- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവകേരള സദസിന്റെ പേരിലും കടുത്ത സുരക്ഷാ നടപടികൾ; മുഖ്യമന്ത്രി നേരിട്ടു പരാതി വാങ്ങാത്തത് പ്രതിഷേധം ഭയന്നോ? സുരക്ഷാ നടപടിയുടെ ഭാഗമായി പഴയങ്ങാടിയിൽ കെ. എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കിലാക്കി
കണ്ണൂർ:മുഖ്യമന്ത്രിയുടെ നവകേരളയാത്ര സഞ്ചരിക്കുന്ന വഴികളിലെ സുരക്ഷയുടെ ഭാഗമായി കണ്ണൂരിൽ കെ. എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്തു പഴയങ്ങാടി പൊലിസ് സ്റ്റേഷനിൽ കരുതൽ തടങ്കിലാക്കി. പഴയങ്ങാടിയിൽ നിന്നാണ് കെ എസ് യു, യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലിസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും നവകേരള സദസിൽ പങ്കെടുക്കാൻ മാടായിപ്പാറയിലെ പാളയം ഗ്രൗണ്ടിൽ എത്തുന്നതിന് മുൻപെയാണ് പൊലിസ് നടപടി.
പയ്യന്നൂരിൽ നവകേരള സദസ്സിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനിടെയാണ് തൊട്ടടുത്ത കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടിയിൽ വെച്ച് കെ എസ് യു,- യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി പഴയങ്ങാടിൽ വന്ന നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
യൂത്ത് കോൺഗ്രസ് കല്ല്യാശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് സുഫൈൽ, കെ. എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് റാഹിബ്, കെ. എസ്.യു ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ മുബാസ്, അർഷാദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. റോഡരികിൽ നിൽക്കുകയായിരുന്ന ഇവരെ ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തു പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
പൊലിസ് നടപടിക്കെതിരെ കെ. എസ്.യു, യൂത്ത്, കോൺഗ്രസ്, കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചു. എന്നാൽ കെ. എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും സഞ്ചരിക്കുന്ന വാഹനത്തിനു നേരെ കരിങ്കൊടി കാണിക്കുമെന്ന സംശയത്തെ തുടർന്നാണ് പൊലിസ് കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കസ്റ്റഡിയിലെടുത്തവർക്കെതിരെ കേസെടുത്തിട്ടില്ല. കല്യാശേരി മണ്ഡലം നവകേരള സദസ് കഴിഞ്ഞാൽ പ്രവർത്തകരെ വിട്ടയക്കുമെന്നാണ് പൊലിസ് നൽകുന്നസൂചന.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്