- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തരൂര്‍-എം കെ രാഘവന്‍ ടീം കണ്ണൂരില്‍ പിടിമുറുക്കുന്നത് തടയാന്‍ കിട്ടിയത് ഒന്നാന്തരം ആയുധം; മാടായി കോളേജ് കോഴ വിവാദത്തില്‍ രാഘവന്‍ ഒറ്റപ്പെടുന്നു; അച്ചടക്ക വാള് വീശണമെന്ന് ഡിസിസി, സുധാകരനോട്; വീട്ടിലേക്കുള്ള മാര്‍ച്ചില്‍ മുഴങ്ങിയത് 'കാട്ടുകള്ളാ എം കെ രാഘവാ, നിന്നെ ഇനിയും റോഡില്‍ തടയും എന്ന്': കരുക്കള്‍ നീക്കി സുധാകര വിഭാഗം
എം കെ രാഘവന്‍ ഒറ്റപ്പെടുന്നു
കണ്ണൂര്‍ : കോണ്‍ഗ്രസ് നിയന്ത്രണത്തലുള്ള മാടായി കോളേജില്‍ കോഴ വാങ്ങി രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നിയമനം നല്‍കിയെന്ന ആരോപണം ഉയര്‍ന്നതോടെ, എം.കെ രാഘവന്‍ എം.പിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കണ്ണൂര്‍ ഡി.സി.സി. ഇതു സംബന്ധിച്ചു കെ.പി.സി.സിക്ക് ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് കത്തു നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനോട് രാഘവനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ നേരിട്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്. എം.കെ രാഘവന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കോളേജില്‍ നിയമിച്ച വിവാദമാണ് പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്ക് കാരണമായത്. ഇതോടെ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ വിശ്വസ്തര്‍ അടങ്ങുന്ന ഡി.സി.സി നേതൃത്വവും ശശി തരൂരിനെ അനുകുലിക്കുന്ന എം.കെ രാഘവനുമായി പരസ്യ പോരിലെക്ക് എത്തി.
കഴിഞ്ഞ കുറെക്കാലമായി സ്വന്തം നാട്ടില്‍ വേരുകളില്ലാത്ത നേതാവാണ് എംകെ രാഘവന്‍. അദ്ദേഹത്തെ അനുകുലിക്കുന്നവരില്‍ വളരെ ചുരുക്കം മാത്രമേ സ്വന്തം നാട്ടില്‍ പോലുമുള്ളൂ. എം.കെ രാഘവന്‍ നിയമനത്തിനായി ഡി.വൈഎഫ്.ഐക്കാരില്‍ നിന്നും കോഴ വാങ്ങിയെന്ന ആരോപണമാണ് ജില്ലാ കോണ്‍ഗ്രസ് നേത്യത്വം ഉന്നയിക്കുന്നത്. നിയമന കാര്യം പാര്‍ട്ടിയെ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്.
നിയമനത്തിനായി കോഴ വാങ്ങിയ ആരോപണം അന്വേഷിക്കണമെന്നു ഡി.സി.സി, കെ.പി.സി.സി അദ്ധ്യക്ഷനായ കെ. സുധാകരന് കത്തുനല്‍കിയിട്ടുണ്ട്. മാടായി കോളേജ് ഭരിക്കുന്ന പ്രിയദര്‍ശിനി ട്രസ്റ്റിന്റെ ഭാരവാഹിത്വത്തില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് ഡി.സി.സിയുടെ ആവശ്യം. എം കെ രാഘവനെതിരായ പ്രതിഷേധത്തിന് പിന്നില്‍ കെ സുധാകരന്‍ അനുകൂലികളായ ഡി.സി സി നേതൃത്വം പരസ്യമായി രംഗത്തുവന്നതോടെ പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെട്ടിരിക്കുകയാണ് എ.കെ രാഘവന്‍.
എന്നാല്‍ ശശി തരൂര്‍ ഗ്രൂപ്പുകാരനായ എം കെ രാഘവന്‍ കണ്ണൂരില്‍ പിടിമുറുക്കുന്നത് തടയാനാണ് സുധാകര വിഭാഗത്തിന്റെ നീക്കമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മാടായി കോളേജ് നിയമന വിവാദത്തില്‍ എം കെ രാഘവന്‍ എം പി ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് കെ സുധാകരനെ അനുകൂലിക്കുന്ന ജില്ലയിലെ കോണ്‍ഗ്രസിന്റെ നീക്കം.
ശരി തരൂരും എം കെ രാഘവനും നേതൃത്വം നല്‍കുന്ന ഒരുവിഭാഗം കണ്ണൂരില്‍ അടുത്ത കാലത്തായി സ്വാധീനമുറപ്പിക്കാന്‍ ശ്രമം തുടരുന്നുണ്ട്.
മാടായി കോളേജ് വിവാദം ആളിക്കത്തിച്ച് ഇതിന് തടയിടുകയാണ് കെ സുധാകര വിഭാഗത്തിന്റെ ലക്ഷ്യം. സുധാകരന്‍ ഗ്രൂപ്പിലുള്ള ഡിസിസി ജനറല്‍ സെക്രട്ടറി രജിത്ത് നാറാത്ത്, ഡിസിസി എക്സിക്യൂട്ടീവ് അംഗം കാപ്പാടാന്‍ ശശിധരന്‍ തുടങ്ങിയവരാണ് എം കെ രാഘവനെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.
അതേസമയം പൊരുതാനുറച്ച് തന്നെയാണ് എം കെ രാഘവന്റെ നീക്കങ്ങളും.പ്രവര്‍ത്തകരെ ഇളക്കി വിടുന്നത് ആരാണെന്ന് തനിക്കറിയാമെന്നായിരുന്നു കെ സുധാകരനെ ഉന്നം വച്ചു കൊണ്ടുള്ള എം കെ രാഘവന്റെ പ്രതികരണം. വിവാദവുമായി ബന്ധപ്പെട്ട് കോളേജ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എം കെ രാഘവന്റെ ബന്ധു ഉള്‍പ്പെടെ അഞ്ച് പേരെ കോണ്‍ഗ്രസ്സ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിലുള്ള നീരസവും എം കെ രാഘവന്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. എം.കെ രാഘവന്‍ കോഴ വാങ്ങി പാര്‍ട്ടി എതിരാളികളെ കോണ്‍ഗ്രസ് നിയന്ത്രിത സ്ഥാപനത്തില്‍ നിയമിച്ചുവെന്ന ആരോപണം ഹൈക്കമാന്‍ഡിന്റെ മുന്‍പിലെത്തിക്കാാനും ചില കോണ്‍ഗ്രസ് നേതാക്കള്‍ അണിയറ നീക്കം നടത്തുന്നുണ്ട്. ഇതോടെ കണ്ണൂരില്‍ കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ് എം.കെ രാഘവന്റെ സ്ഥിതി.
അതിനിടെ, മാടായി കോളേജ് നിയമന വിവാദത്തില്‍ എം.കെ രാഘവന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചു നടത്തി. ചൊവ്വാഴ്ച വൈകിട്ട് കുഞ്ഞിമംഗലം ടൗണില്‍ നടന്ന പ്രകടനം കുതിരുമ്മലിലുള്ള എം.കെ രാഘവന്റെ വീട്ടിലേക്കായിരുന്നു. എം.കെ. രാഘവന്റെ പ്രതീകാത്മകമായ കോലവുമെടുത്താണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറോളം പ്രവര്‍ത്തകര്‍ എം.കെ രാഘവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വഞ്ചിച്ചുവെന്ന് മുദ്രാവാക്യം വിളിച്ചു പ്രതിഷേധപ്രകടനം നടത്തിയത്. കാട്ടുകള്ളാ എം കെ രാഘവാ, നിന്നെ ഇനിയും റോഡില്‍ തടയും' എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിളിച്ചു പറഞ്ഞത്.
എം.കെ രാഘവന്റെ വീടിനു മുന്നില്‍ പൊലിസ് പ്രകടനം. തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ എം.കെ രാഘവന്റെ കോലം വീടിന് മുന്‍പില്‍ വെച്ചു കത്തിച്ചു. നേരത്തെ എം.കെ. രാഘവനെ തടഞ്ഞ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് നിയന്ത്രിത സൊസൈറ്റി ഭരിക്കുന്ന മാടായി കോളേജില്‍ ഡിവൈ.എഫ്.ഐ പ്രവര്‍ത്തകരായ രണ്ടു പേര്‍ക്ക് ജോലി കൊടുത്ത നടപടി പിന്‍വലിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് വിളിച്ചു ചേര്‍ത്ത അനുരജ്ഞന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കാതെ വഞ്ചിച്ചുവെന്ന് കുഞ്ഞിമംഗലം ബ്‌ളോക്ക് ഭാരവാഹികളും പ്രവര്‍ത്തകരും ആരോപിച്ചു.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്