തിരുവനന്തപുരം: എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയ സാഹചര്യത്തില്‍ കളക്ടര്‍ അരുണ്‍ കെ വിജയനെതിരായ നടപടിയില്‍ ഉടന്‍ സര്‍ക്കാര്‍ തീരുമാനം എടുക്കും.

പിപി ദിവ്യക്കെതിരായ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്നും പെട്രോള്‍ പമ്പിനുള്ള അനുമതി വൈകിപ്പിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ല. യാത്രയയപ്പിലെ അധിക്ഷേപ ദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ദിവ്യയെ ക്ഷണിച്ചില്ലെന്ന കലക്ടറുടെ മൊഴിയും റിപ്പോര്‍ട്ടിലുള്ളതായാണ് വിവരം.

ദിവ്യയെ ക്ഷണിച്ചില്ലെന്ന് കലക്ടര്‍ മൊഴി നല്‍കി. കണ്ണൂര്‍ കളക്ടര്‍ അടക്കം 17 പേരില്‍ നിന്നാണ് മൊഴി എടുത്തത്. ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ല. കൈക്കൂലി വാങ്ങി എന്നതിനു ആരും ഒരു തെളിവും നല്‍കിയില്ല. കൈക്കൂലി വാങ്ങി എന്നതിനു മൊഴിയും ഇല്ല. പമ്പിനു എന്‍ഒസി നല്‍കിയതില്‍ എഡിഎം പ്രവര്‍ത്തിച്ചത് നിയമപരമായി മാത്രമാണ്. വൈകിപ്പിച്ചില്ല എന്ന് മാത്രമല്ല അപേക്ഷകനെ സഹായിക്കാനും ശ്രമിച്ചു. പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും എഡിഎം ടൗണ്‍ പ്ലാനിങ് വിഭാഗത്തിന്റ റിപ്പോര്‍ട്ട് തേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റാണ് അന്വേഷണം നല്‍കുന്നത്. പോലീസ് കേസിലും ഇത് നിര്‍ണ്ണായകമായി മാറും.

നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അദ്ധ്യക്ഷ പി.പി,? ദിവ്യക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുണ്ട്. ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ല. യാത്രഅയപ്പിലെ അധിക്ഷേപ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൈക്കൂലി വാങ്ങി എന്നതിന് ആരും ഒരു തെളിവും നല്‍കിയില്ല. കൈക്കൂലി വാങ്ങി എന്നതിന് മൊഴിയും ഇല്ല. അതേസമയം, എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വിധി പറയാന്‍ മാറ്റി.

ഈ മാസം 29 നാണ് കേസില്‍ കോടതി വിധി പറയുക. ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകന്‍ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോള്‍, നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദമുഖങ്ങള്‍ നിരത്തി. മണിക്കൂറുകളോളം നീണ്ട വാദത്തിനൊടുവിലാണ് ദിവ്യയുടെ ഹര്‍ജി വിധിപറയാന്‍ മാറ്റിയത്.