- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുനമ്പം ഭൂമി കേസ് പരിഗണിക്കുന്നത് വഖഫ് ട്രൈബ്യൂണല്‍ അടുത്തമാസം ആറിലേക്ക് മാറ്റി; കൈമാറിയത് വഖഫ് ഭൂമി ആണെന്ന് വാദിച്ചു ഭൂവുടമ സിദ്ദിഖ് സേട്ടിന്റെ മകന് കേസില്‍ കക്ഷിചേരും; കോഴിക്കോട് വഖഫ് ട്രൈബ്യൂണലില്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ടിംഗ് വിലക്ക്
മുനമ്പം ഭൂമി കേസ് പരിഗണിക്കുന്നത് വഖഫ് ട്രൈബ്യൂണല്‍ അടുത്തമാസം ആറിലേക്ക് മാറ്റി
കോഴിക്കോട് : മുനമ്പം ഭൂമി കേസ് പരിഗണിക്കുന്നത് വഖഫ് ട്രൈബ്യൂണല്‍ അടുത്തമാസം ആറിലേക്ക് മാറ്റി. മുനമ്പം ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള വഖഫ് ബോര്‍ഡ് ഉത്തരവ് ചോദ്യം ചെയ്ത് ഫറോക്ക് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ് ട്രൈബ്യൂണല്‍ മാറ്റിവെച്ചത്. അതേസമയം കേസില്‍ കക്ഷിചേരാനായി ഭൂമി കൈമാറ്റം ചെയ്ത സിദ്ദിഖ് സേട്ടിന്റെ കുടുംബവും വഖഫ് സംരക്ഷണ സമിതിയും ട്രൈബ്യൂണലില്‍ എത്തിയിരുന്നു. ഇരുവരും കേസില്‍ കക്ഷി ചേരും.
കൈമാറിയത് വഖഫ് ഭൂമി ആണെന്നാണ് സിദ്ദിഖ് സേട്ടിന്റെ കുടുംബത്തിന്റെ വാദം. വഖഫ് ഭൂമി ആണെന്ന് തെളിയിക്കുന്നതിന്റെ രേഖകളുള്‍പ്പെടെ ഹാജരാക്കുമെന്ന് വഖഫ് സംരക്ഷണ സമിതിയും അറിയിച്ചു. മുനമ്പത്തെ വിവാദ ഭൂമി ഫാറൂഖ് കോളജ് മാനേജ്‌മെന്റ് വില്‍പന നടത്തിയതെന്ന് കണ്ടെത്തി 2019 ല്‍ വഖഫ് ഭൂമിയാണെന്ന് വ്യക്തമാക്കി വഖഫ് രജിസ്റ്ററില്‍ ചേര്‍ത്തിരുന്നു. സബ് രജിസ്‌ട്രോര്‍ ഓഫീസില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു. ഈ രണ്ട് തീരുമാനങ്ങളും ചോദ്യം ചെയ്താണ് ഫറൂഖ് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചത്.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നുള്ളതാണ് ഫറൂഖ് കോളേജ് മാനേജ്മെന്റിന്റെ വാദം. 2019ല്‍ മുനമ്പം വഖഫ് ഭൂമിയാണെന്ന് വിജ്ഞാപനം ചെയ്തുകൊണ്ടുള്ള വഖഫ് ബോര്‍ഡിന്റെ വിധി, ഭൂമിയില്‍ നികുതി പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള തീരുമാനം എന്നീ രണ്ട് ഉത്തരവുകളും പിന്‍വലിക്കണമെന്നാണ് ഫറൂഖ് കോളേജ് മാനേജ്മെന്റിന്റെ ഹര്‍ജികള്‍.
അതിനിടെ കോഴിക്കോട് വഖഫ് ട്രൈബ്യൂണലില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മുനമ്പം കേസിലെ കോടതി നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്ന് ജഡ്ജ് രാജന്‍ തട്ടില്‍ വ്യക്തമാക്കി. മുനമ്പം കേസില്‍ ഫറൂഖ് കോളേജ് മാനേജ്‌മെന്റിന്റെ അപ്പീല്‍ ഇന്ന് പരിഗണിക്കാന്‍ ഇരിക്കെയാണ് മാധ്യമങ്ങളെ വിലക്കിക്കൊണ്ട് ട്രൈബ്യൂണല്‍ നിലപാടെടുത്തത്.
ദാനമായല്ല, വഖഫായാണ് ഭൂമി നല്‍കിയതെന്ന് സിദ്ദിഖ് സേട്ടിന്റെ ബന്ധുക്കള്‍ ട്രൈബ്യൂണലില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 1950ല്‍ ഭൂമി ദാനമായി നല്‍കിയതെന്ന് ആവര്‍ത്തിക്കുകയാണ് ഫറൂഖ് കോളജ് മാനേജ്‌മെന്റ്. അതേസമയം മുനമ്പം വിഷയത്തില്‍ ഉന്നതതലയോഗം ഇന്നു വൈകീട്ടു നടക്കും. യോഗത്തില്‍ നല്ല പ്രതീക്ഷയുണ്ടെന്ന് മുനമ്പം നിവാസികള്‍ പ്രതികരിച്ചു. ജനാധിപത്യ രീതിയില്‍ പരിഹാരം പ്രതീക്ഷിക്കുന്നവെന്നും പ്രദേശവാസികള്‍ പറഞ്ഞു.
മുനമ്പത്തെ അനിശ്ചിതകാല റിലേ നിരാഹാരസമരം ഇന്ന് നാല്‍പത്തിയൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ഭൂമി തര്‍ക്കത്തില്‍ സമവായ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിക്കഴിഞ്ഞു. ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വേ നടത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കും. ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോര്‍ഡ് തീരുമാനത്തിന് എതിരെയുള്ള കേസും ചര്‍ച്ച ചെയ്യും. ഫാറൂഖ് കോളേജ് വഖഫ് ട്രൈബ്യൂണലില്‍ നല്‍കിയ കേസില്‍ കക്ഷി ചേരുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്. മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്നു സര്‍ക്കാര്‍ വീണ്ടും ഉറപ്പ് നല്‍കും.