- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആകാംക്ഷയോടെ കാത്തു നിന്നപ്പോള്‍ തന്റെ പേര് വിളിക്കുന്നതായി തോന്നി! വിജയിയെന്ന് മട്ടില്‍ പുഞ്ചിരിച്ച് മുഷ്ടി ചുരുട്ടി ആഘോഷിച്ചു മിസ് പനാമ; സംഭവിച്ചത് എന്തെന്ന് അറിയാതെ ആശ്ചര്യപ്പെട്ട് യഥാര്‍ഥ വിജയി മിസ് പരാഗ്വേയും; ബാങ്കോക്കിലെ സൗന്ദര്യ മത്സരത്തില്‍ ഒരു സുന്ദരിക്കു പറ്റിയ അമളി വൈറല്‍
ആകാംക്ഷയോടെ കാത്തു നിന്നപ്പോള്‍ തന്റെ പേര് വിളിക്കുന്നതായി തോന്നി!
ബാങ്കോങ്ക്: സൗന്ദര്യ മല്‍സരത്തില്‍ ഒരു സുന്ദരിക്ക് പറ്റിയ അക്കിടിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സെമിഫൈനല്‍ മല്‍സരത്തിലാണ് ഈ തമാശ അരങ്ങേറിയത്. ബാങ്കോക്കില്‍ നടന്ന മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ കിരീടത്തിനുള്ള ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ പനാമയുടെ പ്രതിനിധിയായ ഇസാമര്‍ ഹെരേര, തന്റെ പേര് വിളിക്കുന്നതായി തോന്നി താനാണ് വിജയിച്ചത് എന്ന മട്ടില്‍ പുഞ്ചിരിയോടെയും മുഷ്ടി ചുരുട്ടിയും ആഘോഷിച്ചു.
തുടര്‍ന്ന് വിജയിയുടെ ഭാവത്തോടെ മുന്നോട്ട നടക്കാനും തുടങ്ങിയിരുന്നു. എന്നാല്‍ അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ തെറ്റ് പറ്റിയതായിരുന്നു. തെരഞ്ഞെടുക്കപ്പെട്ടത് പരാഗ്വേയുടെ സെസിലിയ റൊമേറോ ആയിരുന്നു. പരിപാടിയുടെ അവതാരകനും ഇത് കണ്ട് സ്തബ്ധനായി പോയിരുന്നു. അഭിനന്ദനങ്ങള്‍ എന്ന പതുക്കെ പറഞ്ഞ അദ്ദേഹം പിന്നീട് നിശബ്ദനായി നില്‍ക്കുകയായിരുന്നു.
അമളി മനസിലാക്കിയ ഇസാമര്‍ പെട്ടെന്ന് തന്നെ മറ്റ് സുന്ദരിമാര്‍ക്കൊപ്പം വേദിയില്‍ ചുവട് വെയ്ക്കാനായി പോകുകയായിരുന്നു. ഏതായാലും പരിപാടിയുടെ അവതാരകന്‍ പെട്ടെന്ന് തന്നെ ക്ഷമാപണം നടത്തുകയും മിസ് ഗ്രാന്‍ഡ് പരാഗ്വേയെ പ്രഖ്യാപിക്കുകയാണ് എന്ന് പറയുകയും ചെയ്തു. ഇസാമര്‍ മുമ്പ് നിന്നിരുന്ന സ്ഥലത്തേക്ക് മടങ്ങിവരുന്നതും കാഴ്ചക്കാര്‍ക്ക് മുഖം കാണാന്‍ കഴിയാത്തവിധം തന്ത്രപരമായി മാറിനില്‍ക്കുകയും ചെയ്തിരുന്നു.
വിജയിയായ പരാഗ്വേയുടെ സെസിലിയ റൊമാരോ തുടര്‍ന്ന് വേദിയിലേക്ക് കടന്നു വരികയും ചെയ്തു. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഇസാമറിന് ഇതിലൂടെ വലിയ തോതിലുള്ള പിന്തുണയാണ് ലഭിച്ചത്. ഇവിടെ അവര്‍ക്ക് 21,000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. എന്നാലും പേര് വിളിക്കുന്നത് തെറ്റായി കേട്ടത് എന്തുകൊണ്ടാണെന്ന് പലരും സമ്മതിക്കുന്നില്ല.
പലരും ഇത്തരമൊരു സംഭവം നടന്നതില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു വ്യക്തിക്ക് സംഭവിച്ച നിര്‍ഭാഗ്യത്തെ ആരും പരിഹസിക്കരുത് എന്നാണ് ചിലര്‍ പറയുന്നത്. ഇസാമര്‍ പറഞ്ഞത് അതൊരു തെറ്റായിരുന്നു എന്നും ഇതൊരു മത്സരമാണ് എന്നുമായിരുന്നു. മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ 2025 കിരീടം ഫിലിപ്പീന്‍സില്‍ നിന്നുള്ള എമ്മ ടിഗ്ലാവോയ്ക്കാണ് ലഭിച്ചത്.