- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി അഭിപ്രായങ്ങളും തീരുമാനങ്ങളും ഇടയ്ക്കിടെ മാറ്റുന്നവര്‍ക്കുള്ള വിളിപ്പേര് 'ചങ്ക്' എന്നല്ല; സത്യത്തെ വീണ്ടും വളച്ചൊടിച്ച് വ്യക്തി ഹത്യക്ക് ശ്രമിക്കുന്നയാള്‍'; മേജര്‍ രവിക്കെതിരെ ആഞ്ഞടിച്ച് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍
മേജര്‍ രവിക്കെതിരെ ആഞ്ഞടിച്ച് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍
കൊച്ചി: എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളില്‍ സംവിധായകന്‍ മേജര്‍ രവിക്കെതിരെ വീണ്ടും തുറന്നടിച്ച് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ നേരത്തെ മേജര്‍ രവിയെ വിമര്‍ശിച്ചത് മറ്റൊരോ എഴുതിയതാണ് എന്ന മേജര്‍ രവിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് അസോസിയേഷന്‍ വീണ്ടും രംഗത്ത് എത്തിയത്.
സത്യത്തെ വീണ്ടും വളച്ചൊടിച്ച് വ്യക്തിഹത്യക്ക് ശ്രമിക്കുന്ന അദ്ദേഹം ഒരു മൈക്ക് കിട്ടിയാല്‍ എന്ത് കാര്യവും തോന്നുന്ന രീതിയില്‍ വിളിച്ചു പറഞ്ഞാല്‍ പറയുന്നത് എല്ലാം സത്യമാകും എന്ന് ജനങ്ങള്‍ വിശ്വസിക്കും എന്ന് കരുതരുത് എന്ന് ഫാന്‍സ് അസോസിയേഷന്‍ കുറിപ്പില്‍ പറയുന്നു.
മോഹന്‍ലാലിന്റെ ചങ്കാണ് എന്ന് മാധ്യമങ്ങള്‍ വഴി വിളിച്ചു പറയുന്നത് എന്ത് അര്‍ഥത്തില്‍ ആണ്. നമ്മുടെ ഒരു ചങ്ക് എന്ന് പറയുന്ന വ്യക്തിക്ക് എന്തെങ്കിലും ഒരു ബുദ്ധിമുട്ട് വന്നാല്‍ അവരോടൊപ്പം നില്‍ക്കാതെ നേരെ മറിച്ച് സ്വന്തം വ്യക്തി താല്‍പര്യത്തിനു വേണ്ടി, സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ വന്ന് ഇത്തരം ഒരു കോമാളിത്തരം ഒരു ചങ്കും കാണിക്കും എന്ന് ഞങ്ങള്‍ കരുതുന്നില്ല. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി അഭിപ്രായങ്ങളും തീരുമാനങ്ങളും ഇടയ്ക്കിടെ മാറ്റുന്നവര്‍ക്കുള്ള വിളിപ്പേര് 'ചങ്ക്' എന്നല്ല..., കുറിപ്പില്‍ പറയുന്നു.
ഫാന്‍സ് അസോസിയേഷന്‍ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
നമസ്‌കാരം,
ഇന്ന് സംവിധായകന്‍ രവി ഉന്നയിച്ച ഒരു പരാമര്‍ശം ശ്രദ്ധയില്‍ പെട്ടു. മോഹന്‍ലാല്‍ ഫാന്‍സ് ഒഫീഷ്യല്‍ ആയി പുറത്ത് വിട്ട ഒരു കുറിപ്പ് ആരുടെയോ ഡ്രാഫ്റ്റ് ആണ് എന്ന് പറഞ്ഞു ന്യായീകരിക്കാന്‍ ശ്രമിച്ച സംവിധായകന്‍ ഒന്ന് കൂടി വ്യക്തമാക്കണം ആരുടെ ഡ്രാഫ്റ്റ് ആണ് എന്നും എന്ത് അടിസ്ഥാനത്തില്‍ ആണ് അങ്ങനെ പറഞ്ഞത് എന്നും. സത്യത്തെ വീണ്ടും വളച്ചൊടിച്ച് വ്യക്തി ഹത്യക്ക് ശ്രമിക്കുന്ന അദ്ദേഹം ഒരു മൈക്ക് കിട്ടിയാല്‍ എന്ത് കാര്യവും തോന്നുന്ന രീതിയില്‍ വിളിച്ചു പറഞ്ഞാല്‍ പറയുന്നത് എല്ലാം സത്യമാകും എന്ന് ജനങ്ങള്‍ വിശ്വസിക്കും എന്ന് കരുതരുത്.
ഞങ്ങളുടെ അസോസിയേഷന്‍ ഭാരവാഹികള്‍ മുഴുവനും ചേര്‍ന്ന് ചര്‍ച്ച ചെയ്‌തെടുത്ത ഒരു കുറിപ്പാണ് ഞങ്ങള്‍ ഷെയര്‍ ചെയ്തിരുന്നത്. ഏതെങ്കിലും ഒരു വ്യക്തിയുടെ പേഴ്‌സണല്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉള്ള ഒന്നല്ല ഞങ്ങളുടെ ഈ അസോസിയേഷന്‍ എന്ന് കൃത്യമായ ബോധത്തോടുകൂടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നത്.
മോഹന്‍ലാലിന്റെ ചങ്കാണ് എന്ന് മാധ്യമങ്ങള്‍ വഴി വിളിച്ചു പറയുന്നത് എന്ത് അര്‍ഥത്തില്‍ ആണ്. നമ്മുടെ ഒരു ചങ്ക് എന്ന് പറയുന്ന വ്യക്തിക്ക് എന്തെങ്കിലും ഒരു ബുദ്ധിമുട്ട് വന്നാല്‍ അവരോടൊപ്പം നില്‍ക്കാതെ നേരെ മറിച്ച് സ്വന്തം വ്യക്തി താല്‍പര്യത്തിനു വേണ്ടി, സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ വന്ന് ഇത്തരം ഒരു കോമാളിത്തരം ഒരു ചങ്കും കാണിക്കും എന്ന് ഞങ്ങള്‍ കരുതുന്നില്ല. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി അഭിപ്രായങ്ങളും തീരുമാനങ്ങളും ഇടയ്ക്കിടെ മാറ്റുന്നവര്‍ക്കുള്ള വിളിപ്പേര് 'ചങ്ക്' എന്നല്ല... അദ്ദേഹം ചങ്ക് എന്ന വാക്കിന് കൊടുത്ത അര്‍ത്ഥം എന്താണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല...
ഇന്നും മറിച്ചല്ല നടന്നത് ഏതോ ഒരു വ്യക്തിയുടെ തലയില്‍ എല്ലാം കെട്ടി വച്ച് ഞങ്ങള്‍ അന്ന് പറഞ്ഞതിന്റെ സാരം എന്തെന്ന് പോലും ഉള്‍ക്കൊള്ളാതെ വീണ്ടും ചില ബാലിശമായ കാര്യങ്ങള്‍ ഉന്നയിച്ച് വിഷയത്തില്‍ നിന്നും തെന്നി മാറിയിരിക്കുക ആണ് അദ്ദേഹം. മാധ്യമ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും വന്ന ബുള്ളറ്റുകള്‍ ആകുന്ന ചോദ്യങ്ങളില്‍ നിന്നും വളരെ സമര്‍ത്ഥമായി തന്നെ അദ്ദേഹം ഒഴിഞ്ഞു മാറി.
ലാലേട്ടന്‍ ഇതിന് മുന്‍പും പറഞ്ഞിട്ടുണ്ട് 'ഒരു ബുദ്ധിമുട്ട് വരുമ്പോള്‍ എന്നും എനിക്ക് എന്റെ പിള്ളേര് ഉണ്ടെട' എന്ന്. അങ്ങനെ ഉള്ള ലക്ഷക്കണക്കിന് ആരാധകര് ആണ് ലാലേട്ടന്റെ ചങ്കുകള്‍. വിവിധ ജാതി, മത, രാഷ്ട്രീയ വിശ്വാസങ്ങള്‍ ഉള്ള ലക്ഷക്കണക്കിന് ചങ്കുകള്‍.... അതുകൊണ്ട് ആണ് ഞങ്ങള്‍ ഇപ്പോഴും പറയുന്നത്,
'ലാലേട്ടന്‍ ഞങ്ങളുടെ ചങ്കല്ല, ചങ്കിടിപ്പാണ്.'
എന്തെങ്കിലും പറഞ്ഞ് മോഹന്‍ലാലിന്റെ പ്രീതി നേടേണ്ട ആവശ്യമില്ല. 1994 മാര്‍ച്ച് 13 മുതലുള്ള ബന്ധമാണ് അത്. പടം ചെയ്താലും ഇല്ലെങ്കിലും അത് അവിടെ തന്നെ കാണും, അത് മരിക്കുന്നതു വരെ അതുപോലെ നില്‍ക്കും. 'കീര്‍ത്തിചക്ര' എന്ന സിനിമ ചെയ്ത് എന്നെ മേജര്‍ രവി ആക്കിയത് മോഹന്‍ലാല്‍ ആണ്, അത് ആന്റണി പെരുമ്പാവൂര്‍ ഒന്നും പ്രൊഡ്യൂസ് ചെയ്തതല്ല, അത് നിര്‍മിച്ചത് ആര്‍ ബി ചൗധരി സാറാണ്, എനിക്ക് അവര്‍ രണ്ടുപേരോടും കടപ്പാടുണ്ട്. അത് ഞാന്‍ എന്നും കാണിച്ചിരിക്കും. മേജര്‍ രവി മോഹന്‍ലാലിന്റെ ചങ്ക് ആണ്. മോഹന്‍ലാലിന് വേണ്ടെങ്കിലും ഇല്ലെങ്കിലും' എന്നായിരുന്നു മേജര്‍ രവി നേരത്തെ പ്രതികരിച്ചത്.
'എംപുരാന്‍' കണ്ടിറങ്ങിയപ്പോള്‍ തന്നെ എനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ ഒരു പടം ഇറങ്ങിയ ഉടനെ തന്നെ അതിനെക്കുറിച്ച് നെഗറ്റീവ് പറയാന്‍ കഴിയില്ല. സിനിമയില്‍ സത്യാവസ്ഥകളെ മറച്ചുപിടിച്ചുകൊണ്ട് പകുതി മാത്രം പറഞ്ഞിട്ട് ഒരു വിവാദം ഉണ്ടാക്കിയതല്ലേ, അതുകൊണ്ടല്ലേ ജനങ്ങള്‍ ഇളകി സംസാരിക്കുന്നത് ? അപ്പോ സിനിമയില്‍ പ്രശ്നം ഉണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ പടം കൊള്ളില്ല എന്നല്ല. ഇന്നും നിങ്ങള്‍ക്ക് മോഹന്‍ലാല്‍ പടം കണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ആന്റണി പെരുമ്പാവൂരില്‍ നിന്ന് ക്ലാരിറ്റി കിട്ടിയിട്ടുണ്ടോ, ഇല്ല എന്നാണ് ഉത്തരം.'മേജര്‍ രവിയുടെ വാക്കുകള്‍.
'ഞാനൊരു രാഷ്ട്രവാദിയാണ് രാഷ്ട്രീയവാദിയല്ല. എംപുരാനില്‍ രാജ്യവിരുദ്ധതയുണ്ട്. ഗോധ്രയെന്ന് പറഞ്ഞാല്‍ എന്താണ്?. ഹിന്ദുക്കള്‍ പോയിട്ട് മുസ്ലീങ്ങളെ കൊല്ലുന്നു എന്നുമാത്രം കാണിച്ചാല്‍ എന്താവും സ്ഥിതി?. ഇവിടെ മനഃസമാധാനത്തോടെ ജീവിക്കുകയാണ് ഹിന്ദുക്കളും മുസ്ലീങ്ങളും. എന്നാല്‍ 20 വയസുള്ള കുട്ടി കാണുന്നത് ഹിന്ദുക്കള്‍ മുസ്ലീങ്ങളെ കൊല്ലുന്നതാണ്. വെറുതെ സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണ് ലക്ഷ്യം. എന്റെ ഒരു സിനിമയിലും രാജ്യവിരുദ്ധത ഇല്ല. എന്റെ സിനിമയില്‍ ഏതെങ്കിലും ഒരു ജാതിയെയോ മതത്തെയോ രാഷ്ട്രീയത്തയോ മോശമാക്കി ചിത്രീകരിച്ചിട്ടില്ല.
കീര്‍ത്തിചക്രയില്‍ മുസ്ലീങ്ങളെ വില്ലന്‍മാരാക്കി എന്ന് ചിലര്‍ അടുത്തിടെ പറയുന്നത് കേട്ടു. കശ്മീരിലും ബലൂചിസ്ഥാനിലുമുള്ള വില്ലന്‍മാര്‍ ചെയ്യുന്നതിന് എനിക്ക് എന്റെ അച്ഛന്റെ പേര് അവര്‍ക്ക് ഇട്ടുകൊടുക്കാന്‍ പറ്റില്ല. അവിടെ മുസ്ലീമിന്റെ പേര് തന്നെയായിരിക്കും. അതിന്റെ പേരില്‍ ഒരുപ്രശ്നവും ഉണ്ടായിട്ടില്ല, ഇപ്പോ അതൊക്കെ ചൊറിയന്‍മാരാണ് ചെയ്യുന്നത്' - മേജര്‍ രവി പറഞ്ഞു. ബുള്ളറ്റുകളെ പേടിച്ചിട്ടില്ല പിന്നയല്ലേ സൈബര്‍ അറ്റാക്കെന്നുമായിരുന്നു മേജര്‍ രവി പറഞ്ഞത്.