ന്യൂഡൽഹി: ലോകത്തെ ജനപ്രിയ നേതാക്കളുടെ പട്ടികയിൽ നിരവധി ലോക നേതാക്കളെ പിന്തള്ളി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാം സ്ഥാനത്ത്. യു എസിലെ ബിസിനസ് ഇന്റലിജൻസ് കമ്പനിയായ മോർണിങ് കൺസൾട്ടിന്റെ ഏറ്റവും പുതിയ സർവേ ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിങ് പ്രകാരം ജോ ബൈഡൻ, ഋഷി സുനക് എന്നിവരുൾപ്പെടെ 22 രാജ്യങ്ങളിലെ നേതാക്കളെ പിന്തള്ളിയാണ് മോദി ഏറ്റവും ജനപ്രിയനായ ആഗോള നേതാവായി മാറിയത്. 78 ശതമാനം റേറ്റിംഗുമായാണ് പ്രധാനമന്ത്രി മോദി സർവേയിൽ ഒന്നാമതെത്തിയത്.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുകെ പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുൾപ്പെടെയുള്ള ലോക നേതാക്കളെ മറികടന്നാണ് 'ഗ്ലോബൽ ലീഡർ അപ്രൂവൽ' സർവേയിൽ മോദി ഒന്നാമതെത്തിയത്. 68 ശതമാനം റേറ്റിങ് നേടിയ മെക്സിക്കോ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോറാണ് രണ്ടാം സ്ഥാനത്ത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ബിബിസിയുടെ ഡോക്യുമെന്ററി പുറത്തുവന്ന സമയത്തായിരുന്നു സർവേ നടന്നത്. ജനുവരി 26 മുതൽ 31 വരെ നടന്ന സർവേയുടെ ഫലമാണ് പുറത്തുവന്നത്. എട്ട് വർഷത്തിലധികം വർഷം അധികാരത്തിൽ തുടർന്നിട്ടും പ്രധാനമന്ത്രിയുടെ ജനപ്രീതിക്ക് കുറവുണ്ടായില്ലെന്ന വസ്തുതയാണ് സർവേ ഫലത്തിലൂടെ വ്യക്തമാകുന്നത്.

22 ആഗോള നേതാക്കളെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. ജനുവരി 26 മുതൽ 31 വരെയാണ് സർവേ നടത്തിയതെന്ന് പൊളിറ്റിക്കൽ ഇന്റലിജൻസ് ഗവേഷണ സ്ഥാപനമായ മോണിങ് കൺസൾട്ട് പറയുന്നു. ഓരോ രാജ്യത്തും പ്രായപൂർത്തിയായവർക്കിടയിൽ ഏഴ് ദിവസം നീണ്ട സർവേയാണ് എടുത്തത്. ഓരോ രാജ്യത്തെയും ജനസംഖ്യക്കനുസരിച്ച് സർവേയിൽ പങ്കെടുത്ത ആളുകളുടെ എണ്ണത്തിൽ വ്യത്യാസമുണ്ടെന്നും സ്ഥാപനം അറിയിച്ചു.

യുക്രൈൻ-റഷ്യ യുദ്ധത്തെ തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം ലോക ശ്രദ്ധനേടിയിരുന്നു. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്‌നം പരിഹരിക്കാനാണ് മോദി ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടത്. സെപ്റ്റംബറിൽ, ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ ഇപ്പോൾ യുദ്ധത്തിന്റെ സമയമല്ലെന്ന് പുടിനോട് മോദി പറഞ്ഞിരുന്നു. മോദിയുടെ പ്രസ്താവന യുഎസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും സ്വാഗതം ചെയ്തു.

68 ശതമാനം റേറ്റിങ് നേടിയ മെക്സിക്കോ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോറാണ് രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് 58 ശതമാനം റേറ്റിംഗുമായി മൂന്നാമതാണ്. ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ 52 ശതമാനം റേറ്റിംഗുമായി ജനപ്രിയ പട്ടികയിൽ നാലാമതും, ബ്രസീൽ പ്രസിഡന്റ് ലുല ഡി സിൽവ 50 ശതമാനം റേറ്റിങ് നേടി അഞ്ചാമതുമെത്തി.

യുഎസ് പ്രസിഡന്റ് ജോ ബൈഡനും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും 40 ശതമാനം റേറ്റിംഗോടെ ഈ പട്ടികയിൽ യഥാക്രമം ആറാം സ്ഥാനത്തും ഏഴാം സ്ഥാനത്തുമാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് ഈ പട്ടികയിൽ 30 ശതമാനം റേറ്റിങ് നേടി 16-ാം സ്ഥാനത്താണ്. 29 ശതമാനം റേറ്റിങ് നേടിയ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോയാണ് പതിനേഴാം സ്ഥാനത്തും നിൽക്കുന്നു.

ഓസ്ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ബ്രസീൽ, കാനഡ, ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, അയർലൻഡ്, ഇറ്റലി, ജപ്പാൻ, മെക്സിക്കോ, നെതർലൻഡ്സ്, നോർവേ, പോളണ്ട്, ദക്ഷിണ കൊറിയ, സ്‌പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, യുകെ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മോണിങ് കൺസൾട്ടന്റ് പട്ടികയിൽ ഉൾപ്പെട്ട 22 രാജ്യങ്ങളിലെ പ്രമുഖ നേതാക്കൾ.

മോർണിങ് കൺസൾട്ടിന്റെ പറയുന്നത് അനുസരിച്ച് ഒരു രാജ്യത്തെ മുതിർന്നവരിൽ ഏഴ് ദിവസത്തോളം നീണ്ട സർവേയുടെ അടിസ്ഥാനത്തിലാണ് ഈ ഡാറ്റ തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി മോർണിങ് കൺസൾട്ട് പ്രതിദിനം 20,000 ആഗോള അഭിമുഖങ്ങൾ നടത്തുന്നു. അഭിമുഖത്തിൽ ലഭിച്ച ഉത്തരങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. അമേരിക്കയിൽ സർവേയുടെ സാമ്പിൾ വലുപ്പം 45,000 ആണ്.

നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സിയോക്-യൂൾ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. ഇറ്റലിയിലെ തീവ്ര വലതുപക്ഷ നേതാവ് ജോർജിയ മെലോണി 52 ശതമാനം റേറ്റിംഗുമായി ആറാം സ്ഥാനത്താണ്.