- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആ മരണത്തിന് ഉത്തരവാദി വിമാനക്കമ്പനി തന്നെ
തിരുവനന്തപുരം: ഒമാനിൽ മരിച്ച കരമന നെടുങ്കാട് സ്വദേശി നമ്പി രാജേഷിന്റെ മൃതദേഹവുമായി എയർ ഇന്ത്യാ ഓഫീസിന് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം. എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് ഉറ്റവരെ അവസാനമായി ഒരുനോക്കുകാണാനാവാതെയായിരുന്നു നമ്പി രാജേഷിന്റെ മരണം. രാജേഷിന്റെ ജീവനെടുത്തത് എയർഇന്ത്യയുടെ അനാസ്ഥയാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഭർത്താവിനെ ശുശ്രൂഷിക്കാനായി ഒമാനിലേക്ക് യാത്ര പുറപ്പെട്ടപ്പോഴാണ് അപ്രതീക്ഷിതമായി വിമാനങ്ങൾ റദ്ദാക്കിയ വിവരം രാജേഷിന്റെ ഭാര്യയായ അമൃത അറിയുന്നത്. മുന്നറിയിപ്പില്ലാതെ സർവീസുകൾ റദ്ദാക്കിയതോടെ ഒമാനിലേക്കുള്ള യാത്ര മുടങ്ങി. പിന്നാലെ രാജേഷ് മരിച്ചു. ഐസിയുവിൽ നിന്നും ആശുപത്രിയിലെ റൂമിലേക്ക് രാജേഷിനെ മാറ്റിയിരുന്നു. രാജേഷിനെ ശുശ്രൂഷിക്കാൻ ആളില്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഇതാണ് മരണ കാരണമായതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
അമൃതയെ അവസാനമായി ഒരു നോക്ക് കാണാൻ സാധിക്കാതെയാണ് രാജേഷ് മരണത്തിന് കീഴടങ്ങിയത് എന്നത് വസ്തുതയുമാണ്. അതുകൊണ്ടാണ് മൃതദേഹവുമായി ബന്ധുക്കൾ തിരുവനന്തപുരത്തെ എയർ ഇന്ത്യയുടെ ഓഫിസിനു പുറത്ത് പ്രതിഷേധിച്ചത്. മസ്‌ക്കത്തിൽ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു നമ്പി രാജേഷ്. ഇതിനിടെ കഴിഞ്ഞ ഏഴാം തീയതി ഹൃദയാഘാതത്തെ തുടർന്ന് രാജേഷിനെ ഒമാനിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവസാനമായി ഭാര്യയെ കാണണമെന്നായിരുന്നു രാജേഷ് പറഞ്ഞിരുന്നത്.
ഹൃദ്രോഗബാധയെത്തുടർന്ന് ആൻജിയോപ്ലാസ്റ്റി ചികിത്സ നടത്തിയ ശേഷം മസ്‌കത്തിലെ താമസസ്ഥലത്തു വിശ്രമിക്കുമ്പോഴാണ് നമ്പി രാജേഷ് തിങ്കളാഴ്ച മരണത്തിനു കീഴടങ്ങിയത്. ഭാര്യ അമൃതയും അമ്മയും 8നു മസ്‌കത്തിലേക്കു പോകാൻ ടിക്കറ്റെടുത്തെങ്കിലും 2 ദിവസം തുടർച്ചയായി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം റദ്ദാക്കിയതിനാൽ യാത്ര മുടങ്ങി.
ആദ്യദിവസം പുലർച്ചെ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഫ്‌ളൈറ്റ് റദ്ദായ വിവരം അറിയുന്നത്. അവസ്ഥ കരഞ്ഞു പറഞ്ഞതോടെ അടുത്ത ദിവസം ഇതേ ഫ്‌ളൈറ്റിൽ ടിക്കറ്റ് നൽകി. എന്നാൽ, പിറ്റേന്നും സർവീസ് റദ്ദാക്കി. മസ്‌കത്തിൽ വാദി കബീർ ഇന്ത്യൻ സ്‌കൂളിൽ ഐടി മാനേജരായ രാജേഷിനെ ഏഴാം തീയതിയാണ് റൂവി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഹൃദയധമനികളിലെ ബ്ലോക്ക് നീക്കാൻ ആൻജിയോപ്ലാസ്റ്റി നടത്തിയ ശേഷം താമസസ്ഥലത്തെത്തി. തിങ്കളാഴ്ച സുഹൃത്തുക്കൾ രാജേഷിനു ഭക്ഷണം എത്തിച്ചു നൽകിയെങ്കിലും ഉറങ്ങിക്കിടക്കുന്നതു കണ്ടു മടങ്ങി. എന്നാൽ, ഏറെ നേരത്തിനു ശേഷവും ഫോൺ എടുക്കാതിരിക്കുകയും സന്ദേശങ്ങൾ കാണാതിരിക്കുകയും ചെയ്തതോടെ സുഹൃത്തുക്കൾ വീണ്ടും എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സമരം മൂലം യാത്ര മുടങ്ങിയിരുന്നില്ലെങ്കിൽ താമസസ്ഥലത്തു രാജേഷിനൊപ്പം അന്ന് അമൃതയും അമ്മയും ഉണ്ടാകുമായിരുന്നു. കുടുംബത്തിനാകെ താങ്ങായിരുന്ന രാജേഷിന്റെ വേർപാടിന്റെ നടുക്കത്തിലാണ് ഉറ്റവർ. ബിഎസ്സി നഴ്‌സിങ് വിദ്യാർത്ഥിയാണ് അമൃത.