- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാന യാത്രയ്ക്കിടയിൽ സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച പ്രതി ശങ്കർ മിശ്ര അറസ്റ്റിൽ; അന്താരാഷ്ട്രാ ഫിനാൻഷ്യൽ സർവ്വീസ് സ്ഥാപനത്തിന്റെ ഇന്ത്യൻ മേധാവിയായിരുന്ന മിശ്ര പിടിയിലായത് ബാംഗ്ലൂരിൽ നിന്നും; മിശ്ര നാല് ഗ്ലാസ് മദ്യം കഴിച്ചിരുന്നെന്ന് മൊഴിയും; ഒരു മൂത്രമൊഴിയിൽ സ്ഥാനനഷ്ടം മാനഹാനി ഒപ്പം പൊലീസ് കേസും; ആകാശത്തിലെ മൂത്രമൊഴിയിൽ ആകെ പെട്ട് ശങ്കർ മിശ്ര
ന്യൂ ഡൽഹി:ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ ഫ്‌ളൈറ്റിൽ സഹയാത്രക്കാരിയായ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി ശങ്കർ മിശ്ര(34) അറസ്റ്റിൽ.ബെംഗളുരുവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.മൂത്രമൊഴി വിവാദം കേസായതിന് പിന്നാലെ ഒളിവിലായ ശങ്കർ മിശ്രക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ഇയാളുടെ സഹോദരിയുടെ വീട് ബെംഗളുരുവിലാണ്.നേരത്തെ ഇയാളുടെ ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസിന് ഇയാൾ ബെംഗളൂരുവിലുണ്ടെന്ന് സൂചന ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി ഡൽഹി പൊലീസ് ബെംഗളൂരുവിൽ ഒരു സംഘത്തെ നിയോഗിച്ചിരുന്നു.ശങ്കർ മിശ്ര ഫോൺ സ്വിച്ച് ഓഫ് ചെയതിരുന്നെങ്കിലും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നു.കൂടാതെ ഇടപാടുകൾക്കായി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതും ഇയാളെ പിടികൂടാൻ പൊലീസിനെ സഹായിച്ചു.
കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ വെൽസ് ഫാർഗോയുടെ ഇന്ത്യൻ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കർ മിശ്ര.നവംബർ 26 ന് ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിലാണ് ശങ്കര് മിശ്ര, ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്.മൂത്രമൊഴിച്ച സംഭവം വാർത്തയായതോടെ മുംബൈ സ്വദേശിയായ ശങ്കർ മിശ്രയെ വെൽസ് ഫാർഗോ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
സംഭവം പുറത്തറിഞ്ഞാൽ തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്നും പൊലീസിൽ പരാതിപ്പെടരുതെന്നും ഇയാൾ സ്ത്രീയോട് അപേക്ഷിച്ചിരുന്നു.എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിയുകയായിരുന്നു.ഇതിനൊക്കെ ശേഷമാണ് മിശ്രയ്‌ക്കെതിരെ പരാതി നൽകാൻ ഈ ആഴ്ച എയർ ഇന്ത്യ തയ്യാറായത്.
മിശ്ര മൂത്രമൊഴിച്ചത് മദ്യലഹരിയിൽ
അതേ സമയം ശങ്കർ മിശ്ര മദ്യപിച്ചിരുന്നതായി സഹയാത്രികൻ വെളിപ്പെടുത്തി.യാത്രയ്ക്കിടയിൽ താൻ പ്രശ്‌നത്തിലായെന്ന് മിശ്ര പറഞ്ഞതായി ഒപ്പം യാത്ര ചെയ്ത ഡോക്ടറാണ് പൊലീസിന് മൊഴി നൽകിയത്.നാല് ഗ്ലാസ് മദ്യം മിശ്ര കഴിച്ചെന്നും സഹയാത്രികൻ പറഞ്ഞു.അതേസമയം, എയർ ഇന്ത്യയിലെ എട്ട് ജീവനക്കാരുടെ മൊഴി ഇന്നെടുക്കും.വിമാനക്കമ്പനി അതിക്രമത്തിന്റെ വിവരങ്ങൾ ഡിജിസിഎക്ക് കൈമാറിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പരാതിക്ക് പിന്നാലെ,എയർ ഇന്ത്യ ശങ്കർ മിശ്രയെ 30 ദിവസത്തേക്ക് വിമാനയാത്രയിൽ നിന്ന് വിലക്കിയിട്ടുണ്ട്.സംഭവം കൈകാര്യം ചെയ്ത ജീവനക്കാരോട് വിശദീകരണം തേടുകയും അന്വേഷണത്തിന് ആഭ്യന്തര സമിതിയെ നിയോഗിക്കുകയും ചെയ്തു.മോശമായോ അനുചിതമായോ പെരുമാറുന്ന യാത്രക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ എയർലൈൻ ജീവനക്കാർ പരാജയപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്ന് ഏവിയേഷൻ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മുന്നറിയിപ്പ് നൽകി.
മറുനാടന്‍ മലയാളി ബ്യൂറോ