മുണ്ടക്കൈയിലെ തിരിച്ചില്‍ സൈന്യം പറയും വരെ തുടരും; അനുകൂല മനസ്സുമായി സൈന്യം തിരച്ചിലും തുടരുന്നു; പുനരധിവാസത്തിന് പാക്കേജ് പരിഗണനയില്‍
കല്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തിരിച്ചലില്‍ തുടണമോ എന്ന് സൈന്യം തീരുമാനിക്കും, അതുവരെ തിരിച്ചില്‍ തുരണമേ എന്നതാണ് തീരുമാനം. തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങളുടെ സംസ്കാരം രണ്ടാംദിവസവും പുരോഗമിക്കുന്നു. മരിച്ചവരുടെ എണ്ണം നാന്നൂറ് കടന്നിരുന്നു. പുനരധിവാസത്തിന്റെ ഭാഗമായി പ്രത്യേക പാക്കേജും പിണറായി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന് ശേഷമാകും തീരുമാനം എടുക്കുക. സര്‍വമത പ്രാര്‍ഥനയ്ക്കു ശേഷം പുത്തുമലയിലെ ഹാരിസണ്‍സ് പ്ലാന്റേഷനിലാണ് കൂട്ടസംസ്കാരം നടക്കുന്നത്. തിരിച്ചറിയാത്ത 29 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളും ഇന്ന് (തിങ്കളാഴ്ച) സംസ്കരിക്കും, കൂട്ടസംസ്കാരത്തിന്റെ ആദ്യദിനമായ ഞായറാഴ്ച തിരിച്ചറിയാന്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
കല്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തിരിച്ചലില്‍ തുടണമോ എന്ന് സൈന്യം തീരുമാനിക്കും, അതുവരെ തിരിച്ചില്‍ തുരണമേ എന്നതാണ് തീരുമാനം. തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങളുടെ സംസ്കാരം രണ്ടാംദിവസവും പുരോഗമിക്കുന്നു. മരിച്ചവരുടെ എണ്ണം നാന്നൂറ് കടന്നിരുന്നു. പുനരധിവാസത്തിന്റെ ഭാഗമായി പ്രത്യേക പാക്കേജും പിണറായി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
രക്ഷാ പ്രവര്‍ത്തനത്തിന് ശേഷമാകും തീരുമാനം എടുക്കുക. സര്‍വമത പ്രാര്‍ഥനയ്ക്കു ശേഷം പുത്തുമലയിലെ ഹാരിസണ്‍സ് പ്ലാന്റേഷനിലാണ് കൂട്ടസംസ്കാരം നടക്കുന്നത്. തിരിച്ചറിയാത്ത 29 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളും ഇന്ന് (തിങ്കളാഴ്ച) സംസ്കരിക്കും, കൂട്ടസംസ്കാരത്തിന്റെ ആദ്യദിനമായ ഞായറാഴ്ച തിരിച്ചറിയാന്‍ സാധിക്കാത്ത എട്ട് മൃതദേഹങ്ങളും തിരിച്ചറിയപ്പെടാതെ പോയ 88 ശരീരഭാഗങ്ങളും സംസ്കരിച്ചിരുന്നു. ചാലിയാറില്‍നിന്നും ചൂരല്‍മല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്നുമായി ലഭിച്ച മൃതദേഹങ്ങളാണ് ഞായറാഴ്ച സംസ്കരിച്ചത്.
ദുരന്തഭൂമിയില്‍ ഇന്നത്തെ തെരച്ചില്‍ തുടങ്ങി. മുണ്ടക്കൈ, ചൂരല്‍മല, എന്നിവിടങ്ങളിലും ചാലിയാര്‍ പുഴയിലും ഇന്നും തെരച്ചില്‍ നടത്തും. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില്‍ തുടരുമെന്ന് സൈന്യം അറിയിച്ചു. ഇതുവരെ 172 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 16 ക്യാമ്പുകളിലായി 2514 പേരാണ് കഴിയുന്നത്. ഇതില്‍ 500 ലധികം കുട്ടികളും ആറ് ഗര്‍ഭിണികളുമുണ്ട്. ദുരന്തം നടന്ന് ഏഴാംദിനത്തിലും തെരച്ചില്‍ തുടരുകയാണ്. 12 സോണുകളായി 50 പേര് വീതമുള്ള സംഘമാണ് തെരച്ചില്‍ നടത്തുന്നത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്.
ഇടിഞ്ഞ വീണ കെട്ടിടത്തിന് സമീപമായിട്ടാണ് തെരച്ചില്‍ നടത്തുന്നത് ചൂരല്‍മല ഭാഗത്തേക്ക് ആളുകളെ കടത്തിവിടുന്നത് പാസ് നല്കയാണ്. 1500 വോളണ്ടിയേഴ്സിനെ മാത്രമാണ് കടത്തിവിടുന്നത്. നിയന്ത്രണം തുടരും. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി. ഇതിനിടെ, തുടര്‍ച്ചായ അവധികള്‍ക്ക് ശേഷം വയനാട്ടിലെ സ്കൂളുകള്‍ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാത്ത സ്കൂളുകളാണ് തുറക്കുക.
അതിനിടെ ദുരന്തത്തില്‍ സമഗ്ര പാക്കേജ് വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സര്‍ക്കാരിന് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പുനരധിവാസം എന്നത് ഫാമിലി പാക്കേജാക്കി നടപ്പാക്കിയാല്‍ മാത്രമെ ഫലപ്രദമാകൂ എന്നും വി.ഡി.സതീശന്വ്യക്തമാക്കി. ദുരന്തത്തില്‍ നിരവധി കുടുംബങ്ങള്‍ക്ക് വീട്ടിലേക്ക് വരുമാനമുണ്ടാക്കുന്നവരെ നഷ്ടമായി. അനാഥരായ കുഞ്ഞുങ്ങളും മക്കളെ നഷ്ടപ്പെട്ട വയോധികരുമുണ്ട്. ഇവര്‍ക്കൊന്നും സ്വയം തൊഴിലെടുത്ത് ജീവിക്കാനാകാത്ത അവസ്ഥയാണ്.
പുനരധിവാസം വേണ്ടി വരുന്ന 450 കുടുംബങ്ങളില്‍ ഓരോ കുടുംബങ്ങളെയും പ്രത്യേകമായി പരിഗണിക്കണം. ഓരോ കുടുംബങ്ങളും വാടക വീട്ടിലേക്ക് മാറുമ്പോള്‍ അവര്‍ക്ക് ആവശ്യമായ പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും നല്‍കണം. അത്തരത്തില്‍ എന്തെങ്കിലും ആവശ്യങ്ങള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നല്കാന് യുഡിഎഫ് തയാറാണ്. കുറെ ആളുകള്‍ക്ക് സര്‍ക്കാര്‍ തന്നെ തൊഴില്‍ നല്‍കേണ്ടി വരും. ചിലര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തി നല്‍കണം. കൃഷി ചെയ്ത് ജീവിച്ചവര്‍ക്ക് വീണ്ടും കൃഷി ചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണം.
പുനരധിവാസത്തിന് വേണ്ടിയുള്ള സ്ഥലത്ത് കുട്ടികള്‍ക്ക് കളിക്കാനുള്ള ഗ്രൗണ്ടും സ്കൂളും അങ്കന്‍വാടിയും ഉള്‍പ്പെടെ നിര്‍മ്മിക്കുകയെന്നതാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച 100 വീട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ആലോചിച്ച് മാതൃകാ പദ്ധതി തന്നെ നടപ്പാക്കും. പുനരധിവാസം എന്നത് ഫാമിലി പാക്കേജാക്കി നടപ്പാക്കിയാല്‍ മാത്രമെ ഫലപ്രദമാകൂ. ഇനിയും ദുരന്തങ്ങള്‍ ഉണ്ടാകാതെ നോക്കേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കുമുണ്ട്. ഇതിനായി ആധുനികമായ സങ്കേതങ്ങള്‍ ഉപയോഗിച്ച് മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങള്‍ മാപ്പ് ചെയ്യണം. ഡിസാസ്റ്റര്‍ മാനേജ്മെന്റ്, ജിയോളജി വകുപ്പ്, കാലാവസ്ഥ വകുപ്പ് ഉള്‍പ്പെടെയുള്ളവയെ സഹകരിപ്പിച്ച് എ.ഐ സഹായത്തോട് കൂടിയുള്ള വാര്‍ണിങ് സിസ്റ്റം കേരളം മുഴുവന്‍ സ്ഥാപിക്കണം. കാലാവസ്ഥാ വ്യതിയാനം സര്‍ക്കാര്‍ കാണാതെ പോകരുത്. കാലാവസ്ഥാ മാറ്റത്തിന് അനുസരിച്ചുള്ളതാകണം സര്‍ക്കാരിന്റെ നയരൂപീകരണവും.
ഇതെല്ലാം പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടതാണ്. അതുകൊണ്ടാണ് 300 കിലോ മീറ്റര്‍ ദൂരം 30 അടി ഉയരത്തില്‍ എംബാങ്മെന്റ് കെട്ടിയുള്ള കെ റെയിലിനെ യുഡിഎഫ് എതിര്‍ത്തത്. പാരിസ്ഥിതികമായ വിഷയങ്ങളെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഗൗരവത്തോടെ നോക്കിക്കണ്ടു മാത്രമെ പുതിയ നയങ്ങള്‍ രൂപീകരിക്കാവൂ എന്നതാണ് യുഡിഎഫിന്റെ അഭിപ്രായം. പുനരധിവാസത്തിന് വേണ്ടി സര്‍ക്കാരിന്റെ ക്രിയാത്മക നടപടികള്‍ക്ക് കലവറയില്ലാത്ത പിന്തുണ നല്‍കും. അതിനൊപ്പം ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും നല്‍കും. ദേശീയ ദുരന്തം എന്ന പേരിട്ട് വിളിച്ചില്ലെങ്കിലും വയനാട് ഉരുള്‍ പൊട്ടലിനെ എല്‍-3യില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പരമാവധി സഹായം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.