- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയല്‍ രോഗം; കടുത്ത തലവേദന, പനി, ഛർദ്ദിൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ; രോഗം സ്ഥിരീകരിച്ചാൽ ഉടനെ ചികിത്സ ഉറപ്പാക്കണം; ഈച്ചകൾ വഴി രോഗം പകരാനും സാധ്യത; പേടിക്കണം മുറിൻ ടൈഫസിനെ...!
തിരുവനന്തപുരം: നമ്മുടെ കേരളത്തിൽ ഒന്നിന് പിറകെ ഒന്നായി ഓരോ ദിവസവും പുതിയ പകർച്ചവ്യാധികളാണ് ഉണ്ടാകുന്നത്. ജീവിതത്തിൽ തന്നെ ഇതുവരെ കേട്ടിട്ട് പോലും ഇല്ലാത്ത ഓരോ രോഗങ്ങളാണ് നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ടാകുന്നത്. ഏതൊരു വൈറസ് വന്നാലും നമ്മുടെ രാജ്യത്ത് ആദ്യം സ്ഥിരീകരിക്കുന്നത് കേരളത്തിലാണ്. നിപ വൈറസ്, മസ്തിഷ്ക ജ്വരം, എലിപ്പനി, ഡെങ്കിപ്പനി അങ്ങനെ പട്ടിക നീങ്ങുന്നു. അതും ഇടവേളകളില്ലാതെ ഒന്നിനു പിറകെ ഒന്നായിട്ടാണ് ഓരോ വൈറസും ഇവിടെ പിടിമുറുക്കുന്നത്.
ഓരോ പകർച്ചവ്യാധികൾ ഇവിടെ വ്യാപിക്കുമ്പോഴും ശരിയായ മുൻകരുതലുകൾ സർക്കാർ എടുക്കുന്നത് കൊണ്ടാണ് ഇവിടെ മരണനിരക്കുകൾ വർധിക്കാത്തത്. സർക്കാർ നൽകുന്ന നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും ജനങ്ങൾ ശരിയായി പാലിക്കുന്നു. തിരുവനന്തപുരത്തെ തെക്ക് ഭാഗങ്ങളിൽ സ്ഥിരീകരിച്ച മസ്തിഷ്ക ജ്വരവും ഏറെ ആശങ്കപ്പെടുത്തിയ രോഗമായിരുന്നു. ആ വൈറസ് കൂടുതലും ചീത്ത വെള്ളത്തിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. അത് ഒരുതരം നമ്മുടെ മസ്തിഷ്ക്കത്തെ വൈറസ് കാർന്ന് തിന്നുന്ന ഒരു അവസ്ഥയാണ് മഷ്തിഷ്ക്കജ്വരമെന്ന രോഗം.
ഇപ്പോഴിതാ തിരുവനന്തപുരത്ത് സ്ഥിരീകരിച്ച 'മുറിന്‍ ടൈഫസ്' എന്ന രോഗമാണ് ഇതിൽ ഏറ്റവും ഒടുവിലത്തേതായി സ്ഥിരീകരിച്ചിരിക്കുന്നത്. വിദേശത്ത് നിന്നും വന്ന വയോധികനായ 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് തന്നെ അപൂർവമായി കാണപ്പെടുന്ന ഒരു രോഗമാണ് 'മുറിന്‍ ടൈഫസ്'.
രോഗി ഇപ്പോൾ ഈഞ്ചയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ശരീരവേദനയും തളർച്ചയും മൂലമാണ് വയോധികൻ ചികിത്സ തേടിയത്. ആരോഗ്യനില വഷളായ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്.
'മുറിന്‍ ടൈഫസ്' എന്ന രോഗം ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയല്‍ രോഗമാണ്. അപൂര്‍വമായി മാത്രം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രോഗമാണ് ഇപ്പോൾ തിരുവനന്തപുരത്ത് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഈ രോഗാണു പകരുന്നത് പ്രത്യേകതരം ചെള്ളിലൂടെയാണ്. പക്ഷെ മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നും വിദഗ്ധർ പറയുന്നു.
*രോഗലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം...
തലവേദന, പനി, പേശി വേദന, സന്ധി വേദന, ഛർദ്ദി എന്നിവയാണ് മുറിന്‍ ടൈഫസിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ അഞ്ചാംപനിയോട് സാമ്യമുള്ളതാകാം.
*രോഗത്തെ പറ്റി അറിയാം...
'റിക്കറ്റിസിയ ടൈഫി' എന്ന ബാക്ടീരിയ മൂലമാണ് രോഗമുണ്ടാകുന്നത്. എലികളെ ബാധിക്കുന്ന ചെള്ളുകൾ വഴിയാണ് ഇത് കൂടുതലും പകരുന്നത്. ഈച്ചകൾ വഴിയും പകരാനും സാധ്യത ഉണ്ട്. അമേരിക്കയിലെ തെക്കൻ കലിഫോർണിയ, ടെക്സസ്, ഹവായ് എന്നിവിടങ്ങളിലാണ് മുറിൻ ടൈഫസ് എന്ന രോഗം സാധാരണയായി കാണുന്നത്.
രോഗ വിവരം അറിയുമ്പോൾ തന്നെ ചികിത്സ ലഭ്യമാക്കണം. അല്ലെങ്കിൽ ഇത് ഗുരുതരമാകാനും സാധ്യതകൾ വളരെ കൂടുതലാണ്. പക്ഷെ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ഭേദമാക്കാവുന്നതാണ്. രോഗം ബാധിച്ച മിക്ക ആളുകളും പൂർണമായി സുഖം പ്രാപിക്കാറുണ്ട്. പക്ഷേ പ്രായമായവരിലോ ഗുരുതരമായ വൈകല്യമുള്ളവരിലോ വിഷാദരോഗം ബാധിച്ച രോഗികളിലോ മരണം വരെ സംഭവിക്കാം.
മുറിൻ ടൈഫസ് തടയാൻ ഏറ്റവും ഫലപ്രദമായ ആന്റിബയോട്ടിക്കുകളിൽ ടെട്രാസൈക്ലിൻ, ക്ലോറാംഫെനിക്കോൾ എന്നിവ ഉൾപ്പെടുന്നു. യുഎസിൽ സിഡിസി ഡോക്സിസൈക്ലിൻ മാത്രമാണ് രോഗ പ്രതിരോധത്തിനായി ശുപാർശ ചെയ്യുന്നത്.