- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറന്നുയർന്ന് പതിനാറാം മിനിറ്റിൽ എല്ലാം സാധാരണ നിലയിൽ എന്ന് പൈലറ്റിന്റെ അവസാന കോൾ; രാവിലെ 9.12 ന് റഡാറിൽ നിന്ന് എഎൻ-32 ഇന്ത്യൻ വ്യോമസേന വിമാനം അപ്രത്യക്ഷമായി; ഒപ്പം 29 സൈനികരും; ഏഴുവർഷങ്ങൾക്ക് ശേഷം ആ വിമാനാപകടത്തിന്റെ ദുരൂഹത നീങ്ങി
ന്യൂഡൽഹി: ഏഴുവർഷം മുമ്പ് ബംഗാൾ ഉൾക്കടലിന് മീതേ പറക്കുമ്പോൾ കാണാതായ വ്യോമസേനാ വിമാനവുമായി ബന്ധപ്പെട്ട ദുരുഹത അവസാനിച്ചു. എഎൻ-32 വിമാനത്തിന്റെ അവശിഷ്ടങ്ങൾ ചെന്നൈ തീരത്ത് നിന്നും 310 കിലോമീറ്റർ അകലെ കണ്ടെത്തി. 29 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. ചെന്നൈയിൽ നിന്നും പോർട്ട് ബ്ലയറിലേക്ക് പോയ വിമാനമാണ് ദുരൂഹമായ രീതിയിൽ അപ്രത്യക്ഷമായത്.
സമുദ്ര സാങ്കേതിക വിദയ്ക്കായുള്ള ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഓട്ടോണമസ് യൂട്ടിലിറ്റി വാഹനമാണ് ആഴക്കടൽ പര്യവേക്ഷണത്തിലൂടെ വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൾട്ടി ബീം സോണാർ അടക്കം അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് 3400 മീറ്റർ ആഴത്തിലാണ് പര്യവേക്ഷണം നടത്തിയത്. ഹൈ സെസല്യൂഷൻ ഫോട്ടോഗ്രാഫി ഉപയോഗിച്ച് എടുത്ത ചിത്രങ്ങൾ വിശകലനം ചെയ്താണ് എഎൻ-32 വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മറ്റുവിമാനങ്ങൾ ഒന്നും ഈ മേഖലയിൽ അപകടത്തിൽ പെട്ടിട്ടില്ല.
2016 ജൂലൈ 16 ന് സംഭവിച്ചത്
കെ-2743 എന്ന ഫ്‌ളൈറ്റ് നമ്പറുള്ള എഎൻ-32 വിമാനം ചെന്നൈയിലെ താംബരം വ്യോമതാവളത്തിൽ നിന്ന് 2016 ജൂലൈ 22 ന് രാവിലെ 8.30 നാണ് പറന്നുയർന്നത്. ആൻഡമാനിലെ പോർട്ട് ബ്ലെയറിൽ 11.45 ന് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. വിമാനത്തിൽ എട്ട് സാധാരണ യാത്രക്കാരും ഉണ്ടായിരുന്നു.
പറന്നുയർന്ന് 16 മിനിറ്റിന് ശേഷമാണ് പൈലറ്റിന്റെ അവസാന കോൾ വന്നത്. എല്ലാം സാധാരണ നിലയിലാണ് എന്നായിരുന്നു സന്ദേശം. 23,000 അടി ഉയരത്തിൽ വച്ചാണ് വിമാനത്തിന് തകരാർ സംഭവിച്ചത്. 9.12 ന് റഡാറിൽ നിന്ന് അപ്രത്യക്ഷമായി. ചെന്നൈയിൽ നിന്ന് 280 കിലോമീറ്റർ അകലെ വച്ചായിരുന്നു സംഭവം. ഈ മേഖലയിൽ നിന്ന് തന്നെയാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
വ്യാപക തിരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല
വ്യോമസേനയും, നാവികസേനയും വിമാനത്തിനായി വ്യാപക തിരച്ചിൽ നടത്തി. നാവികസേനയുടെ ഡോർണിയർ വിമാനം, 11 കപ്പലുകൾ എന്നിവ തിരച്ചിലിൽ പങ്കെടുത്തു. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രക്ഷാദൗത്യമായിരുന്നു അത്. അപകടം സംഭവിച്ചാൽ സ്ഥലം തിരിച്ചറിയാനും മറ്റുമുള്ള സാങ്കേതിക ഉപകരണങ്ങൾ വിമാനത്തിൽ ഇല്ലായിരുന്നുവെന്ന് പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിൽ ആഴക്കടൽ ലൊക്കേറ്റർ ബീക്കൺ ഘടിപ്പിച്ചിരുന്നില്ല എന്നാണ് വിവരം. ഇതാണ് തിരച്ചിൽ ബുദ്ധിമുട്ടേറിയതാക്കിയത്. സാധാരണഗതിയിൽ, വിമാനം തകർന്ന് ഒരു മാസം വരെയെങ്കിലും, അണ്ടർവാട്ടർ ലൊക്കേറ്റർ ഇലക്ടോണിക് സിഗ്നലുകൾ അയച്ചുകൊണ്ടിരിക്കും. എന്നാൽ, എഎൻ-32 വ്യോമസേനാ വിമാനത്തിന് ആ സംവിധാനം ഉണ്ടായിരുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ