- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നാളെ മോദി..പത്മനാഭന്റെ മണ്ണിൽ കാൽ കുത്തുന്നതോടെ ശുഭ പ്രതീക്ഷ; തിരുവനന്തപുരം സിറ്റി മുഴുവൻ ഹൈഅലർട്ട് ആകും; പട്ടം, ലേസർ ബീം ലൈറ്റുകൾ അടക്കം ഉപയോഗിക്കുന്നതിന് വിലക്ക്; കണ്ണിമാ..ചിമ്മാതെ ഭാരത പുത്രന് സുരക്ഷാ വലയമൊരുക്കി അധികൃതർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവനന്തപുരം സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ നാളെ മുതൽ വിപുലമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിലെ ചില ഭാഗങ്ങൾ താത്കാലിക റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ശംഖുംമുഖം - എയർപോർട്ട് ഭാഗത്തും പുത്തരിക്കണ്ടം -കിഴക്കേകോട്ട ഭാഗത്തുമുള്ള രണ്ടു കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ/ ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്നതും പട്ടം, ബലൂണുകൾ എന്നിവ പറത്തുന്നതും ലേസർ ബീം ലൈറ്റുകൾ എന്നിവ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ശംഖുംമുഖം- എയർപോർട്ട് ഭാഗവും പുത്തരിക്കണ്ടം- കിഴക്കേക്കോട്ട ഭാഗവും വ്യാഴം, വെള്ളി ദിവസങ്ങളിൽ (ജനുവരി 24, 25) താത്കാലിക റെഡ് സോണായിരിക്കും. ഈ ദിവസങ്ങളിൽ ശംഖുംമുഖം - എയർപോർട്ട് ഭാഗത്തും പുത്തരിക്കണ്ടം - കിഴക്കേകോട്ട ഭാഗത്തുമുള്ള രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ/ഡ്രോൺ ക്യാമറകൾ, പട്ടം, ബലൂണുകൾ, ലേസർ ബീം ലൈറ്റുകൾ എന്നിവയുടെ ഉപയോഗം പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. നഗരത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും കർശനമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വെള്ളിയാഴ്ച (ജനുവരി 25) രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ നിലവിലുണ്ടാകും. ഡൊമസ്റ്റിക് എയർപോർട്ട് - ശംഖുമുഖം - ആൾസെയിന്റ്സ് - ചാക്ക – പേട്ട - പള്ളിമുക്ക് - പാറ്റൂർ - ജനറൽ ആശുപത്രി - ആശാൻ സ്ക്വയർ- രക്തസാക്ഷി മണ്ഡപം- വി ജെ ടി- മെയിൻഗേറ്റ്- സ്റ്റാച്യു- പുളിമൂട് - ആയുർവേദ കോളേജ്- ഓവർ ബ്രിഡ്ജ്- മേലെ പഴവങ്ങാടി- പവർഹൗസ് ജംഗ്ഷൻ- ചൂരക്കാട്ട്പാളയം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവാദമുണ്ടാകില്ല.
ഇതുകൂടാതെ, ശംഖുംമുഖം - ഡൊമസ്റ്റിക് എയർപോർട്ട് - വലിയതുറ – പൊന്നറപ്പാലം - കല്ലുംമ്മൂട് - അനന്തപുരി ഹോസ്പിറ്റൽ - ഈഞ്ചയ്ക്കൽ - മിത്രാനന്ദപുരം - എസ് പി ഫോർട്ട് - ശ്രീകണ്ഠേശ്വരം പാർക്ക് - തകരപ്പറമ്പ് മേൽപ്പാലം - പവർഹൗസ് ജംഗ്ഷൻ വരെയുള്ള റോഡിന്റെയും ചാക്ക- അനന്തപുരി ഹോസ്പിറ്റൽ റോഡിന്റെയും ഇരുവശങ്ങളിലും വാഹന പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണമുള്ള റോഡുകളിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.
വിവിഐപി കടന്നുപോകുന്ന സമയങ്ങളിൽ പ്രധാന റോഡുകളുമായി ചേരുന്ന ഇടറോഡുകളിലെ ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തും. വെള്ളിയാഴ്ച രാവിലെ 10 മുതൽ 11 വരെയും ഉച്ചയ്ക്ക് 12 മുതൽ 1 വരെയും ഗതാഗതം വഴിതിരിച്ച് വിടും. ഡൊമസ്റ്റിക് എയർപോർട്ട് ഭാഗത്ത് നിന്ന് ശംഖുമുഖം വഴി പോകേണ്ട വാഹനങ്ങൾ വലിയതുറ പൊന്നറ പാലം കല്ലുമൂട് ഭാഗം വഴി പോകണം. വെട്ടുകാട്, വേളി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ആൾസെയിന്റ്സ് വഴി വഴിതിരിച്ച് വിടും. പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് അധികൃതർ അറിയിച്ചു.


