- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോളിവുഡിൽ 1000 കോടിയുടെ ആഘോഷം
കൊച്ചി: സുവർണ്ണകാലം എന്ന് അറിയപ്പടുന്ന ഒരു ഘട്ടത്തിലൂടെ കടന്നുപോവുകയാണ് മലയാള സിനിമയിപ്പോൾ
2024 പിറന്ന് അഞ്ചുമാസം ആകുമ്പോഴേക്കും 1000 കോടി എന്ന മാന്ത്രിക സംഖ്യയിൽ എത്തിയിരിക്കുകയാണ് മലയാള സിനിമ. ഇതുവരെ റിലീസ് ചെയ്ത പടങ്ങളുടെ ആകെ കലക്ഷൻ പരിശോധിക്കുമ്പോൾ ലഭിക്കുന്ന കണക്കാണിത്.
ഇന്ത്യൻ സിനിമയിൽ ഈ വർഷം ഗ്രോസ് കളക്ഷന്റെ 20 ശതമാനത്തോളം മോളിവുഡിൽ നിന്നാണ്. അതേസമയം ബോളിവുഡിന്റെ വിഹിതം 38 ശതമാനമുണ്ട്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത 2018, രോമാഞ്ചം, കണ്ണൂർസ്‌ക്വാഡ്, ആർഡിഎക്‌സ്, നേര് തുടങ്ങിയ വിജയ ചിത്രങ്ങളിലൂടെ 500 കോടിയോളമായിരുന്നു മലയാളസിനിമയുടെ ഗ്രോസ് കളക്ഷൻ.
അടുത്തിടെ മലയാളത്തിൽ റിലീസ് ചെയ്ത ഹിറ്റ് ചിത്രങ്ങളുടെ കളക്ഷനിൽ നല്ലൊരു പങ്കും ഇതര ഭാഷയിൽ നിന്നായിരുന്നു. 100 കോടിയോളം രൂപയാണ് ഡബ്ബ് ചെയ്യാതെ പ്രദർശനത്തിനെത്തിയ 'മഞ്ഞുമ്മൽബോയ്‌സ്' തമിഴ്‌നാട്ടിൽ നിന്ന് വാരിയെടുത്തത്. അമേരിക്കയിലാദ്യമായി ഒരു ദശലക്ഷം ഡോളർ നേടിയ ഈ സിനിമ കർണാടകയിലും 10 കോടിക്കടുത്ത് നേടി. ഫഹദ് ഫാസിൽ നായകനായ ആവേശവും ആഗോളതലത്തിൽ 150 കോടിയിലധികം നേടിയിട്ടുണ്ട്.
ഓസ്ലറും , ഭ്രമയുഗവും, പ്രേമലുവും തിയേറ്ററിൽ ആഘോഷമായി കൊണ്ടിരിക്കുന്ന ഗുരുവായൂരമ്പല നടയിലുമെല്ലാം ഈ വിജയത്തിൽ നല്ലൊരു പങ്കു വഹിക്കുന്നുണ്ട്. ഇനി മലയാള സിനിമയിൽ റിലീസ് ചെയ്യാനിരിക്കുന്ന ഓരോ സിനിമയിലും സിനിമാ പ്രേമികൾക്ക് വലിയ പ്രതീക്ഷയാണുള്ളത്. ടർബോയും, എമ്പുരാനും, ബറോസുമെല്ലാം പുറത്തിറങ്ങുമ്പോൾ പുതു ചരിത്രങ്ങൾ മോളിവുഡിൽ അടയാളപ്പെടുത്തിക്കൊണ്ടിരിക്കും എന്ന കാര്യത്തിൽ സംശയമില്ല
മുൻവർഷങ്ങളിൽ മോളിവുഡിനെക്കാൾ ചെറിയ ഇൻഡസ്ട്രി എന്ന് വിളിക്കുന്ന കന്നഡ സിനിമ പോലും കോടികൾ വാരുമ്പോൾ മലയാള സിനിമ തകർച്ചയിലായിരുന്നു. 'മലയാള സിനിമ എന്നാൽ ഊതിവീർപ്പിച്ച കുമിള' എന്നാണ് ഒരു തമിഴ് പിആർഒ വിമർശിച്ചത്. മോളിവുഡ് എന്നാൽ 'പ്രകൃതിവുഡ്' എന്നും 'പെട്ടിക്കടവുഡ്' എന്നും കളിയാക്കിയവരും ചുരുക്കമല്ല. അവിടെനിന്നാണ് മലയാള സിനിമാ വ്യവസായം ഈ കുതിപ്പ് നടത്തുന്നത്.
്
ഈ നേട്ടം കേരളത്തിലും ജിസിസിയിലും നിന്നുള്ളത് മാത്രമല്ല. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ മലയാളം സിനിമകൾ കോടികൾ വാരിയ വർഷമാണിത്. പ്രേമലു സിനിമ ആന്ധ്രയിലും തെലങ്കാനയിലുമായി 15 കോടിക്ക് മുകളിലാണ് നേടിയത്. തമിഴ്‌നാട്ടിലും സിനിമ 10 കോടിക്ക് മുകളിൽ കളക്റ്റ് ചെയ്തു. അന്നുവരെ ഒരു മലയാളം സിനിമ തമിഴ്‌നാട്ടിൽ നിന്ന് മൂന്ന് കോടിയിൽ താഴെ മാത്രമാണ് നേടിയിരുന്നതെങ്കിൽ മഞ്ഞുമ്മൽ ബോയ്സ് 24 ദിവസം കൊണ്ട് തമിഴ്‌നാട്ടിൽ 50 കോടി ക്ലബ് തുറന്നു. നിലവിൽ തമിഴ്‌നാട് ബോക്സോഫീസിൽ നിന്ന് ഈ വർഷം ഏറ്റവും അധികം പണം നേടിയ സിനിമയുമാണ് മഞ്ഞുമ്മൽ ബോയ്സ്.
കർണാടകയിലും സ്ഥിതി മറ്റൊന്നല്ല. സിനിമ അവിടെയും 10 കോടിക്ക് മുകളിൽ കളക്റ്റ് ചെയ്തു. മാർച്ച് മാസത്തിൽ ഈ വർഷത്തെ മൂന്നാം 100 കോടി ചിത്രവും പിറന്നു. ആടുജീവിതം 25 ദിവസം കൊണ്ട് സിനിമ 150 കോടി ക്ലബിൽ ഇടം നേടി. ഫഹദിനെ റീലോഞ്ച് ചെയ്ത ആവശേം ആവട്ടെ റിലീസ 12-ാം ദിവസം ം 100 കോടി ക്ലബിൽ കയറി.
. മലയാളത്തിലെ ആദ്യ 100 കോടി പടത്തിന്റെ സംവിധായകൻ വൈശാഖിനൊപ്പം മമ്മൂട്ടി ഒന്നിക്കുന്ന ചിത്രമാണ് ടർബോ, മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ബറോസ് തുടങ്ങിയവും ബോക്സോഫീസിനെ വിറപ്പിക്കുമെന്ന് ഉറപ്പ്.