- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുതുകാട് യുകെയെ സ്‌നേഹം കൊണ്ടു കീഴടക്കുമ്പോൾ
ലണ്ടൻ : ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിൽ സ്റ്റാർ ഗെസ്‌റ് ആയി മജീഷ്യൻ ഗോപിനാഥ് മുതുകാട് പങ്കെടുക്കും എന്ന് ഏറ്റവും വൈകിയാണ് ബ്രിട്ടീഷ് മലയാളി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതു . അതും ചടങ്ങുകൾക്ക് ഏതാനും ദിവസം മുൻപ് മാത്രം . എന്നാൽ ഇത്തവണത്തെ പത്താം അവാർഡ് നൈറ്റിന് വിരുന്നുകാരായ ആയിരകണക്കിന് മലയാളികളിൽ ഒട്ടേറെയാളുകൾ ഗോപിനാഥ് മുതുകാടിനെ ഒന്ന് നേരിൽ കാണാൻ വന്നവരുമാണ് . ആ സ്‌നേഹം അവാർഡ് നൈറ്റ് വേദിയിൽ കാലെടുത്തു വച്ച നിമിഷം മുതൽ ഗോപിനാഥ് തിരിച്ചറിയുകയൂം ചെയ്തു .
മജീഷ്യൻ സ്വകാര്യ യുകെ ട്രിപ്പുമായി എത്തുന്നു അറിഞ്ഞ ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിന്റെ ചുമതലക്കാരിൽ പ്രധാനിയായ ഷാജൻ സ്‌കറിയ അദ്ദേഹത്തെ അൽപ സമയത്തേക്ക് ക്ഷണിക്കുമ്പോൾ നിറഞ്ഞ മനസോടെയാണ് ലോക മലയാളികൾ ആദരിക്കുന്ന മുതുകാട് സമ്മതം അറിയിച്ചത് . വൈകുനേരം ആറുമണിയോടെ എത്തിയ അദ്ദേഹം ഒടുവിൽ സ്റ്റേജിൽ കയറുന്നത് രാത്രി പത്തുമണിയോടെയാണ് . അത്രയും കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയിൽ മാലപ്പടക്കം പോലെ വേദിയിൽ പരിപാടികൾ ഒന്നിന് പിന്നാലെ ഒന്നായി എത്തിക്കൊണ്ടിരിക്കുക ആയിരുന്നു .
സ്‌നേഹം പങ്കിടാൻ മുതുകാടും കാണികളും
കേരളത്തിൽ നിന്നും ദീർഘ നേരം യാത്ര ചെയ്തു എത്തിയ മജീഷ്യനും കുടുംബവും എയർപോർട്ടിൽ നിന്നും നേരെ അവാർഡ് നൈറ്റിന്റെ വേദിയിലേക്ക് എത്തുക ആയിരുന്നു . നാട്ടിൽ നിന്നും കരുതിയ ലഗേജ് അടക്കമാണ് അദ്ദേഹവും പത്‌നിയും മകനും ലെസ്റ്ററിലെ മെഹർ സെന്ററിൽ എത്തുന്നത് . ഒന്നു സ്വസ്ഥമായി വിശ്രമിക്കുക പോലും ചെയ്യാതെയാണ് മജീഷ്യൻ സദസ്സിലേക്ക് കടന്നു വരുന്നത് . നീണ്ട കാത്തിരിപ്പിന് ശേഷം വേദിയിൽ എത്തുമ്പോൾ സ്വതസിദ്ധമായ ശൈലിയിൽ തന്നെ മലയാളി സമൂഹത്തോട് കണ്ണും കാതും തുറന്നു കേൾക്കേണ്ട ജീവിതാനുഭവങ്ങൾ തന്നെയാണ് അദ്ദേഹം പങ്കുവച്ചതും . ഓരോ വാക്കും തങ്ങൾക്ക് പ്രിയപ്പെട്ടതാണ് എന്ന് സൂചിപ്പിക്കും വിധം ആയിരങ്ങൾ നിറഞ്ഞ ഹാളിൽ കനത്ത നിശബ്ദത പോലും ജനം എത്രത്തോളം ആഴത്തിലാണ് മുതുകാടിനെ കേൾക്കാൻ പോലും കാത്തിരിക്കുന്നത് എന്നതിനുള്ള തെളിവായി .
അടുത്തിടെ താൻ നേരിട്ട രൂക്ഷമായ സോഷ്യൽ മീഡിയ ആക്രമണത്തെ സൂചിപ്പിച്ചാണ് മുതുകാട് സംസാരം ആരംഭിച്ചത് . ബ്രിട്ടീഷ് മലയാളി എന്ന പ്രസ്ഥാനത്തിന് കീഴിൽ കൈകോർത്തു നിൽക്കുന്ന ആയിരകണക്കിന് മനുഷ്യരെ നേരിൽ കാണാൻ ഉണ്ടായ മഹാഭാഗ്യം വാക്കുകളിൽ കോറിയിടുമ്പോൾ തന്റെ ഹൃദയം തുറന്നു കാട്ടുക ആയിരുന്നു മുതുകാട് . താൻ നേരിട്ട ജീവിതത്തിലെ രണ്ടു പ്രയാസ ഘട്ടങ്ങളിലും കൈപിടിക്കാൻ എത്തിയ മറുനാടൻ എന്ന ഓൺലൈൻ മാധ്യമം ഒരു കാര്യം ആവശ്യപ്പെട്ടാൽ അത് നിരസിക്കാൻ ഉള്ള കഠിന ഹൃദയം തനിക്കില്ലെന്നും അദ്ദേഹം വക്തമാക്കി . കോവിഡ് കാലഘട്ടത്തിൽ തന്റെ മുന്നൂറോളം കുട്ടികളെ എന്ത് ചെയ്യും എന്ന ഘട്ടത്തിലാണ് മറുനാടൻ മലയാളി വീഡിയോ റിപ്പോർട്ടുമായി എത്തി കരുത്താകുന്നത് . ആ വാർത്തയാണ് മാജിക് അക്കാദമിയെ ഏറെ ഉയർച്ചയിലേക്ക് എത്താൻ സഹായിച്ചതും .
സൈബർ ബുള്ളിയിങ്ങിൽ കടപുഴകി വീഴുമായിരുന്നെകിലും താങ്ങി നിർത്തിയത് മറുനാടൻ
ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിൽ സൗന്ദര്യ മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ സാക്ഷിയായ മുതുകാട് ജഡ്ജസ് സുന്ദരിമാരോട് ചോദിച്ച സൈബർ ബുള്ളിയിങ്ങിനെ പറ്റിയുള്ള ചോദ്യം മറ്റാരേക്കാളും കൂടുതൽ ശ്രദ്ധയോടെ കേട്ടിരുന്നത് മുതുകാട് തന്നെ ആയിരുന്നു . കാരണം വേദിയിലും സദസ്സിലും ഉള്ള ആയിരങ്ങളിൽ അദ്ദേഹത്തോളം സൈബർ ബുള്ളിയിങ് നേരിട്ട മറ്റൊരാൾ വേറെ ഇല്ലായിരുന്നു . ഒരു പക്ഷെ ലോക മലയാളി സമൂഹത്തിൽ തന്നെ ആർക്കും ശല്യം ഇല്ലാതിരുന്നിട്ടും രൂക്ഷമായ സൈബർ ആക്രമണം നേരിട്ട് ഏക വക്തിയും ഗോപിനാഥ് തന്നെ ആയിരിക്കണം . ഒരുകൂട്ടം ആളുകൾ സൈബർ ആക്രമണം വഴി ഡിഫ്രന്റ് ആർട്‌സ് സെന്ററിനെ തകർക്കും വിധം ശ്രമിക്കുമ്പോൾ അവിടെ എത്തി സധൈര്യം മുന്നോട്ടു പോകാൻ പിന്തുണ നൽകിയത് ഷാജൻ സ്‌കറിയ മാത്രമാണ്.
മറ്റെല്ലാവരും എങ്ങനെ നെഗറ്റീവ് വാർത്തകൾ നൽകി സ്ഥാപനത്തെ തകർത്തു സ്വന്തം വ്യൂവര്ഷിപ് വർധിപ്പിക്കാൻ ഉള്ള വ്യഗ്രതയിൽ ആയിരുന്നു . എന്നാൽ മറുനാടന്റെ റിപ്പോർട്ടിങ്ങിലൂടെ ആക്രമണ തോത് കുറയുകയും ഇപ്പോൾ സ്ഥാപനവും അവിടെയുള്ളവരും പഴയതു പോലെയോ അതിനേക്കാൾ മെച്ചമായ നിലയിലോ ആണ് എന്ന് ഗോപിനാഥ് പറയുമ്പോൾ കടലിരമ്പം പോലെയാണ് സദസിൽ ആരവം ഉയർന്നത് . കാസർഗോഡ് തുടങ്ങണം എന്നാഗ്രഹിച്ച പ്രസ്ഥാനം ഇപ്പോഴും ശക്തമായ നിലയിൽ അതിനുള്ള സാദ്ധ്യതകൾ തേടുകയാണ് . നാട്ടിൽ കാണാൻ കഴിയാത്ത സ്‌നേഹവും ഐയ്ക്യവും ഊർജ്ജവും ആണ് യുകെ മലയാളികൾക്കിടയിൽ തനിക്ക് കാണാൻ കഴിയുന്നത് എന്നും അതിൽ ബ്രിട്ടീഷ് മലയാളിക്ക് നിർണായക റോൾ ഉണ്ടായിരിക്കും ഏന് വിശ്വസിക്കുന്നതായും അദ്ദേഹം വക്തമാക്കി . അവാർഡ് നൈറ്റിൽ ഓരോ പ്രോഗ്രാമിനും ലഭിച്ച കയ്യടിയും ആവേശം നിറഞ്ഞ ആരവവും ശ്രദ്ധിച്ചാണ് മുതുകാട് ഈ നിരീക്ഷണം നടത്താൻ തയാറായത് .
നെഗറ്റിവിറ്റിയുടെ കാര്യത്തിൽ കേരളം ലോക തലസ്ഥാനമായി മാറുമോ ?
എന്തിനെയും ഏതിനെയും എതിർത്ത് തോൽപ്പിക്കാൻ പ്രത്യേക കഴിവുള്ള മലയാളികളെ ഉദാഹരിക്കാൻ മുതുകാട് എംടി വാസുദേവൻ നായരുടെ പാഷ എന്ന മാജിക് കഥാപാത്രത്തെയാണ് കൂട്ടുപിടിച്ചത് . ലോക മാന്ത്രികൻ ഹൗഡിനിയെ തോൽപ്പിക്കുന്ന എംടിയുടെ പാഷ ലോകം മുഴുവൻ കറങ്ങി ജാലവിദ്യ അവതരിപ്പിക്കുകയുമാണ് . എന്നാൽ അദ്ദേഹം ചെയുന്ന ജാലവിദ്യ തട്ടിപ്പാണെന്നു ഒരു സ്ഥലത്തു എത്തിയപ്പോൾ ആളുകൾ പറയുന്നു . അദ്ദേഹം ഒടുവിൽ കത്തിയെടുത്തു നെഞ്ചുകീറി ഹൃദയം പുറത്തെടുക്കുമ്പോഴും കാഴ്ചകാകർ പറയുന്നു അത് പ്ലാസ്റ്റിക് ഹൃദയം ആണെന്ന് . മരിക്കുന്ന വേളയിൽ പാഷ ജനത്തോടു ചോദിക്കുന്നു , ഇതേതാ സ്ഥലമെന്നു . കാണികൾ ഒറ്റ സ്വരത്തിൽ പറയുന്നു ഇത് കേരളം ആണെന്ന് . മുതുകാട് ഇത്രയും പറഞ്ഞപ്പോഴേക്കും ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് കാര്യം പിടികിട്ടി . കേരളം നെഗറ്റീവ് ചിന്തകളുടെ ലോക തലസ്ഥാനമായി മാറിയേക്കും എന്നാണ് ഇതിലൂടെ കാണികൾ ആ നിമിഷം ചിന്തിച്ചത് . എന്നാൽ അതേ കേരളത്തിൽ നിന്നും യുകെയിൽ അടക്കം പ്രവാസ ലോകത്തെത്തിയ മലയാളികൾ തന്നെയാണ് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐയ്ക്യത്തിന്റെയും നിറകാഴ്ചകൾ ആയി മാറുന്നത് .
യുകെ മലയാളികൾക്ക് വേണ്ടി പ്രതിജ്ഞയും മറന്നു
തന്റെ ഹ്രസ്വവും ചിന്തോദീപ്തവും ആയ പ്രസംഗ ശേഷം ഷാജൻ പറഞ്ഞതുകൊണ്ട് മാത്രം ഒരു മാജിക് കാണിക്കാൻ തയ്യാറാവുക ആണെന്ന് പറഞ്ഞ മുതുകാട് ഒരു പത്രം കയ്യിലെടുത്തു കുനുകുനെ കീറിയ ശേഷം പൊടുന്നനെ ആ കടലാസ്സ് തുണ്ടുകൾ വീണ്ടും പഴയ പത്രക്കടലാസ് ആക്കിയത് കാണികൾ അത്ഭുതം തൂകുന്ന കണ്ണുകളോടെയാണ് കണ്ടിരുന്നത് . മാജികിൽ നിറഞ്ഞ കയ്യടികൾ എത്തിയപ്പോൾ മുതുകാട് തന്നെ സദസിനോട് പറഞ്ഞത് അപ്പോൾ ഞാനൊന്നും മറന്നിട്ടില്ല അല്ലേ എന്ന ചോദ്യമായിരുന്നു . കാരണം വര്ഷങ്ങളായി അദ്ദേഹം ഒരു പൊതുവേദിയിൽ മാജിക് അവതരിപ്പിച്ചിട്ടു . താൻ ഇനി മാജിക് ചെയ്യാനില്ലെന്നു വിരമിക്കൽ പ്രഖ്യാപനവും അദ്ദേഹം നടത്തിയതാണ് . എന്നാൽ ഷാജൻ നടത്തിയ അഭ്യർത്ഥാനക്ക് മുൻപിൽ അതൊക്കെ മുതുകാട് മറക്കുക ആയിരുന്നു . ആനന്ദ് ടിവി ഫൗണ്ടറും അവാർഡ് നൈറ്റിൽ അതിഥിയും ആയി എത്തിയ ശ്രീകുമാർ 30 വര്ഷം മുൻപ് തനിക്ക് കാണിച്ച പേപ്പർ മാജിക് ഓർമ്മയുണ്ടോ എന്ന ചോദ്യത്തിന് വിമാനത്തിൽ നിന്നും വായിക്കാൻ കിട്ടിയ പേപ്പർ കീറി പഴയ രൂപത്തിലാക്കിയാണ് മുതുകാട് മറുപടി നൽകിയത്.
തുടർന്ന് സദസിൽ ഇരുന്ന ഒരാളുടെ വാച്ചു അഴിച്ചുവാങ്ങി ഒരു ബോക്‌സിലാക്കി അദ്ദേഹത്തെ തന്നെ ഏല്പിച്ച ശേഷം സദസിനു നൽകിയ ഒരു പെട്ടിയിൽ നിന്നും അതേ വാച്ച് കണ്ടെടുക്കുന്ന എസ്‌കേപ്പിസത്തിന്റെ മറ്റൊരു പതിപ്പും മുതുകാട് അവതരിപ്പിച്ചു . ഡെർബിയിൽ നിന്നെത്തിയ വിനോദിന്റെ വാച്ചാണ് മുതുകാടിന്റെ പരീക്ഷണ വസ്തു ആയതു . മാജിക് തീർന്നപ്പോൾ ഒരു പോറൽ പോലും ഏൽക്കാതെ വിനോദിന് വാച്ചു തിരികെ കിട്ടുകയും ചെയ്തു .