- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഗണപതി മിത്തെന്ന പ്രസംഗത്തിൽ വിവാദം കത്തി നിൽക്കവേ അനുരഞ്ജന നീക്കവുമായി സ്പീക്കർ; പ്രതിഷേധം ശക്തമായി നിൽക്കവേ ഗണപതി ക്ഷേത്രത്തിന് ഷംസീറിന്റെ എംഎൽഎ ഫണ്ടിൽ നിന്നും 64 ലക്ഷം രൂപ അനുവദിച്ചു; കോടിയേരിയിലെ പുരാതന ക്ഷേത്രത്തിന് പണം അനുവദിച്ചത് ക്ഷേത്രക്കുള നവീകരണത്തിന്
കണ്ണൂർ: ശാസ്ത്രീയ ചിന്ത (സയന്റിഫിക്ക് ടെംപർ ) സ്‌കൂൾ പൊതു പരിപാടിക്കിടെ ഉയർത്തി പിടിക്കുന്നതിനായി കുന്നത്ത് നാട് വിദ്യാ ജ്യോതി ഉദ്ഘാടനം ചെയ്യുന്നതിനിടെ പ്രസംഗിച്ച എ എൻ ഷംസീർ വിവാദങ്ങൾ തണുപ്പിക്കാൻ ശ്രമം നടത്തുന്നു. സ്പീക്കർ എ.എൻ.ഷംസീർ കുന്നത്ത് നാട്ടിലെ സ്‌കൂൾ പരിപാടിക്കിടെ നടത്തിയ ഗണപതി വിവാദ പ്രസംഗം കത്തി നിൽക്കെ സ്വന്തം മണ്ഡലത്തിലെ ഗണപതി ക്ഷേത്രത്തിലെ കുളം നവീകരിക്കാൻ 64 ലക്ഷം രൂപ അനുവദിച്ചതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഈ കാര്യം സ്പീക്കർ ഷംസീർ തന്നെയാണ് തന്റെ ഫേസ്‌ബുക്ക് പേജിലുടെ പുറത്തു വിട്ടത്.
തിങ്കളാഴ്‌ച്ച രാവിലെ എ എൻഷംസീർ തന്നെയാണ് തന്റെ ഫേസ്‌ബുക്ക് പേജിലുടെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് ഇത്രയും തുക വലിയ അനുവദിച്ചതായി അറിയിച്ചത്. കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാരാൽതെരുവിലെസ ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തോട് ചേർന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായാണ് 64 ലക്ഷം രൂപ അനുവദിച്ചു ഭരണാനുമതിയായത്.
പഴമയുടെ പ്രൗഡി നിലനിർത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്ക് തന്നെ ക്ഷേത്രകുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കും. ഗണപതി വിവാദം നിയമസഭയിലടക്കം വരാനിരിക്കെ ഗണപതി ക്ഷേത്രത്തിന് ലക്ഷങ്ങൾ അനുവദിച്ചത് സോഷ്യൽ മീഡിയകളിൽ സിപിഎം വേദികളിൽ സജീവമായി പ്രചരിപ്പിക്കുന്നുണ്ട്.
എന്നാൽ വെറും മിത്തായി വിശേഷിപ്പിച്ച ഗണപതിക്കായി എം.എൽ എ ഫണ്ട് അനുവദിച്ചത് എന്തിനാണെന്ന ചോദ്യം വിശ്വാസികളിൽ ചിലർ സോഷ്യൽ മീഡിയയിലൂടെ ഉന്നയിക്കുന്നുമുണ്ട്. രാഷ്ട്രീയ വിവാദങ്ങൾ എൻ.എസ്.എസ് സമര പിന്മാറ്റത്തോടെ തണുത്തു വരുന്നതിനിടെയാണ് എ.എൻ ഷംസീറിന്റെ ഗണപതി ക്ഷേത്ര കുളത്തിന് ഫണ്ട് അനുവദിക്കൽ.




