിലുടെ തന്നെ ലഭിച്ച പണമാണ് , ബാക്കി 300 കോടി രൂപ നേപ്പാള്‍ വഴി അനധികൃത ഹവാല വഴിയാണ് മാറ്റിയതെന്നാണ് ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട് പറയുന്നു. കാഠ്മണ്ഡു, നവാല്‍പരസി, രൂപാന്ദേഹി, ബങ്കെ എന്നിവയുള്‍പ്പെടെ നേപ്പാളിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ 100-ലധികം ബാങ്ക് അക്കൗണ്ടുകള്‍ തുറന്നതായി ഏജന്‍സി വെളിപ്പെടുത്തി. ഇന്ത്യയില്‍ മതപരിവര്‍ത്തനത്തിനായി ഉദ്ദേശിച്ചുള്ള പണം സ്വീകരിക്കുന്നതിനാണ് ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചതെന്ന് ആരോപിക്കപ്പെടുന്നു.

പാകിസ്ഥാന്‍, ദുബായ്, സൗദി അറേബ്യ, തുര്‍ക്കി തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നാണ് ഈ ഫണ്ട് എത്തിയിരിക്കുന്നത്.

നേപ്പാളിലെ ഏജന്റുമാര്‍ പണം ഇയാള്‍ക്ക് കൈമാറാന്‍ സഹായിക്കുകയായിരുന്നു. പിന്നീട് അത് ബല്‍റാംപൂര്‍, ശ്രാവസ്തി, ബഹ്റൈച്ച്, ലഖിംപൂര്‍ തുടങ്ങിയ ഇന്ത്യന്‍ ജില്ലകളിലേക്ക് കൊണ്ടുവന്നു, അവിടെ പ്രാദേശിക പണമിടപാടുകാര്‍ നേപ്പാളി കറന്‍സി ഇന്ത്യന്‍ രൂപയാക്കി മാറ്റി. വിവിധ ജില്ലകളില്‍ നിന്നുള്ള ഏജന്റുമാര്‍ അതിര്‍ത്തി കടന്ന് ഫണ്ട് കടത്താന്‍ സഹായിച്ചതായും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

നിലവില്‍ ചങ്കൂര്‍ ബാബയും ഇയാളുടെ കാമുകി നസ്രീനും കുറ്റം സമ്മതിക്കുകയോ ഈ മതപരിവര്‍ത്തന ശൃംഖലയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല. പ്രത്യേക കോടതി ജൂലൈ 16 വൈകുന്നേരം വരെ രണ്ട് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുയാണ്.