- Home
- /
- News
- /
- SPECIAL REPORT
ലൈംഗികാതിക്രമ പരാതികള്‍ മാധ്യമങ്ങളെ അറിയിക്കരുത്; ആദ്യം അറിയിക്കേണ്ടത് ഐസിസിയെ; വിചിത്ര സര്‍ക്കുലറുമായി നടികര്‍ സംഘത്തിന്റെ ഐസിസി
ലൈംഗികാതിക്രമ പരാതികളില്‍ ശക്തമായ നടപടിയെടുക്കാന്‍ നടികര്‍ സംഘം
- Share
- Tweet
- Telegram
- LinkedIniiiii
ചെന്നൈ: സ്ത്രീവിരുദ്ധ സര്‍ക്കുലറുമായി തമിഴ്നാട്ടിലെ താര സംഘടനായ നടികര്‍ സംഘത്തിന്റെ ആഭ്യന്തര പരാതി പരിഹാര സമിതിയായ ഐസിസിലൈംഗിക അതിക്രമ പരാതികള്‍ വനിത സിനിമാ പ്രവര്‍ത്തകര്‍ മാധ്യമങ്ങളെ അറിയിക്കരുതെന്ന് സംഘടന നിര്‍ദ്ദേശം നല്‍കി.പരാതി ആദ്യം ഐസിസിയെ അറിയിക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.നടിമാരായ സുഹാസിനി, ഖുശ്ബു, രോഹിണി തുടങ്ങിയവര്‍ പങ്കെടുത്ത യോഗം ആണ് സര്‍ക്കുലര്‍ തയാറാക്കിത്.
ഇത്തരത്തില്‍ വരുന്ന ലൈംഗിക അതിക്രമ പരാതിയില്‍ ആദ്യം താക്കീത് നല്‍കുമെന്നും ശേഷം നടപടി സ്വീകരിക്കുമെന്നും സംഘം പറയുന്നു.
മലയാള സിനിമയിലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് ലൈംഗികാതിക്രമ പരാതികളില്‍ ശക്തമായ നടപടിയെടുക്കാന്‍ നടികര്‍ സംഘം രംഗത്ത് എത്തിയിരിക്കുന്നത്.
മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് അടക്കം ലൈംഗിക ചൂഷണങ്ങളുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ അടങ്ങിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ലൈംഗിക അതിക്രമങ്ങളില്‍ നടപടിയുമായി തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം. ലൈംഗിക അതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ ആഭ്യന്തരപരിഹാര സമിതി രൂപീകരിച്ചത്.
കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ തമിഴ് സിനിമയില്‍ നിന്നും അഞ്ച് വര്‍ഷം വിലക്കും. ഇത്തരം അതിക്രമങ്ങള്‍ ഉണ്ടായാല്‍ ആദ്യം പരാതി നല്‍കേണ്ടത് സംഘടനയ്ക്കാണ്. പരാതികള്‍ അറിയിക്കാന്‍ പ്രത്യേക ഇമെയിലും ഫോണ്‍ നമ്പറും ഏര്‍പ്പെടുത്തി.ഇരകള്‍ക്ക് നിയമപോരാട്ടത്തിനുള്ള സാഹയം നടികര്‍ സംഘം നല്‍കും. ജനറല്‍ സെക്രട്ടറി വിശാല്‍, പ്രസിഡന്റ് നാസര്‍, ട്രഷറര്‍ കാര്‍ത്തി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആദ്യകാല നടി സൗമ്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.പ്രമുഖ സംവിധായകന്‍ തന്നെ മാനസികമായും ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്നാണ് നടി സൗമ്യ വെളിപ്പെടുത്തിയത്. ലൈംഗിക അടിമയാക്കിയാണ് തന്നെ പ്രമുഖ സംവിധായകന്‍ ഉപയോഗിച്ചതെന്നും പതിനെട്ട് വയസ്സ് മാത്രമുള്ളപ്പോഴാണ് തനിക്ക് ദുരനുഭവം നേരിട്ടതെന്നും അവര്‍ പറഞ്ഞു.
മകളായി കരുതുന്നുവെന്ന വ്യാജേനെയാണ് സംവിധായകന്‍ അടുത്തതെന്നും അദ്ദേഹത്തിന്റെ പേര് കേരളത്തില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി. മലയാളത്തില്‍ 'നീലകുറുക്കന്‍,' 'അദ്വൈതം,' 'പൂച്ചയ്ക്ക് ആര് മണികെട്ടും' എന്നീ ചിത്രങ്ങളില്‍ വേഷമിട്ട സൗമ്യ എന്ന ഡോ. സുജാതയാണ് ഇപ്പോള്‍ തന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.