- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അടൂരിൽ കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു; ഫയർഫോഴ്സ് നടത്തിയത് ഭഗീരഥ പ്രയത്നം; ശരീരം പുറത്തെടുത്തത് ഒരു മാലിന്യമല തന്നെ കരയിലേക്ക് നീക്കിയ ശേഷം
അടൂർ: മണക്കാല ജനശക്തി നഗറിൽ കെഐപി കനാലിൽ വീണു കാണാതായ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു. മണക്കാല, ജനശക്തി സർവോദയം അനിൽ ഭവനത്തിൽ അനിലിന്റെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ ഫയർ ഫോഴ്സ് കണ്ടെടുത്തത്. അനിൽ വീണ ഭാഗത്ത് തന്നെയാണ് മൃതദേഹം കിടന്നിരുന്നത്. മണക്കാല പോളിടെക്നിക് കോളജിലെ കാന്റീൻ നടത്തിപ്പുകാരനാണ്.
ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. സ്‌കൂട്ടർ മറിഞ്ഞതിനെ തുടർന്ന് അനിൽ തെറിച്ച് കനാലിൽ വീണുവെന്നാണ് സംശയം. കനാലിൽ അതിശക്തമായ ഒഴുക്കായിരുന്നതിനാൽ ഫയർ ഫോഴ്സിന്റെ സ്‌കൂബ ടീമിന് ഏറെ വെല്ലുവിളി നേരിട്ടു. ഇതിനൊപ്പം തടിക്കഷണങ്ങൾ അടക്കമുള്ള മാലിന്യങ്ങളും അടിഞ്ഞു കൂടിക്കിടക്കുകയായിരുന്നു. ഇതിന് അടിയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഒരു മാലിന്യ മല തന്നെ കരയിലേക്ക് നീക്കിയതിന് ശേഷമാണ് മൃതദേഹം പുറത്തെടുക്കാൻ കഴിഞ്ഞത്.
സ്‌കൂട്ടറിന് അരികിലായി അനിലിന്റെ മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. സ്‌കൂട്ടർ നിയന്ത്രണം വിട്ടു കനാലിന് സൈഡിലേക്ക് മറിയുകയായിരുന്നു എന്ന് സാക്ഷികൾ പറയുന്നു. തെന്മല ഡാമിൽ നിന്നുള്ള ജലവിതരണത്തിന്റെ ശക്തി കുറച്ച ശേഷം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. മരക്കഷണങ്ങൾ, വൃക്ഷ അവശിഷ്ടങ്ങൾ, മാലിന്യകൂമ്പാരം എന്നിവ നീക്കുന്ന ജോലിയാണ് ആദ്യം ഫയർ ഫോഴ്സിന്റെ സ്‌കൂബ ടീം ചെയ്തത്.