- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തിന്റെ ആഗ്രഹം മനസ്സിലാക്കി സംഘാടകരെ വിളിച്ച അരുണ്‍ ദേവ്; തിരിച്ചറിഞ്ഞത് സാമ്പത്തിക തട്ടിപ്പിന്റെ നിഗൂഡത; ജി എസ് ടി വകുപ്പിനെ എല്ലാം അറിയിച്ചു; പലാരിവട്ടം പോലീസിലും പരാതി നല്‍കി; ദിവ്യാ ഉണ്ണിയേയും അസ്വാഭാവികത അറിയിച്ചു; 'മൃദംഗനാദം' മാഫിയയോ? നടിക്കെതിരേയും കേസെടുക്കേണ്ട സാഹചര്യം; ഉമാ തോമസിനെ വീഴ്ത്തിയത് ആര്‍?
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ യാതൊരു സുരക്ഷയുമില്ലാതെ ഉയര്‍ത്തിക്കെട്ടിയ വി.ഐ.പി. ഗ്യാലറിയില്‍നിന്നു കാല്‍വഴുതി വീണ് ഉമാ തോമസ് എം.എല്‍.എയ്ക്കു ഗുരുതര പരുക്ക് ഏറ്റതിന് പിന്നാലെ പുറത്തു വന്നത് ഞെട്ടിക്കുന്ന വിരവങ്ങള്‍. പണ പിരിവ് നടത്തിയായിരുന്നു ആ പരിപാടി. പങ്കെടുത്ത 12ം00 പേരില്‍ നിന്നും ആയിരങ്ങള്‍ വാങ്ങി. ഗിന്നസ് റെക്കോഡ് നേട്ടം ലക്ഷ്യമിട്ട് നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 12,000 നര്‍ത്തകര്‍ അണിനിരന്ന നൃത്തപരിപാടി വലിയ വിവാദമായി മാറുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ഈ പരിപാടിക്കെതിരെ പോലീസിന് പരാതിയും ലഭിച്ചു. ജി എസ് ടി വകുപ്പിനേയും എല്ലാം മുന്‍ കൂട്ടി അറിയിച്ചു. എന്നാല്‍ അവരൊന്നും ഒന്നും ചെയ്തില്ല. പരാതിക്കാരനെ ഭീഷണിപ്പെടുത്താനായി സംഘാടകര്‍ക്ക് പോലീസ് ഇട്ടുകൊടുത്തുവെന്നും ആരോപണമുണ്ട്. ഇതോടെ സംഘാടകര്‍ വെട്ടിലാകുന്നു. ദിവ്യാ ഉണ്ണിയേയും ഇതു സംബന്ധിച്ച തട്ടിപ്പുകള്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു. വളരെ മോശമായാണ് ദിവ്യ ഉണ്ണി പ്രതികരിച്ചതെന്നും ആരോപണമുണ്ട്. ഇതോടെ പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ക്കെതിരേയും കേസെടുക്കേണ്ട സാഹചര്യമുണ്ട്. അരുണ്‍ ദേവാണ് ഈ പരിപാടിക്കെതിരെ ദിവസങ്ങള്‍ക്ക് മുമ്പ് പാലാരിവട്ടം പോലീസിന് പരാതി നല്‍കിയത്.
20നാണ് ഈ പരിപാടിയെ കുറിച്ച് അരുണ്‍ദേവ് അറിഞ്ഞത്. സുഹൃത്തിനെ പരിപാടിയില്‍ പങ്കെടുപ്പിക്കാനായിരുന്നു ഇത്. സംഘാടകരെ ബന്ധപ്പെട്ടുവെങ്കിലും മോശം പ്രതികരണമുണ്ടായി. ഇതോടെ തന്നോട് ഈ പരിപാടിയെ കുറിച്ച് പറഞ്ഞവരോട് അതേ കുറിച്ചു പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ നിരവധി പ്രശ്‌നവും കണ്ടെത്തി. ഇതോടെ പോലീസില്‍ പരാതി കൊടുക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ സംഘാടകര്‍ ബന്ധപ്പെടുകയും സുഹൃത്തിനെ പരിപാടിയില്‍ പങ്കെടുപ്പിക്കാമെന്ന് അറിയിക്കുകയും ചെയ്തു. ഇതിന് വേണ്ടി യുപിഐ ഐഡി ചോദിച്ചു. 4500 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ തന്നെ ഐഡിയിലൂടെ പണം കൈമാറാനായില്ല. ഇതോടെ ജി എസ് ടി അടക്കം ഇല്ലെന്ന സംശയമുണ്ടായി. പിന്നാലെ ജി എസ് ടി വകുപ്പിനെ കാര്യങ്ങള്‍ അറിയിച്ചു. ഇതിന് ശേഷം പാലാരിവട്ടം പോലീസില്‍ പരാതിയും നല്‍കി. എന്നാല്‍ പോലീസ് കേസെടുത്തില്ല. കള്ളക്കളിയാണ് നടത്തിയത്. അതിന് ശേഷം സംഘാടകര്‍ വിളിച്ചു. തന്നെ ഭീഷണിപ്പെടുത്തി-അരുണ്‍ ദേവ് പറയുന്നു. ഗിന്നസ് റിക്കോര്‍ഡ് കൊടുക്കുന്നവരേയും ബന്ധപ്പെട്ടു. അപ്പോള്‍ എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് കിട്ടില്ലെന്ന് മനസ്സിലാക്കി. അത് അറിയാവുന്ന രക്ഷിതാക്കളെ എല്ലാം അറിയിച്ചു. ഇതിന് പിന്നിലുള്ളവരുടേയും ശ്രദ്ധയില്‍ പെടുത്തി-അരുണ്‍ദേവ് പറഞ്ഞു.
ഇതിനിടെ ബ്രാന്‍ഡ് അംബാസിഡറായ ദിവ്യാ ഉണ്ണിയേയും ഫോണില്‍ വിളിച്ചു. പരിപാടിയിലെ പ്രശ്‌നങ്ങളെല്ലാം അറിയിച്ചു. അവരും മോശമായാണ് പെരുമാറിയത്-അരുണ്‍ പറയുന്നു. അതുകൊണ്ട് തന്നെ പ്രശ്‌നങ്ങളില്‍ അവര്‍ക്ക് പങ്കില്ലെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. വളരെ മോശമായിട്ടാണ് ദിവ്യാ ഉണ്ണി പെരുമാറിയതില്‍ നിന്നു തന്നെ അവരുടെ സമീപനം മനസ്സിലായെന്നും പറയുന്നു. പാലാരിവട്ടം പോലീസില്‍ നിന്നുള്ള അനുഭവം ഞെട്ടിക്കുന്നതാണെന്നും പറയുന്നു. ഏതാണ്ട് ആറു കോടിയില്‍ അധികം രൂപ സംഘാടകര്‍ പലവിധ ഇനത്തില്‍ നേടിയെന്നാണ് വ്യക്തമാക്കുന്നത്. ഇതില്‍ എത്ര തുക ദിവ്യാ ഉണ്ണിയ്ക്ക് കിട്ടിയെന്ന് ഉറപ്പില്ല. ജോയ് അലൂക്കാസും കല്യാണ്‍ സില്‍ക്‌സും ആയിരുന്നു പ്രധാന സ്‌പോണ്‍സര്‍മാര്‍. കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കൈലാസമാക്കി മൃദംഗ വിഷന്റെ മൃദംഗനാദം ഭരതനാട്യം ഗിന്നസ് ലോക റെക്കോഡ് നേടുമ്പോഴായിരുന്നു ഈ തട്ടിപ്പുകള്‍ ചര്‍ച്ചയാകുന്നത്.. നേരത്തെ ഉണ്ടായിരുന്ന 10176 നര്‍ത്തകരുടെ റെക്കോഡ് ആണ് തകര്‍ത്തത്. 11600 പേരാണ് ലോക റെക്കോഡ് ഭരതനാട്യം പ്രകടനത്തില്‍ പങ്കെടുത്തത്. റെക്കോഡ് സര്‍ട്ടിഫിക്കറ്റ് ഗിന്നസ് അധികൃതര്‍ കൈമാറുകയും ചെയ്തു. എന്നാല്‍ പങ്കെടുത്തവര്‍ക്കൊന്നും ഇത് കിട്ടില്ല,.
ചലച്ചിത്ര താരം ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിലാണ് ഒരേ താളത്തില്‍ നൃത്തം ചെയ്തത്. ചലച്ചിത്ര സീരിയല്‍ താരങ്ങളായ ദേവി ചന്ദന, ഉത്തരാ ഉണ്ണി, വിദ്യ ഉണ്ണി, ഋതു മന്ത്ര, പാരീസ് ലക്ഷ്മി തുടങ്ങി നിരവധി പ്രമുഖരും നടനമാടി. പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ദീപാങ്കുരന്‍ സംഗീതം നല്‍കി പിന്നണി ഗായകന്‍ അനൂപ് ശങ്കര്‍ ആലപിച്ച ഗാനത്തിന് അനുസൃതമായാണ് ഭരതനാട്യം അവതരിപ്പിച്ചത്. കേരളത്തിന് പുറമേ മുംബൈ, ബംഗളൂരു, ഹൈദരബാദ്, ഡല്‍ഹി, ചെന്നൈ, ജി.സി.സി. രാജ്യങ്ങള്‍, യു.എസ്, യു.കെ, ഓസ്ട്രേലിയ, കാനഡ തുടങ്ങിയിടങ്ങളില്‍നിന്നും നര്‍ത്തകര്‍ ഭരതനാട്യത്തില്‍ പങ്കെടുത്തു. എട്ട് മിനിറ്റ് നീണ്ടുനിന്ന റെക്കോഡ് ഭരതനാട്യം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന്‍ എം പി, എ.ഡി.ജി.പി എസ്. ശ്രീജിത്ത്, ജോയ് ആലുക്കാസ്, ജി.സി.ഡി.എ. ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പ്രകാശ് പട്ടാഭിരാമന്‍, സിജോയ് വര്‍ഗീസ്, നിഘോഷ് കുമാര്‍, ഷമീര്‍ അബ്ദുല്‍ റഹീം, മിനി നിഘോഷ്, പൂര്‍ണിമ, അനൂപ് എന്നിവര്‍ പങ്കെടുത്തു. ഉമാ തോമസ് വീണ് ഗുരുതര പരിക്കേറ്റിട്ടും ഈ സെലിബ്രറ്റികളെല്ലാം വേദിയില്‍ തുടര്‍ന്നു. ഇതില്‍ നിഘോഷ് കുമാറായിരുന്നു പരിപാടിയുടെ പ്രധാന സംഘാടകന്‍.
കല്യാണ്‍ സില്‍ക്സിന്റെ നെയ്ത്ത് ഗ്രാമങ്ങളില്‍ ഡിസൈന്‍ ചെയ്ത നീല നിറത്തിലുള്ള ആര്‍ട്ട്സില്‍ക്ക് സാരി അണിഞ്ഞാണ് 12000 ഭരതനാട്യ നര്‍ത്തകര്‍ ഒന്നിച്ചു ചുവടുവെച്ചത്. കലാമണ്ഡലം, കലാക്ഷേത്ര, ആര്‍.എല്‍.വി, ലാസ്യ തുടങ്ങിയിടങ്ങളിലെ ഗുരുക്കന്മാരെ സ്വര്‍ണ നാണയം സമ്മാനിച്ച് ജോയ് ആലുക്കാസ് ആദരിച്ചു. എറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ എത്തിച്ചവരെയാണ് ആദരിച്ചത്. ഓരോ നൃത്താ അധ്യാപകര്‍ക്കും എത്ര കുട്ടികളെ കൊണ്ടു വരണമെന്ന നിര്‍ദ്ദേശം സംഘാടകര്‍ ഇതിനായി നല്‍കിയിരുന്നു. സാരി കല്യാണ്‍ സില്‍കസും സ്വര്‍ണ്ണ നാണയം ജോയ് ആലുക്കാസും ഫ്രീയായി നല്‍കിയെന്നാണ് സൂചന. ഇത്തരമൊരു പരിപാടിക്കിടെയാണ് സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത ചര്‍ച്ചയാക്കി ഉമാ തോമസിന് പരിക്കേറ്റത്. തലച്ചോറിനും ശ്വാസകോശത്തിനും ഗുരുതരമായി പരുക്കേറ്റ എം.എല്‍.എ. വെന്റിലേറ്ററിലാണ്. ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. വാരിയെല്ല് പൊട്ടിയാണു ശ്വാസകോശത്തില്‍ പരുക്കേറ്റത്. മുഖത്തും പരുക്കേറ്റിട്ടുണ്ട്.
രക്തസ്രാവം നിയന്ത്രണവിധേയമാണെന്നും എം.എല്‍.എ. അബോധാവസ്ഥയില്‍ ആണെന്നും മെഡിക്കല്‍ സംഘം അറിയിച്ചു. അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ല. എന്നാല്‍, ആരോഗ്യനില തൃപ്തികരമാണെന്ന് പറയാനാകില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 24 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം തുടര്‍ചികിത്സകള്‍ തീരുമാനിക്കും. താത്കാലികമായി തയാറാക്കിയ വി.ഐ.പി. ഗ്യാലറിയില്‍നിന്ന് 15 അടിയോളം താഴ്ചയിലേക്ക് എം.എല്‍.എ. വീഴുകയായിരുന്നു. കോണ്‍ക്രീറ്റില്‍ തലയിടിച്ചാണു വീണതെന്നും ക്യൂഗാര്‍ഡിന്റെ പൈപ്പ് എം.എല്‍.എയുടെ തലയില്‍ വീണതായും ദൃക്സാക്ഷികള്‍ പറഞ്ഞു. വി.ഐ.പികള്‍ക്കായി 40 കസേരകള്‍ ഇട്ടിരുന്നു. അവിടെ മന്ത്രി സജി ചെറിയാനും മറ്റും ഇരിക്കുന്നുണ്ടായിരുന്നു. പരിപാടി തുടങ്ങാറായപ്പോഴാണ് എം.എല്‍.എ. എത്തിയത്. മന്ത്രിയെ കണ്ട ശേഷം തന്റെ ഇരിപ്പിടത്തിലേക്കു പോകുമ്പോള്‍, ഗ്യാലറിയില്‍ റിബണ്‍കെട്ടിയ ക്യൂഗാര്‍ഡില്‍ പിടിക്കുകയും അതിനൊപ്പം മറിഞ്ഞ് താഴേക്ക് വീഴുകയുമായിരുന്നു. എന്നിട്ടും മന്ത്രി പരിപാടി ഉപേക്ഷിച്ച് ഉമാ തോമസിനൊപ്പം ആശുപത്രിയിലേക്ക് പോയില്ല. ഉദ്ഘാടനം കഴിഞ്ഞ ശേഷമാണ് ആശുപത്രിയിലെത്തിയത്.
ഉമാ തോമസ് മുഖമിടിച്ചാണു വീണത്. വിഴ്ചയുടെ ആഘാതത്തില്‍ മൂക്കില്‍നിന്നും വായില്‍നിന്നും രക്തസ്രാവമുണ്ടായി. സന്നദ്ധപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലന്‍സില്‍ കയറ്റി എം.എല്‍.എയെ ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്റര്‍ സഹായം തുടരുകയാണ്.