കണ്ണൂർ: വിദ്യാഭ്യാസ പരിഷ്‌കാരത്തിലൂടെ പഠിപ്പിക്കുക സ്വയം ഭോഗവും സ്വവർഗരതിയുമാണെന്ന് മുസ്ലിം ലീഗ് നേതാവ് അബ്ദുറഹിമാൻ രണ്ടത്താണി. പുതിയ പാഠ്യപദ്ധതി മതവിശ്വാസവും ധാർമ്മികതയും തകർക്കും. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നതിനേയും രണ്ടത്താണി വിമർശിച്ചു. കണ്ണൂരിൽ യുഡിഎഫിന്റെ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു രണ്ടത്താണി.

വിദ്യാഭ്യാസരംഗത്ത് നമ്മുടെ പെൺുകട്ടികൾക്ക് വലിയ പ്രാധാന്യമുണ്ട്. അവർ വലിയ വളർച്ച നേടിയിട്ടുണ്ട്. അതൊന്നും ഈ ഒരുമിച്ചിരുത്തിയിട്ടല്ല. കൗമാരക്കാലത്ത് ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരുമിച്ച് ഇരുത്തിയാൽ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങളുണ്ടാകുമത്രേയെന്നും അദ്ദേഹം പരിഹസിച്ചു.എന്നിട്ടോ പഠിപ്പിക്കേണ്ട വിഷയം കേൾക്കുമ്പോഴാണ് നിങ്ങളറിയുന്നത് സ്വയംഭോഗവും സ്വവർഗരതിയും. അതല്ലേഹരമെന്നും അദ്ദേഹം ചോദിക്കുച്ചു.

അബ്ദുറഹിമാൻ രണ്ടത്താണിയുടെ വാക്കുകൾ ഇങ്ങനെ..വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികൾക്ക് വലിയ പ്രാധാന്യമുണ്ട്. അവർ വലിയ വളർച്ച നേടിയിട്ടുണ്ട്. അതെല്ലാം സാധ്യമായത് ഒരുമിച്ചിരുത്തിയിട്ടല്ല. കൗമാര പ്രായത്തിൽ ആൺകുട്ടിയേയും പെൺകുട്ടിയേയും ഒരുമിച്ചിരുത്തിയാൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമുണ്ടാകുമത്രേ. എന്നിട്ടോ പഠിപ്പിക്കേണ്ട വിഷയം കേൾക്കുമ്പോഴാണ് .. സ്വയംഭോഗവും സ്വവർഗ രതിയും. അതല്ലേ ഹരം'

അതേസമയം വിവാദ പ്രസ്താവനയിൽ വിശദീകരണവുമായും രണ്ടത്താണി രംഗത്തുവന്നു. വികലമായ പാഠ്യപദ്ധതി പരിഷ്‌കാരത്തെയാണ് എതിർത്തത്. സർക്കാർ നീക്കത്തിൽ സൈദ്ധാന്തിക അജൻഡയെന്ന് സംശയമെന്നും രണ്ടത്താണി പറഞ്ഞു.പാഠ്യപദ്ധതി കാലോചിതമായി പരിഷ്‌കരണം ഉണ്ടാകണം. അതിൽ എതിർപ്പില്ല. കഴിഞ്ഞ യുഡിഎഫിന്റെ കാലത്തും നടത്തിയിട്ടുണ്ട്. നല്ല ഇടപെടലുകളിലൂടെയാണ് മാറ്റം ഉണ്ടാകേണ്ടത്. എല്ലാവരും ഒരു യൂണിഫോം ധരിക്കണം. എല്ലവരും ഇടകലർന്ന് ഇരിക്കണം, സമയക്രമം മാറ്റണം തുടങ്ങിയവ മാത്രമായി പോകരുത് പാഠ്യപരിഷ്‌കരണമെന്നും അദ്ദേഹം പറഞ്ഞത്.

എല്ലാ മതവിഭാഗങ്ങൾക്കും അവർക്ക് ഇഷ്ടപ്പെട്ട യൂണിഫോം ധരിക്കാൻ അവകാശമുണ്ട്. അതിനിടെ എല്ലാവരും പാന്റസ് ധരിക്കണമെന്ന് പറയുന്നത് ഗുണകരമാകില്ല. സമയക്രമം മാറ്റിയാൽ രാവിലെ ഇവിടെ മതപഠനം നടത്തുന്ന മതങ്ങളുണ്ട്. അവരെ അതുബാധിക്കുന്നതുകൊണ്ടാണ് എതിർത്തത്. കോളജിലും മെഡിക്കൽ കോളജിലും മതി ശരീരപഠനം. ഇതിന് പിന്നിൽ സൈദ്ധാന്തിക അജണ്ടയുണ്ടെന്ന് സംശയിക്കുന്നുവെന്നും രണ്ടത്താണി പറഞ്ഞു.